Friday, 30 September 2022

ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം



ചെറുവത്തൂർ: 2022 .. 23 വർഷത്തെ ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 20,21 തീയ്യതികളിൽ കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടക്കും. ഒക്ടോബർ 20 ന് ശാസ്ത്രമേള ,ഗണിത ശാസത്ര മേള, ഐടി മേള എന്നിവയും ഒക്ടോബർ 21 ന് പ്രവർത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള എന്നിവയും നടക്കും .മേളയുടെ സുഗമമായ പ്രവർത്തനത്തിന്  വിദ്യാലയത്തിൽ വച്ച് നടന്ന സംഘാടക സമിതി യോഗത്തിൽ പ്രിൻസിപ്പൽ ടി. സുമതി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ പരിപാടി ഉദ്ഘാടനം ചെയ്തു. എഇഒ കെ.വി രാമകൃഷണൻ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ കെ.രമണി ,മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത്, കെ.വസന്ത, വയലിൽ രാഘവൻ ,എം സാവിത്രി ,ക്ലബ്ബ് കൺവീനർമാരായ ,കെ.അർജുനൻ ,കെ പ്രശാന്ത് കുമാർ ,പ്രമോദ് അടുത്തില, എം ദേവദാസ് സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
m: ചെയർമാൻ  പഞ്ചായത്ത് പ്രസിഡൻ്റ്, വർക്കിംഗ് ചെയർമാൻ എം രാജൻ പി ടി എ പ്രസിഡൻ്റ്ജനറൽ കൺവീനർ പ്രിൻസിപ്പാൾ ടി സുമതി ,ജോയിൻ്റ് ജനറൽ കൺവീനർ  കെ.ജയചന്ദ്രൻ പ്രധാനാധ്യാപകൻ ,ട്രഷറർ എ ഇ ഒ കെ വി രാമകൃഷ്ണൻ 
വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.



















No comments:

Post a Comment