Sunday, 5 September 2021

കേരദിനം നെഞ്ചിലേറ്റികുട്ടമത്ത് സ്കൂളിലെ കുട്ടികൾ ചെറുവത്തൂർ :- സെപ്തംബർ 2 ലോക നാളികേര ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിലിക്കോട് കാർഷീക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. മീര മഞ്ജുഷ നിർവ്വഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഇക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.കൃഷ്ണൻ, എം. മോഹനൻ എന്നിവർ സംസാരിച്ചു. സീഡ് അംഗങ്ങൾ കേര ദി നത്തെപ്പറ്റി പ്രഭാഷണം നടത്തി. നാളികേരം ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണവിഭവങ്ങൾ ,വീട്ടുപകരണങ്ങൾ,കരകൗശല വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുകയു പരിചയപ്പെടുത്തുകയും ചെയ്തു. തെങ്ങിനെ കുറിച്ചുള്ള പാട്ടും അവതരിപ്പിച്ചു. തേങ്ങ കൂടാതെ തെങ്ങിൻ്റെ തടി, ഓല, ചിരട്ട ,തൊണ്ട് തുടങ്ങിയ ഭാഗങ്ങളെല്ലാം വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തി നമുക്ക് നല്ല വരുമാന മാർഗ്ഗം ഉണ്ടാക്കാവുന്നതാണ്. തെങ്ങിനെ സംരക്ഷിക്കാനും അതിൻ്റെ മഹത്വം ഉൾക്കൊള്ളാനും പുതുതലമുറ തയ്യാറാവണം എന്ന് കുട്ടമത്ത് സ്കൂളിലെ കുട്ടികൾ ഓർമ്മപ്പെടുത്തുന്നു.

No comments:

Post a Comment