Sunday, 5 September 2021
ഗുരുശ്രേഷ്ഠരെ ആദരിച്ചു.
ആദരണീയം
▪️ ചെറുവത്തൂര്‍ കുട്ടമത്ത് ഗവ:ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച്
ഗുരുശ്രേഷ്ഠരെ ആദരിച്ചു
➖♦️ 04/09/2021 ♦️➖
നാട്ടുവാര്‍ത്തയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാന്‍ 👇
https://chat.whatsapp.com/DgaAodwbkoGJWVE0Su4INe
➖➖➖➖➖➖
വാർത്തകൾ, പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ 9061670832 എന്ന നമ്പറിൽ അയക്കുക
➖➖➖➖➖➖
ചെറുവത്തൂര്‍ ▪️ കുട്ടമത്ത് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുശ്രേഷ്ഠരെ ആദരിച്ചു.
സെപ്തംബര്‍ 5 അധ്യാപക ദിന പരിപാടിയുടെ ഭാഗമായി രണ്ട് ഗുരുശ്രേഷ്ഠരെ ആദരിച്ചു. 1985-ല്‍ കുട്ടമത്ത് സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന എന്‍. ദാമോധരന്‍ മാസ്റ്റര്‍, 20 വര്‍ഷം കുട്ടമത്ത് വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ച ടി.ഗംഗാധര പൊതുവാള്‍ എന്നീ അധ്യാപകരെയാണ് വിദ്യാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാനധ്യാപകന്‍ കെ. ജയചന്ദ്രന്‍ ആദരിച്ചത്. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് എം രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ഈശ്വരന്‍ മാങ്കുളം സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. അധ്യാപക ജീവിതത്തിലെ ത്യാഗപൂര്‍ണ്ണമായ അനുഭവം ഇരുവരും വരച്ചുകാട്ടിയത് പുതിയ തലമുറ അധ്യാപകര്‍ക്ക് പുത്തന്‍ അനുഭവമായി. ഓലയും കവുങ്ങും കൊണ്ടുവന്ന് നാട്ടുകാരുടെ സഹകരണത്തോടെ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചതും കുട്ടികള്‍ ചാണകം മെഴുകി ക്ലാസ്സ് റൂം വൃത്തിയാക്കിയതും വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ വിവിധ പടവുകള്‍ പറഞ്ഞതും നല്ല അനുഭവമായി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്.
പ്തംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടമത്ത് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഗുരുശ്രേഷ്ഠരെ ആദരിച്ചു. മുന്‍ അദ്ധ്യാപകരായ എന്‍.ദാമോധരന്‍ മാസ്റ്റര്‍, ടി.ഗംഗാധര പൊതുവാള്‍ എന്നിവരെ സ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ കെ.ജയചന്ദ്രന്‍ പൊന്നാടയണിയിച്ചു.
4
Subscribe to:
Post Comments (Atom)
No comments:
Post a Comment