Tuesday, 14 September 2021
ഫലവൃക്ഷത്തോട്ടം
വിദ്യാലയത്തിൽ ഫലവൃക്ഷത്തോട്ടം ഒരുക്കി കുട്ടമത്ത് സ്കൂൾ
ചെറുവത്തൂർ: സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തോട്ടം നിർമ്മിച്ച് കുട്ടമത്ത് സ്കൂൾ. പറപ്പുറമായ സ്കൂൾ പരിസരത്ത്,അത്തരം പ്രദേശങ്ങളിൽ വളരുന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.വർഷങ്ങളോളം വിളവു ലഭിക്കുന്ന തൈകൾ നട്ടുപിടിപ്പിച്ച് സുസ്ഥിരമായ പ്രകൃതി സംരക്ഷണ പാഠങ്ങൾ പുതിയ തലമുറയ്ക്ക് നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സമഗ്ര ശിക്ഷാ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പരിസ്ഥിതി സംരക്ഷണത്തിന് ലഭിച്ച ഫണ്ട് പെയോഗിച്ച് വിദ്യാലയത്തിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചിട്ടുളത്.
സപ്പോട്ട,രാജപ്പുളി,പുണാർപ്പുളി, അമ്പഴം,മുന്തിരിപ്പേര,സ്ട്രോബെറി പേര,ലൂവിക്ക,അരിനെല്ലി,കാരമ്പോള,പഞ്ചാരപ്പഴം,കുടമ്പുളികൊളമ്പുമാവ്,എന്നിവയാണ് പ്രധാനമായും നട്ടുപിടിപ്പിച്ചിട്ടുള്ളത്.ജീവകങ്ങളുടെ കലവറയായ ഈ ഫലങ്ങൾ കുട്ടികൾക്കും പക്ഷികൾക്കും ഭാവിയിൽ ഭക്ഷണമാക്കാൻ കഴിയും.ജലസേചനം ആവശ്യമില്ലാത്ത ചെടിയിനങ്ങളാണ് ഇവ എന്നതും പദ്ധതിയുടെ നടത്തിപ്പിന് അനുകൂല ഘടകമാണ്. വിദ്യാലയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മരത്തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.സുമതി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. എസ് എം സി ചെയർമാൻ വയലിൽ രാഘവൻ ,സീനിയർ അസിസ്റ്റൻറ് കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.മുൻ പ്രധാനാധ്യാപകരായ രാഘവൻ.ടി.വി ,ദേവരാജൻ.പി.വി, ടി.ജനാർദ്ദനൻ, പി.രാമപ്പ എന്നിവർ മരത്തൈ നട്ട് പരിപാടിയിൽ പങ്കാളികളായി. പ്രോഗ്രാം കൺവീനർ എം.യോഗേഷ് നന്ദി പ്രകടിപ്പിച്ചു. ലോകം ഇതു വരെ കാണാത്ത രീതിയിലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പിടിയിലാണെന്നും,കുട്ടമത്ത് സ്ക്കൂളിന്റെയും കുട്ടികളുടെയും പരിസ്ഥിതി പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും,ഓസോൺ ദിന പ്രവർത്തനവുമായ് ബന്ധപ്പെട്ട് നടന്ന പ്രസ്തുത പരിപാടി വലിയ മാതൃകയായി മാറേണ്ടുന്ന ഒന്നാണെന്നും ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment