Sunday, 26 September 2021

HOUSE VISIT -19/9/21

ഇന്ന് ഞായറാഴ്ച.. സുകുമാരൻ മാഷുടെ വീട്ടിൽ രാവിലെ 10 മണിക്ക് എത്തി കുറച്ചുനേരം ഇരുന്നു.. പിന്നെ പാല, ചെമ്പ്രകണം ഭാഗത്തുള്ള കുറച്ചു കുട്ടികളെ കാണാൻ പോയി സുവർണൻ മാഷും ഞാനും.. വീടുകൾ തമ്മിൽ കുറെ ദൂരം ഉള്ളതിനാൽ യാത്രയ്ക്കു കൂടുതൽ സമയം വേണ്ടിവന്നു. എന്നാലും കുട്ടികളും രക്ഷിതാക്കളും വീട്ടിൽ തന്നെ ഉണ്ടായിരുന്നത് ആശ്വാസമായി..10F ക്ലാസ്സിലെ അവിനാഷിന്റെ അച്ഛനെ കാണാനും പറ്റി.. കിടന്ന കിടപ്പിൽ നിന്നും അദ്ദേഹം എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ശബ്ദം പുറത്തേക്കുവന്നില്ലെങ്കിലും ഞങ്ങൾക്ക് കാര്യങ്ങൾ മനസിലായി... അവനോട് കുറെ കാര്യങ്ങൾ പറയേണ്ടി വന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.. തുടർന്ന് shankar, ശ്രീരാഗ്, പ്രാർത്ഥനപ്രകാശ്, സ്നേഹകൃഷ്ണൻ, ആതിര, മീര.. എന്നീ കുട്ടികളുടെ വീടുകളിൽ എത്തി... മടങ്ങുമ്പോൾ സമയം 3മണി.... MOHANAN MASTER

No comments:

Post a Comment