LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment