Wednesday 24 February 2021

കാക്കാപ്പൂ പ്രകാശനം




ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനച്ചടങ്ങ്
 

സ്കൂൾ പരിസരത്തെ ജൈവ വൈവിധ്യങ്ങളെ പകർത്തിയ രേഖ പ്രകാശനം ചെയ്യുന്ന ചടങ്ങ് മുറ്റത്തൊരുക്കിയപ്പോൾ,ചെങ്കല്ലിന്റെ ഊഷരതയിലും തല ഉയർത്തി നിൽക്കുന്ന ഈ കാട്ടു ചെടിയെ കാണാതെ പോകയോ...  ഏത് നിസ്സാരതയിലും ഉയിർപ്പിന്റെ ഉജ്ജ്വലതയുണ്ട് ..വർണങ്ങൾ കുറഞ്ഞാലും കാഴ്ചകളില്ലാതെ ..കരഘോഷമില്ലാതെ നമുക്ക് മുന്നിലൂടെ അവ നിശ്ശബ്ദമായി കടന്ന് പോകുക തന്നെ ചെയ്യും..

 കാക്കാപ്പൂ' ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു
-------------------------------------------------
     <<<<< 23/FEB/2021 >>>>>

 ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കുട്ടമത്തിലെ ജൈവവൈവിധ്യത്തിന്റെ രേഖയായ 'കാക്കാപ്പു' ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത് അധ്യക്ഷത വഹിച്ചു. മഴക്കാലത്തു മാത്രം കാണുന്ന കാക്കാപ്പു, ചൂത്, ഉറമ്പുതീനികളായായ ഡ്രോസിറ തുടങ്ങിയ ചെറു ചെടികള്‍ മുതല്‍ പാല, ആല്‍, നെല്ലി, പ്ലാവ്, താന്നി, തേക്ക് തുടങ്ങിയ വന്‍മരങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. നാട്ടിലെ ജലസംഭരണിയായ കുന്നികളില്‍ പല ഔഷധച്ചെടികളും ഒരു കാലത്ത് സുലഭമായിരുന്നു. ഇവ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുന്നതിനാണ് വിദ്യാലയം 'കാക്കാപ്പു'പുസ്തകം തയ്യാറാക്കിയത്. എ.യോഗേഷ്, റിട്ടയേര്‍ഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രജിസ്റ്റര്‍ തയ്യാറാക്കിയത്. ഇനങ്ങളിലായി 250 ഓളം മരങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും പക്ഷികളുടെയും പൂമ്പാറ്റകളുടെയും ഉരഗങ്ങളുടെയും സചിത്ര വിവരണം ഇതിലുണ്ട്എട്ടാം വാര്‍ഡ് മെമ്പര്‍ പി.വസന്ത, എസ്എംസി ചെയര്‍മാന്‍ വയലില്‍ രാഘവന്‍ ,പ്രിന്‍സിപ്പാള്‍ ടി സുമതി ,അധ്യാപകരായ എ.യോഗേഷ് ,കെ.കൃഷ്ണന്‍, എം.ദേവദാസ്, പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ എം.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.



 

No comments:

Post a Comment