Thursday, 8 September 2022

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് കുട്ടി പോലീസ്





























 അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് കുട്ടി പോലീസ്

ചെറുവത്തൂർ:

ചിരാത് ക്യാമ്പിൻ്റെ ഭാഗമായി അധ്യാപകർക്ക് ആദരവ് അർപ്പിച്ച് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ കുട്ടി പോലീസ്.കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാ കാർഡുകളും പൂക്കളും അധ്യാപകർക്ക് നൽകി. വിദ്യാലയത്തിലെ അധ്യാപകരെ കൂടാതെ അധ്യാപകരായ രക്ഷിതാക്കളെയും ഡ്രിൽ ഇൻസ്ട്രക്ടർ കെ സുജിൻ കുമാറിനെയും ആദരിച്ചു.പി ടി എ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് സി പി ഒ കെ മധുസൂദനൻ എ സി പി ഒ കെ.വി വിദ്യ എന്നിവർ സംസാരിച്ചു













No comments:

Post a Comment