ഉപയോഗശൂന്യമായ ഓടിൽ നിന്നും ചെടിച്ചട്ടി നിർമ്മിച്ച് മാനസ
➖➖➖➖➖➖➖
24.11.2020
ചെറുവത്തൂർ: ഉപയോഗശൂന്യമായ ഓടുകൾ ഉപയോഗിച്ച് മനോഹരമായ ചെടിച്ചട്ടികൾ നിർമിക്കുകയാണ് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഗ്രോ ഗ്രീൻ സീഡ് ക്ലബ്ബ് അംഗമായ മാനസ സിനോഷ് കുമാർ. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റായ അമ്മ പി വി മിനിയും ഡിഗ്രി വിദ്യാർത്ഥിനിയായ സന സിനോഷ് കുമാറും ഒപ്പമുണ്ട്.
നാല് ഓടുകൾ കുത്തനെ വച്ച് അടിയിലും ഓടുകൾ ചേരുന്ന സ്ഥലങ്ങളിലും സിമൻറ് ചേർത്ത് ഉറപ്പിച്ചാണ് ചട്ടികൾ നിർമിക്കുന്നത്. അധികമുള്ള ജലം വാർന്നു പോകുന്നതിന് പപ്പായ തണ്ട് ഉപയോഗിച്ച് അടിയിൽദ്വാരം ഇടും. പച്ചക്കറിതൈകൾ മാത്രമല്ല കുരുമുളകിൻ തൈകളും പൂച്ചെടികളും ഇതിൽ നടാം. വീട്ടിൽ സ്ഥലപരിമിതി മൂലം പച്ചക്കറി തൈകകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് ടെറസിൽ കൃഷി ചെയ്യുന്നതിന് ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചത് എന്ന് എസ്പിസി അംഗം കൂടിയായ മാനസ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന അച്ഛൻ ടി എം സിനോഷ് കുമാറിൻ്റെ പിന്തുണ ഈ പുതിയ സംരഭത്തിനുമുണ്ട്. ചെറുവത്തൂർ അമ്മിഞ്ഞിക്കോട് സ്വദേശിയാണ്.
No comments:
Post a Comment