കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പിന് തുടക്കമായി
ചെറുവത്തൂർ:
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചി രാത് ഓണം ഫെസ്റ്റിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിൽ തുടക്കമായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ക്യാമ്പ് ഉദ്ഘാടനം ചെയ്തു ചന്തേര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എംവി ശ്രീദാസ് മുഖ്യാതിഥിയായി പതാക ഉയർത്തി. ഹോണസ്റ്റി ,ഇൻ്റഗ്രിറ്റി, ട്രസ്റ്റ് എന്നീ മുഖ്യ വിഷയങ്ങളിൽ ഊന്നിയാണ് ക്യാമ്പ് നടക്കുന്നത് .സ്കൂൾ സിപിഒ കെ മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.മുൻ പ്രഥമാധ്യാപകൻ ടി. ജനാർദ്ദനൻ ,സീനിയർ അസിസ്റ്റൻ്റ് വി പ്രമോദ് കുമാർ ,മദർ പിടിഎ പ്രസിഡൻ്റ് എം സാവിത്രി ,ഡ്രിൽ ഇൻസ്ട്രക്ടർ സുജിൻ കുമാർ എന്നിവർ സംസാരിച്ചു. എ സി പി ഒ കെ.വി.വിദ്യ നന്ദി പറഞ്ഞു.
No comments:
Post a Comment