Sunday, 5 September 2021

Teacher's day

TEACHER'S DAY SARGAVANI എന്റെ മാന്യഗുരു ഓർമ്മ. രാവിലെ നല്ല മഴയായിരുന്നു. വീടിന്റെ ഉമ്മറത്ത് കസേരയിൽ ഇരുന്ന് മഴ കണ്ടു. ഓർമ്മയിലേക്ക് മാന്യ ഗുരുക്കന്മാർ വന്നു. സമയം പത്ത് മണി . കമ്മാരേട്ടൻ ലോങ് ബെല്ലടിച്ചു. പ്രാർത്ഥന.. ചന്തമേറിയ പൂവിലും .... തുടങ്ങി. പാലത്തരയിലെ സദാനന്ദനും സംഘവും ഉപ്പ്മാവ് ഉണ്ടാക്കാനുള്ള വിറകും വെള്ളവും കൊണ്ടുവരാൻ പോകുന്നു.. ഒരു ബുളളറ്റ് ഇടവഴിയിലൂടെ കുതിച്ച് സ്ക്കൂളിലേക്ക് .... സംഗീതം ഭാസ്കരൻ മാഷായിരുന്നു. പ്രാർത്ഥന കഴിഞ്ഞയുടനെ ഷർട്ടിന്റെ കോളറിനടിയിലെ ടൗവ്വൽ ശരിയാക്കി പട്ടിക (രജിസ്റ്റർ ) യുമെടുത്ത് കമാരേട്ടൻ ക്ലാസിലേക്ക് ..... അന്നും നല്ല മഴയുണ്ടായിരുന്നു ... പുല്ലു പുതച്ച ഓലക്കീറ്റിനിടയിലൂടെ ക്ലാസിൽ വെള്ളം നിറഞ്ഞു . കാറ്റടിച്ച് കയറ്റുന്നതു കൊണ്ട് ബെഞ്ചുകളെല്ലാം നനഞ്ഞ് കുതിർന്നിരുന്നു..... അയത്ര വയലിലൂടെ വെള്ളം കവിഞ്ഞൊഴുകി. മഴയിൽ കുളിച്ച് ഞങ്ങൾ സ്കൂളിലെത്തി.... എല്ലാ ടീച്ചേർസും ടീച്ചിങ് നോട്ട്സും ടെക്സ്റ്റ് ബുക്കും ചോക്കും വടിയുമെടുത്ത് ക്ലാസിലേക്ക് .... ആദ്യ പിരിയഡ് കോമൻ മാഷ്...... എല്ലാവരും വിറക്കാൻ തുടങ്ങി .. പദ്യം ഹൃദിസ്ഥമാക്കി വരാൻ പറഞ്ഞിരുന്നു മാഷ്.. തെറ്റിയാൽ ഇടി വെട്ടുന്ന മുഴുക്കത്തിൽ അടി ഉറപ്പ്. നമ്മൾ ഒരു കൈവിരൽ ഉയർത്തി ഇതിനെ പേടിയുണ്ടോയെന്ന് ചോദിക്കുക പതിവായിരുന്നു. കുട്ടികളാരെങ്കിലും പേടിയില്ലായെന്നു പറഞ്ഞാൽ . . ഞാൻ പറയും ഗോമാഷോട് , ഞാൻ പറയും ഗോമാഷോട് എന്നു പറയും ...കാരണം ആ കൈവിരൽ കോമാഷിന്റെ പ്രതീകമായിരുന്നു. ഞാൻ സത്വരം ലോകാ മനോഹരമായൊരു ചിത്തിരമാസാ ....... ചൊല്ലി ഒപ്പിച്ച് ഇരുന്നു. പിന്നെ അർത്ഥം ചോദിക്കൽ .... സത്വരം ..... കസേരയിലിരുന്ന് ഷർട്ടിന്റെ കോളറൊക്കെ പിറകിലോട്ടാക്കി കാലിൻ മുകളിൽ കാല് കയറ്റി വെച്ച് ടെക്സ്റ്റിലെ മാർത്താണ്ഡ വർമ്മയെ പോലെ ഇരുന്ന് പുറത്തേക്ക് കാർക്കിച്ച് തുപ്പി ക്കൊണ്ട് കുളച്ചൽ യുദ്ധം പഠിപ്പിച്ച ചിണ്ടൻ മാഷ്. ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡ വർമ്മ തോല്പിച്ചു. സുകു ചിരിച്ചു. അവന് തെറിയഭിഷേകവും അടിയും കിട്ടി. അത് ഡച്ചുകാർക്കേറ്റ പരാജയത്തെക്കാൾ ഭീകരമായിരുന്നു ... പാട്ടിലൂടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പഠിപ്പിച്ച ചിണ്ടൻ മാഷ് സൂപ്പർ 🙏. രവീന്ദ്രൻ മാഷുടെ സയൻസ് ക്ലാസ് . കുട്ടികൾ ക്ലാസിൽ പേടിച്ച് വിരണ്ട് ഇരുന്നു. നോട്ട് പുസ്തകത്തിൽ ജന്തുകോശം ഒട്ടിച്ച് വെക്കണം. ഇളകി വീണാൽ പുറത്ത് ഇടി വെട്ടും. നല്ലവണ്ണം പഠിപ്പിക്കും. നമ്പൂരി മാഷുടെ കേട്ടെഴുത്ത് ..... മാഷ് ഏത് പിരിയഡും വന്ന് കേട്ടെഴുത്ത് തന്ന് അഡ്ജസ്റ്റ് ചെയ്യും. വടി പിറകിൽ പിടിച്ച് വിറപ്പിച്ചുകൊണ്ട് ക്ലാസിലൂടെ നടന്ന് .... കേട്ടെഴുത്ത്. ഡ്രോയിങ് ഭാസ്കരൻ മാഷ്.. ഡ്രോയിങ്ങ് ബുക്ക് എടുത്തില്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്താക്കും. പിന്നെ ഡ്രോയിങ്ങ് ബുക്കിൽ ബോർഡർ വരക്കണം. അത് വൃത്തിയായി കുറെ ദിനമെടുത്ത് വരക്കണം. പിന്നെ ഭംഗിയായി ചെമ്പരത്തി, തേങ്ങ തുടങ്ങിയവയെല്ലാം .... നമ്മൾ വരച്ചതിന്റെ മുകളിലൂടെ മാഷ് ഭംഗിയായി വരച്ചു തരും . നാലാം ക്ലാസ് ഇംഗ്ലീഷ് തുടക്കം. സരള ടീച്ചർ നന്നായി എടുക്കും. അന്നത്തെ ഇംഗ്ലീഷ് പരീക്ഷ നല്ല രസമാണ്. കുറെ വസ്തുക്കൾ Table -ൽ കൊണ്ടു വെച്ച് what is this? നല്ലൊരു രീതിയായിരുന്നു. ടീച്ചർ നോട്ട്ബുക്കിൽ നമ്മടെ മാർക്ക് എഴുതിവെക്കും. നല്ല ഇംഗ്ലീഷ് ക്ലാസായിരുന്നു. 6-ാം ക്ലാസിൽ ഇംഗ്ലീഷ് കുമാരൻ മാഷ്. നന്നായി എടുക്കും. മുണ്ടിന്റെ ഒരു തല പിടിച്ച് നടന്നുകൊണ്ട് ..... കോപ്പി എഴുതി കൊണ്ടുവരാൻ പറയും. Hand writing നല്ലതാക്കും. വെള്ളിയാഴ്ച ദിവസം കുശാലാണ്. 12.30 മുതൽ 2 മണി വരെ free. എന്റെ ബന്ധുവീടായ കടിഞ്ഞിയിൽ വീട് അവിടെ നിന്നും ഭക്ഷണം കഴിച്ച് വേഗം വന്ന് കളി തുടങ്ങും. വിനോദ്, അനിൽ ,സുകു, ഭാസക്കരൻ , മണിലാൽ , മഹേഷ്, രാജേഷ്, രാജൻ , വത്സലൻ , നന്ദൻ ,രഘു ........................................ നമ്മുടെ കളി പ്രത്യേക തരം കളിയാണ്... അടി, പിന്നെ വിനോദിനെ പിടിക്കാൻ ഓടൽ ..... 😀 എല്ലാ ക്ലാസിലും പോയി ചോദിക്കും അടിക്ക് ഇണ്ടായെന്ന്😃 ചെമ്മണ്ണിൽ വെച്ച് പൊരിഞ്ഞ അടി നടക്കും. പിന്നെ വിനോദിനെ പിടിക്കാൻ ഓടൽ ... നാടുനീളെ .... ഓട്ടം ..സ്കൂളിൽ ബെല്ലടിച്ചാലും ഓട്ടം തന്നെ ... 1അയത്ര വയൽ, ഈയ്യക്കാട്, മയിൽ വളപ്പ് ..... ഓട്ടം തന്നെ. സരസ്വതീ ദേവിയെ പോലെത്തന്നെ വരുന്ന മലയാളം നന്നായെടുക്കുന്ന സരസ്വതി ടീച്ചർ, ജാനകി ടീച്ചർ, നന്നായി കണക്ക് കൈകാര്യം ചെയ്യുന്ന സോയ ടീച്ചർ.......................................... തുടങ്ങി എത്രയെത്ര അധ്യാപികമാർ. സംഗീതം ഭാസ്ക്കരൻ മാഷിന്റെ സംഗീതം ക്ലാസ് . 40 പേജുള്ള സംഗീതം നോട്ട് പുസ്തകത്തിൽ എത്രയോ വർഷങ്ങളായി കിടക്കുന്ന മനോഹര ഗാനങ്ങൾ ....അയ്യപ്പൻ ശങ്കരൻ പണ്ടൊരിക്കൽ .......... നോട്ടിൽ എഴുതിയെടുത്ത് മാഷിന്റെ അരികിൽ പോയി ഊഴമനുസരിച്ച് ചൊല്ലണം. മാഷ് ആസ്വദിക്കും.... സേവനവാരം നമ്മൾ തിമിർത്ത് ആഘോഷിച്ചു. ഒരാഴ്ച ഇടവഴികൾ അധ്യാപകരും ഞങ്ങളും ചേർന്ന് വൃത്തിയാക്കും..... മോരുവെള്ളം ... ആ മോരുവെള്ളത്തിന്റെ രുചി ഇപ്പോഴും നാവിൽ തത്തിക്കളിക്കുന്നുണ്ട്. അതു കുടിച്ച് വീട്ടിലേക്ക് പോകാം ....ഹായ് നല്ല രസം .. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് മാന്യ ഗുരുവിൽ നിന്നാണ്. നമ്മൾ ക്ലാസ് റൂമിന്റെ ഒറ്റ ചുമരുകളിലും കക്കൂസിന്റെ പിറകിലും മരവിട്ടത്തിന്റെ മുകളിലെല്ലാം എഴുതി വെക്കും. Black versus white. സ്ഥാനാർത്ഥികളുടെ പേരെഴുതി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയെന്ന് . സമരമാക്കാൻ പറ്റുന്ന നേതാക്കളെ തെരഞ്ഞെടുക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം ..രാഘവൻ ജയിച്ചു.. ഭരതൻ ജയിച്ചു .... ഹൈസ്ക്കൂളിൽ നിന്നും വരുന്ന സമരത്തിന്റെ മുദ്രാവാക്യം കേട്ടിരുന്ന ഒന്നാമത്തെ പിരിയഡിലുള്ള ആഹ്ലാദം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അയത്ര വയലിൽ എത്തുമ്പോൾ കേൾക്കാം .... ഇന്ന് ഈ സമരം സൂചന മാത്രം ... നാളെ ഇതിന്റെ ഗതി മാറും .. സന്തോഷം😀 സമരമെത്തുമ്പോൾ എല്ലാവരുടേയും ശ്രദ്ധ മുറിയിലേക്ക് (office). ഉപ്പ്മാവ് കൊടുത്തിട്ട് ക്ലാസ് വിടാമെന്ന് പ്രധാനാധ്യാപകൻ പറയും. പിന്നെ സമരക്കാരുടെ കൂടെ തെരു സെൻട്രൽ സ്ക്കൂളിലേക്ക് . മാന്യഗുരുക്കാർ നയിക്കും. അവിടെയും പോയി സ്ക്കൂൾ വിടുവിച്ചതിന് ശേഷം വീട്ടിലേക്ക് .....എന്താണ് സമരകാരണമെന്നൊന്നും അന്നുമറിയില്ല .... ഇന്നുമറിയില്ല. 😀 കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പപ്പൻ മാസ്റ്റർ . ജാനകി ടീച്ചർ, കമല ടീച്ചർ, ശോഭന ടീച്ചർ, പങ്കജ ടീച്ചർ, സുമതി ടീച്ചർ തുടങ്ങി പഴയതും പുതിയതുമായ തലമുറയിൽ പെട്ടവരെല്ലാം ഗംഭീരം🙏 ഈയ്യക്കാട് വിജയേട്ടൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന നമ്മുടെ സ്ക്കൂൾ നാടകം പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ നാടക മത്സരത്തിൽ മികച്ച നേട്ടങ്ങൾ കൊയ്തു. സ്ക്കൂൾ മുറിയിൽ വെച്ചാണ് അതിന്റെ ഫൈനൽ റിഹേഴ്സൽ ഉണ്ടായിരുന്നത്. ഞാൻ , വിനോദ്, മണിലാൽ, രാജീവൻ , സൈനുദ്ദീൻ തുടങ്ങിയവർ അതിൽ അഭിനയിച്ചു. ഈയ്യക്കാട് വിജയേട്ടന്റെ വിയോഗം ഈ അവസരത്തിൽ വേദനയോടെ ഓർക്കുന്നു. മോഹനൻ മാഷ് , ഉസ്മാൻ മാഷ് എന്നിവരൊക്കെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഓടി ചാടി നടന്നവരാണ്. മോഹനൻ മാഷ് ശൈലജയേയും വിനോദിനെയും കൂട്ടി എല്ലാ വർഷവും പയ്യന്നൂരിൽ വെച്ച് നടക്കാറുണ്ടായിരുന്ന സബ് ജില്ലാ സ്പോർട്സ് മീറ്റിന് പോകുമായിരുന്നു. ശൈലജ ഇപ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥയാണ്. വിനോദ് മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുന്നു. എല്ലാ ടീച്ചേർസും ഒന്നിനൊന്ന് മെച്ചപ്പെട്ടവരായിരുന്നു. യാതൊരു ഭൗതീക സാഹചര്യവുമില്ലാതിരുന്ന കാലത്ത് നിന്ന് വളരെ മികച്ച സാഹചര്യത്തിലേക്ക് ഉയർന്നുവെന്നത് സ്ക്കൂളിനെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ്. ഇന്ന് നമ്മൊടൊപ്പം ഇല്ലാത്ത വരെയെല്ലാം സ്മരിക്കുന്നു. നന്മ ...... സ്നേഹം മാത്രം .... 🙏🙏🙏🙏🙏🙏🙏 വത്സരാജൻ കട്ടചേരി 9847260 704
സഹപ്രവർത്തകരെ.... അധ്യാപക വഴികളിൽ നാം ഒരു പാട് സഞ്ചരിച്ചവർ... നമ്മുടെ അനുഭവങ്ങൾ ജീവിത യാത്രയിലെ വഴിവിളക്കുകൾ... "ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനാണ് എന്നെ പഠിപ്പിച്ചത് " എന്ന് ഡെസ്റ്റേയ്വ്സ്കിയുടെ വാക്കുകൾ .... നമ്മുടെ അനുഭവ വരമ്പിലൂടെ .... എല്ലാവരുമൊത്ത് ഒരു യാത്ര... സുഖ-ദു:ഖ സമ്മിശ്രമായ ഒരു വഴിയാത്ര..... എല്ലാവരും ഹൃദയവാതിലുകൾ തുറക്കു... അനുഭവ വരമ്പിലൂടെ.... ഇന്ന് 7 മണിക്ക് ഗൂഗിൾ മീറ്റിൽ ... മറക്കല്ലേ...
അധ്യാപക ദിനം അവിസ്മരണീയമാക്കിയതിന് പിന്നിൽ വലിയ കൂട്ടായ്മ...സർഗ്ഗ വാണി തയ്യാറാക്കിയ സുവർണ്ണൻ മാഷ്... ഗുരു വന്ദനത്തിലെ നൃത്താവിഷ്ക്കാരങ്ങൾ മനോഹരമായി തയ്യാറാക്കിയ മഞ്ജുഷ ടീച്ചർ...കലാമണ്ഡലം വനജയുടെ പരിപാടി സംഘടിപ്പിച്ചു തന്ന വത്സൻ മാഷ്... നൃത്താവിഷ്ക്കാരം നടത്തിയ മുഹമ്മദ് കുഞ്ഞി മാഷ്... വൈകുന്നേരത്തെ കൂട്ടായ്മയിൽ ഹൃദയങ്ങൾ തുറന്ന് അനുഭവ വെളിച്ചം പകർന്നവർ... പങ്കെടുത്തവർ... ഹെഡ്മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി... അധ്യാപകദിനാചരണ കമ്മിറ്റി അംഗങ്ങൾ... എല്ലാവർക്കും നന്ദി... സ്നേഹം

No comments:

Post a Comment