Saturday, 7 November 2020

STAFF MEETING

നോട്ടീസ്
നാളെ05/11/20 ന്  (വ്യാഴാഴ്ച) 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നു. വാട്ട്സ പ്പിലാണ് യോഗം ചേരുന്നത്. എല്ലാവരും കൃത്യ സമയത്ത് ഓൺലൈനിൽ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
അജണ്ട.:
1. അക്കാദമികം - ഓൺലൈൻ ക്ലാസ് അവലോകനം
2.കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ  അവലോകനം.
3. പാഠപുസ്തക വിതരണം
4.. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
5.. ദിനാചരണങ്ങൾ
6. മറ്റിനങ്ങൾ

റിപ്പോർട്ട് 05/11/20
പ്രിയ സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം നടന്നത് 2 1/10/20 നായിരുന്നു. ആ യോഗത്തിൽ എടുത്ത ഏതാണ്ട് എല്ലാ തീരുമാനങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്ക്  വളരെ കൃത്യമായി  മികച്ച രീതിയിൽ പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  എല്ലാ പ്രവർത്തനങ്ങളും ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട്  നടപ്പിലാക്കാൻ കഴിയുന്നുണ്ട് എന്നത് വളരെ നല്ല കാര്യമാണ്. കൊറോണ  കാരണം  നമ്മുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെയാണെങ്കിലും മികച്ച രീതിയിൽ തന്നെയാണ് അവനടന്നുകൊണ്ടിരിക്കുന്നത്. മുഴുവൻ അധ്യാപകരുടെയും പൂർണ്ണ പിന്തുണ അതിൽ ലഭിക്കുന്നുണ്ട്.
 
എന്നാൽകഴിഞ്ഞ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നമുക്ക് പുതിയ ബിൽഡിംഗിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം ,ലാബ്, ലൈബ്രറി എന്നിവ മാറ്റാൻ കഴിഞ്ഞില്ല. വാഹനത്തിൽ കൂടി മാത്രമേ അവ മാറ്റാൻ കഴിയൂ എന്നതിനാൽ റോഡ് നിർമ്മിച്ചതിനു ശേഷം മാറ്റാം എന്നു തീരുമാനിച്ചതിനാലാണ് അത് നീണ്ടുപോയത്.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും  മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഐക്യരാഷട്ര ദിനം,വയലാർ അനുസ്മരണം, കേരള പിറവി, മിതവ്യയ ദിനം, സർഗ്ഗ വാണി, ഉണർവ്വ്, പൂവനിക എന്നിവയെല്ലാം  ശ്രദ്ധേയമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞു.  അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണം ഓൺലൈൻ പരിപാടികളെ മികവുറ്റതാക്കുന്നു പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും എല്ലാ പ്രവർത്തനങ്ങളും  മികച്ചു നിൽക്കുന്നു.
അതുപോലെ തുടർന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

5/11/2020 ന്  നടന്ന ഓൺലൈൻ സ്റ്റാഫ് കൗൺസിൽ യോഗ തീരുമാനങ്ങൾ
അജണ്ട:

1. അക്കാദമികം - ഓൺലൈൻ ക്ലാസ് അവലോകനം
2.കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ  അവലോകനം.
3. പാഠപുസ്തക വിതരണം
4.. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
5.. ദിനാചരണങ്ങൾ
6. മറ്റിനങ്ങൾ
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ സെക്രട്ടറി സ്വാഗതവും റിപ്പോർട്ടിംഗും നടത്തി.തുടർന്ന് SRGകൺവീനർമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
 
റിപ്പോർട്ട് 05/11/20
പ്രിയ സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം നടന്നത് 2 1/10/20 നായിരുന്നു. ആ യോഗത്തിൽ എടുത്ത ഏതാണ്ട് എല്ലാ തീരുമാനങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്ക്  വളരെ കൃത്യമായി  മികച്ച രീതിയിൽ പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  എല്ലാ പ്രവർത്തനങ്ങളും ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട്  നടപ്പിലാക്കാൻ കഴിയുന്നുണ്ട് എന്നത് വളരെ നല്ല കാര്യമാണ്. കൊറോണ  കാരണം  നമ്മുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെയാണെങ്കിലും മികച്ച രീതിയിൽ തന്നെയാണ് അവനടന്നുകൊണ്ടിരിക്കുന്നത്. മുഴുവൻ അധ്യാപകരുടെയും പൂർണ്ണ പിന്തുണ അതിൽ ലഭിക്കുന്നുണ്ട്. ടെക്സ്റ്റ് ബുക്ക് വിതരണം പൂർത്തിയാക്കി.
 
എന്നാൽകഴിഞ്ഞ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നമുക്ക് പുതിയ ബിൽഡിംഗിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം ,ലാബ്, ലൈബ്രറി എന്നിവ മാറ്റാൻ കഴിഞ്ഞില്ല. വാഹനത്തിൽ കൂടി മാത്രമേ അവ മാറ്റാൻ കഴിയൂ എന്നതിനാൽ റോഡ് നിർമ്മിച്ചതിനു ശേഷം മാറ്റാം എന്നു തീരുമാനിച്ചതിനാലാണ് അത് നീണ്ടുപോയത്.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും  മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഐക്യരാഷട്ര ദിനം,വയലാർ അനുസ്മരണം, കേരള പിറവി, മിതവ്യയ ദിനം, സർഗ്ഗ വാണി, ഉണർവ്വ്, പൂവനിക എന്നിവയെല്ലാം  ശ്രദ്ധേയമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞു.  അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണം ഓൺലൈൻ പരിപാടികളെ മികവുറ്റതാക്കുന്നു പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും എല്ലാ പ്രവർത്തനങ്ങളും  മികച്ചു നിൽക്കുന്നു.
അതുപോലെ തുടർന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ജില്ലാ പഞ്ചായത്തിൻ്റെയും മണ്ണ് സംരക്ഷണ വകുപ്പിൻ്റെയും സഹകരണത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പച്ച തുരുത്ത് പദ്ധതിയുടെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.പി സി സുബൈദ നിർവ്വഹിച്ചു.
തുടർന്ന് നടന്ന സജീവമായ  ചർച്ചയിൽ താഴെ കൊടുത്ത തീരുമാനങ്ങൾ എടുത്തു.
1.ഓൺ ലൈൻ ക്ലാസ്  സജീവമായി നടപ്പിലാക്കും. അധ്യാപകർ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി മാസത്തിൽ കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും  ഫോൺ വഴി ബന്ധപ്പെടും
.8, 9 ക്ലാസുകളിൽ ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസിൻ്റെ ടൈംടേബിൾ തയ്യാറാക്കുന്നതിന് സീനിയർ അസി., സ്റ്റാഫ് സെക്രട്ടറി, SRG കൺവീനർ എന്നിവരെ ചുമതലപ്പെടുത്തി.
2.മുഴുവൻ ക്ലാസ് പി ടി എ യോഗങ്ങളും നവം.20നും നവം.30 നും ഇടയിൽ വിളിച്ചു ചേർക്കും.
3 .പുതിയ കെട്ടിടത്തിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി എന്നിവ പി ടി എ യുടെ സഹകരണത്തോടെ ഞായറാഴ്ച മാറ്റും.
4. JRC യുടെ ഒരു യൂനിറ്റ് UPതലത്തിൽ  ആരംഭിക്കുന്നതിന് താല്പര്യമുള്ള ഒരു അധ്യാപകനെ / അധ്യാപികയെ നിർദ്ദേശിക്കുന്നതിന് UP SRGയെ ചുമതലപ്പെടുത്തി.
5. സ്കൂളിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പിടിഎ എടുക്കുന്ന തീരുമാനങ്ങൾക്ക് പിന്തുണ നൽകും.സാമ്പത്തിക സഹായത്തിനായി വിവിധ സ്ഥാപനങ്ങളെ സമീപിക്കും.
6. സ്റ്റാഫിൻ്റെ വകയായി സ്കൂളിലേക്കു നൽകുന്ന ഫർണിച്ചർ വാങ്ങുന്നതിനായി സ്റ്റാഫ് സെക്രട്ടറി, സീനിയർ അസി., LPSRG, UP SRG എന്നിവയിൽ നിന്നും നിർദ്ദേശിക്കുന്ന ഒരോ അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.
6.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.
6.1 നാട്ടുഭാഷ നിഘണ്ടു നിർമ്മാണം കുട്ടികളുടെ പങ്കാളിത്തത്തോടെ മലയാള വിഭാഗം പൂർത്തിയാക്കി ജനുവരിയിൽ പ്രകാശനം നടത്തും.
6.2 ശിശുദിനം
പ്രവർത്തനങ്ങൾ

സർഗവാണി
ആശംസാ കാർഡ്
 തയ്യാറാക്കൽ
ചാച്ചാജിയുടെ വേഷം ധരിക്കൽ .. LP ,Pre Primary കുട്ടികൾക്ക് .
സർഗോത്സവം
ആശംസാ കാർഡ് തയ്യാറാക്കൽ .. കുട്ടികൾ മറ്റ് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ആശംസാ കാർഡ് ശിശുദിനത്തിൽ രാവിലെ ക്ലാസ്സ് ഗ്രൂപ്പിലിടും
സർഗ്ഗാത്സവം .. കുട്ടികളുടെ പാട്ട്, കഥ പറയൽ ,പ്രസംഗം ,മിമിക്രി, മോണോ ആക്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ നവമ്പർ 14 ന് രാത്രി 7 മണി മുതൽ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിക്കാം.
 ചുമതല
സർഗവാണി -(ss ക്ലബ്ബ്)
സർഗ്ഗോൽസവം (ക്ലാസ് അധ്യാപകർ )

6.3 നവംബർ 12ന് സലിം അലി ദിനം
പക്ഷി നിരീക്ഷണം
വീഡിയോ തയ്യാറാക്കൽ
പക്ഷികൾക്ക് പാനപാത്രം ഒരുക്കൽ
ചുമതല
പരിസ്ഥിതി ക്ലബ്ബ് ,നാച്ചുറൽ സയൻസ് ക്ലബ്ബ്

6.4. പഴശ്ശി ദിനം - ക്ലാസ് ഗ്രൂപ്പിലേക്ക് വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്യും (SS )
6.5 സി.വി രാമൻ ദിനം -  പ്രസംഗം ( സയൻസ് ക്ലബ്ബ്) ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യും
7. സ്റ്റാഫ് റൂമിലേക്ക് കസേര വാങ്ങുന്നതിന് സ്റ്റാഫിൻ്റെ ഷെയറായി   തീരുമാനിച്ച 1000 രൂപ  ഉടൻ തന്നെ സ്റ്റാഫ് സെക്രട്ടറിയെ ഏൽപ്പിക്കും.
8. വിവിധ സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ സമയബന്ധിതമായി അറിയിക്കും.
9. SSLC കുട്ടികളുടെ വിവരങ്ങൾ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിൽ തിരുത്തൽ വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസധ്യാപകർ ഉടൻ പൂർത്തിയാക്കും.
ഹെഡ്മാസ്റ്ററുടെ ക്രോഡീകരണത്തോടെ 4.40 മണിക്ക് യോഗം അവസാനിച്ചു.

No comments:

Post a Comment