ഇന്ന് ഫെബ്രുവരി21,ലോക മാതൃഭാഷാദിനം...1999മുതൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം നാം ലോക മാതൃഭാഷാദിനം ആചരിക്കുന്നു. ബംഗ്ലാദേശിലെ ഡാക്കയിൽ ഉർദു ഔദ്യോഗിക ഭാഷയായി അടിച്ചേല്പിച്ചതിനെതിരെ ,ബംഗ്ലാ ഭാഷയ്ക്കുവേണ്ടി പോരാടി മരിച്ച ഡാക്കായൂണിവേർസിറ്റി വിദ്യാർത്ഥികളുൾപ്പെടെയുള്ള ഭാഷാ സ്നേഹികളുടെ ഓർമ്മയ്ക്കായാണ് മാതൃഭാഷാദിനം ആചരിക്കുന്നത്.ഒരു ജനതയുടെ അമൂല്യമായ സ്വത്താണ് അവന്റെ മാതൃഭാഷ,അത് നഷ്ടപ്പെട്ടാൽ ആ സമൂഹം വേരില്ലാത്ത ആൾക്കുട്ടമായി മാറും.വ്യക്തികളുടെ വളർച്ചയ്ക്കും സമൂഹപുരോഗതിക്കും മാതൃഭാഷാ സംരക്ഷണം അത്കൊണ്ട് തന്നെ അനിവാര്യമാണ്. നമ്മുടെ മാതൃഭാഷയായമലയാളത്തെ ക്കുറിച്ച് ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്,പയ്യന്നൂർ മലയാള പാഠശാലാഡയരക്ടർ ശ്രീ.ഭാസ്ക്കരപൊതുവാൾ മാഷാണ്. മാതൃഭാഷയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക് ഏവരെയും ക്ഷണിക്കുകയാണ്.
No comments:
Post a Comment