Saturday 3 September 2022

ഓണാഘോഷ പരിപാടികൾ

 








പൂക്കള മത്സരം

നിബന്ധനകൾ

1. പൂക്കളത്തിൻ്റെ ഫിനിഷിങ്ങ് വൃത്താകൃതിയിൽ ആയിരിക്കണം.അകത്ത് ഡിസൈനുകൾ ആവാം.

2. വർണ വൈവിധ്യം, പൂക്കളുടെ വൈവിധ്യം, കളർ കോമ്പിനേഷൻ,  ഫിനിഷിങ്ങ്  തുടങ്ങിയവയാണ്  പരിഗണിക്കുക.

3. ഇലകൾ ഉപയോഗിക്കുവാൻ പാടില്ല

4. വിളക്ക്, തിരി, മറ്റ് അനുബന്ധ സാധനങ്ങൾ ഉപയോഗിക്കരുത്.

5. 9 മണി മുതൽ 11 മണി വരെയാണ് പൂക്കളം തീർക്കുവാനുള്ള സമയം.

6. പൂക്കളത്തിൻ്റെ വലുപ്പം ഒരു മീറ്ററിൽ (വ്യാസം) ഒതുങ്ങുന്നത് അഭിലഷണീയം.

7. ഡിസൈൻ തലേ ദിവസം തന്നെ വരച്ചുവയ്ക്കാം.

























 

കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ഓണാഘോഷ  പരിപാടികൾ വളരെ വർണ്ണാഭമായിരുന്നു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ നിർവഹിച്ചു സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി പി ടി എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വളരെ വർണ്ണഭമായി ആഘോഷിച്ചു.പൂക്കള മത്സരം,കമ്പവലി, ഓണസദ്യ,മാവേലിയെ വരവേൽക്കൽ തുടങ്ങിയ ആഘോഷ പരിപാടികളാൽ ശ്രദ്ധേയമായി.മത്സര വിജയിക്കുള്ള സമ്മാനദാനം നടന്നു.

No comments:

Post a Comment