Tuesday, 3 November 2020

SRG PLANNING ON 03/11/2020

 സബ്ജക്ട് കൗൺസിൽ - planning
അജണ്ട..3.11.2020

1.കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
2. നടപ്പിലാക്കിയ തീരുമാനങ്ങൾ
3 .നടപ്പാക്കാൻ ബാക്കിയുള്ളവ... കാരണം .. പരിഹാരം

4.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
5. പാഠപുസ്തക വിതരണം
6. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
7. ദിനാചരണങ്ങൾ
8 .ഭാവി പ്രവർത്തനങ്ങൾ

 To join the meeting on Google Meet, click this link:
https://meet.google.com/vfn-tyuf-ovt
 
Or open Meet and enter this code: vfn-tyuf-ovt

 LP SRG റിപ്പോർട്ട്
    2/11/2020  7 മണിക്ക് ആണ് srg മീറ്റിങ് നടന്നത്.  ഓൺലൈൻ ക്ലാസ്സ് അവലോകനം എല്ലാ ക്ലാസ്സ് ടീച്ചേഴ്സ് നടത്തി.എല്ലാ ക്ലാസ്സിലും രണ്ടും മൂന്നും കുട്ടികൾ ഇപ്പോഴും പ്രവർത്തങ്ങൾ ചെയ്യുന്നതിൽ പിന്നോട്ട് നിൽക്കുന്നു. പാഠ പുസ്തക വിതരണം നാലാം തരം ഒഴികെ ബാക്കി എല്ലാ ക്ലാസിലും നടത്തി. ഒന്നാം തരത്തിൽ അക്ഷരം വാക്കുകൾ എന്നിവയ്ക്ക് പുറമേ വായന കാർഡുകൾ( മലയാളം, ഇംഗ്ലീഷ്) എന്നിവയും നൽകുന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ലഭിക്കുന്നു. ദിനാചരണം - കുട്ടികളുടെ നല്ല പങ്കാളിത്തം തന്നെ ആണ് ഉള്ളത്.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ്,കേരള ഗാനാലാപനം,കേരളത്തിന്റെ map നിറം നൽകി ജില്ലകൾ അടയാളപ്പെടുത്താൻ എന്നീ പ്രവർത്തനങ്ങളിൽ ഓരോ ക്ലാസിൽ നിന്നും രണ്ടോ മൂന്നോ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തു. അതുപോലെ തന്നെ പൂവനിക കുട്ടികളുടെ പരിപാടി വളരെ നല്ല നിലവാരം നിലനിർത്താൻ സാധിച്ചു.

 തീരുമാനങ്ങൾ.
1.  November 12സലിം അലി . ജന്മദിനം
    പക്ഷി പതിപ്പ്,( വിവരണം_ ഇഷ്ടപ്പെട്ട പക്ഷി,ചിത്രം വരക്കാൻ,നിറം നൽകാൻ,ചിത്രം)
2. ശിശുദിനം_ വേഷം ( നെഹ്റു), കുട്ടികൾ നേതൃത്വം നൽകുന്ന പരിപാടികൾ( നെഹ്റു ആയി ബന്ധപ്പെട്ട പാട്ട്,കഥ, പ്രസംഗം,), ആശംസ കാർഡ് നിർമ്മാണം.

UP



 HS എസ്ആര്‍ജി റിപ്പോര്‍ട്ട് - ഒക്ടോബര്‍
21/10/2020 ന് ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗതീരുമാനപ്രകാരം ഒക്ടോബര്‍ നവമ്പര്‍ മാസത്തെ സ്ക്കൂള്‍
തലപ്രവര്‍ത്തനങ്ങളും ദിനാചരണങ്ങളും ചര്‍ച്ചചെയ്ത് അന്തിമ രൂപം നല്കി.അത് പ്രകാരം വിദ്യാരംഗത്തിന്റെ
നേതൃത്വത്തില്‍ നടത്താന്‍ ബാക്കിയായിരുന്ന കവി സ്മരണ 22/10/20 പ്രത്യേക സര്‍ഗ്ഗവാണിയായി വിദ്യാ
രംഗത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചു.ശ്രീ സുകുമാരന്‍ മാഷ് അനുസ്മരണപ്രഭാഷണം നടത്തി.
27/10/20 ന് വയലാര്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി നടത്തിയ വയലാര്‍ ഗാനാലാപന
മത്സരത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നിന്നും ഉണ്ണിമായ 8 ഡി,നിവേദ്യ 9 ഇ,ആവണി 8 ഡി,തീര്‍ഥ 8 ഇ
എന്നീ കുട്ടികളും യുപി വിഭാഗത്തില്‍ നിന്നും മോഹിത് ഷൈബു,6 എ,ഹേമലത 5 എ,എന്നീകുട്ടികളുംഎല്‍ പി
ലലത്തില്‍ നിന്നും അര്‍ഷ്യ പ്രകാശ് 3 ബി,അശ്വിത 4 എ,ദിയസജി 1 ബി എന്നീ കുട്ടികളും ആദ്യസ്ഥാനങ്ങള്‍
നേടി മികവ് പുലര്‍ത്തി.
ലൈബ്രറി പുതിയകെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുസ്തകങ്ങള്‍ ഒരുക്കുന്നതിനുള്ള ക്രമീകരണ
ങ്ങള്‍ ആരംഭിച്ചു.
ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ സാമൂഹ്യ
ശാസ്ത്ര ക്ലബ്ബ് ചെറുവത്തൂര്‍ ഉപജില്ല സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍ പ്രഭാഷണം നടത്തി.വീഡിയോപ്രദര്‍
ശനവും നടന്നു.
ഒക്ടോബര്‍ 27 ന് വയലാര്‍ അനുസമരണം സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മികവാര്‍രീതിയില്‍
നടത്തി.അധ്യാപകനധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വയലാര്‍ ഗാനാലാപനത്തിന് വേദി
യൊരുക്കി വിദ്യാലയബന്ധം ദൃഡമാക്കിയെടുത്തു.വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മ
രണ സര്‍ഗ്ഗവാണി കവി ശ്രീ മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍
മാസ്റ്റര്‍ അധ്യാക്ഷം വഹിച്ചു.
ഒക്ടോബര്‍30 മിതവ്യയദിനത്തില്‍ ഗണിതശാസ്ത്രക്ലബ്ബ് വീഡിയോ പ്രദര്‍ശനം നടത്തി.കുടുംബബജറ്റുമായി
ബന്ധപ്പെട്ട് കുട്ടികള്‍ വിവിധ തരത്തിലുള്ള ചിത്രീകരണങ്ങളിലൂടെ കുടുംബബജറ്റിന്റെ വിശദീകരണം അവത
രിപ്പിച്ചു.
ഒക്ടോബര്‍31 ദേശീയപുനരര്‍പ്പണദിനമായി ആചരിച്ചു.ശ്രീ വത്സന്‍ പിലിക്കോട് മാഷ് പുനരര്‍പ്പണദിന പ്രഭാ
ഷണം നടത്തി.സാമൂഹ്യശാസ്ത്ര ക്ലബ്ബായിരുന്നു നേതൃത്വം നല്കിയത് .
പ്രൈമറി കുട്ടികളുടെ സര്‍ഗ്ഗാത്മകവേദിയായ പൂവനികയുടെ അവതരണം ഒക്ടോബര്‍31 നടന്നു.സിനിമ ടിവി
അഭിനേതാവായ ശ്രീ ഉണ്ണിരാജന്‍ ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
നവമ്പര്‍ കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നൃത്താവതരണം,പ്രത്യേക സര്‍ഗ്ഗവാണി,കേരള
മാപ്പ് തയ്യാറാക്കല്‍എന്നിവ നടന്നു. നാട്ടുഭാഷാനിഘണ്ടു തയ്യാറാക്കുന്നുതിന്റെ തുടക്കം കുറിക്കേണ്ടുന്നത്
കൂടുതല്‍ ആശ്യവ്യക്തതവേണ്ടുന്നതിനാല്‍ മാറ്റിവച്ചു.ക്വിസ് പരിപാടിയും കേരളദിനവുമായി ബന്ധപ്പെട്ട്
നടത്താനാലോചിച്ചത് പൂര്‍ത്തിയായില്ല.
പാഠപുസ്തകവിതരണം ബന്ധപ്പെട്ട ക്ലാസധ്യാപകര്‍ നടത്തി.
നവമ്പര്‍ മാസം നടത്താനുള്ള പരിപാടികളുടെ ആസൂത്രണം അതത് ദിനവുമായി ബന്ധപ്പെട്ട ക്ലബ്ബുകള്‍
തയ്യാറാക്കി അവതരിപ്പിച്ചു.

സബ്ബ്ജക്ട് കൗൺസിൽ റിപ്പോര്‍ട്ട്

 മലയാളം

       മലയാളം സബ്ബ്ജക്ട് കൗൺസിൽ ഇന്നലെ ചേർന്നു. നല്ല രീതിയിലുള്ള ചർച്ചകൾ നടന്നു. കുട്ടികൾ വർക്ക് ഷീറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിഷ്ക്രിയമായ് പ്രതികരിക്കുന്നതിൻ്റെ ആശങ്ക പങ്കുവെച്ചു.താഴെ പറയുന്ന കാര്യങ്ങൾ തീരുമാനമാനിച്ചു.
1. online Class മായ് ബന്ധപ്പെട്ട വർക്ക് ഷീറ്റ് മറ്റ് പ്രവർത്തനങ്ങൾ പത്താം ക്ലാസ്സിൽ തുടരുന്നതിനും 8,9 ക്ലാസ്സുകളിൽ കുട്ടികൾ രക്ഷിതാക്കൾ എന്നിവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് കൂടുതൽ സപ്പോർട്ടീവ് പ്രവർത്തനങ്ങൾ നല്കുന്നതുമാണ്.

2. പ്രാദേശിക ഭാഷാ നിഘണ്ടു പ്രവർത്തനം ആരംഭിക്കുന്നതിനും ഡിസംബറോടുകൂടി കുട്ടികൾ ശേഖരിച്ച പദങ്ങൾ മലയാളം ഗ്രൂപ്പുകളിലേക്ക് അയച്ചുതരാനാവശ്യപ്പെടാനും, പ്രൈമറി തലത്തിൽ അതിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ചർച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായി. ജനുവരി മാസത്തോടെ പ്രസ്തുത നിഘണ്ടു തയ്യാറാക്കാനും തീരുമാനിച്ചു.

3. വിദ്യാരംഗം പ്രവർത്തനങ്ങൾ തുടർന്നും സജീവമാക്കാനും ,ഒരേ ദിനം പല പരിപാടികൾ ഉണ്ടെങ്കിൽ അത് സമയക്രമം അനുസരിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം എന്ന അഭിപ്രായവുമുണ്ടായി.ദിനാചരണങ്ങളുടെ ആധിക്യം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു.

4. ലൈബ്രറി ഷിഫ്റ്റിംങ്ങ് നടത്തുന്നതിന് അലമാരകൾ പുതിയ കെട്ടിടത്തിലെത്തിച്ച ശേഷം പുസ്തകങ്ങൾ വർഗ്ഗീകരിച്ച്  എത്തിക്കാൻ പൂർണ്ണ പ്രവർത്തനം ഉണ്ടാകും. അലമാര എത്തിക്കാനുള്ള പ്രവർത്തനം പി.ടി.എ.യുമായ് ആലോചിച്ച് വിവരം ലഭിക്കണം.

 Report _Subject Council .. English.

. Reviewed the online classes and the follow up activities . It was pointed out that some children especially in class 8  are much hesitant to do the notes . They are being called and advised several times .

. Worksheets and self evaluating questions are given to 8,9 and 10  after the completion of each lesson .

. The News Broadcasting which was decided to release in October will be made shortly .

. Discussion on the Digital Magazine is progressing .


 സോഷ്യൽ സയൻസ്

 Subject council . 3.11.20ന് ചേർന്നു. ഗോപാലകൃഷ്ണൻ മാസ്റ്റർ, തമ്പായി ടീച്ചർ, ദേവദാസ് മാസ്റ്റർ, വത്സരാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. തീരുമാനങ്ങൾ - വർക്ക് ഷീറ്റ് നൽകാനും , supporting class തുടരാനും . നവംബർ 14 ശിശുദിനം സമുചിതമായി ആചരിക്കാനും തീരുമാനിച്ചു.

Physical Science



 ബയോളജി 

സബ്ജക്ട് കൗൺസിൽ
ബയോളജി
..............................................
- 02 - 11 - 2020 ...തിങ്കൾ
.............................................
 കഴിഞ്ഞ മീറ്റിംഗിൽ തീരുമാനിച്ച പ്രവർത്തനങ്ങളും ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അവലോകനം ചെയ്തു. ഓൺലൈൻ ക്ലാസുകൾക്കുള്ള സപ്പോർട്ടിംഗ് ക്ലാസുകൾക്കിടയിൽ 10-ാം ക്ലാസിലെ കുട്ടികൾക്ക് ചോദ്യങ്ങൾ കൊടുത്ത് ഉത്തരം ആവശ്യപ്പെടുന്നതു പോലെ 8, 9 ക്ലാസുകളിലും ചെയ്യാൻ തീരുമാനിച്ചു. Worksheet അയച്ചു തരുന്നതിൽ ചില കുട്ടികൾ ശ്രദ്ധിക്കുന്നില്ല. 10-ാം ക്ലാസിന്റെ നാലാം അധ്യായം കഴിഞ്ഞതിനാൽ സ്വയം വിലയിരുത്തൽ നടത്താൻ തീരുമാനിച്ചു.
സലിം അലി ദിനാചരണത്തിനുള്ള പ്രവർത്തനങ്ങൾ കൊടുത്തു.  CPTA-ൽ നിർദ്ദേശിച്ചതനുസരിച്ച് ,കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കണമെന്നാവശ്യം അംഗീകരിക്കാൻ തീരുമാനിച്ചു. അതുപ്രകാരം 10-ാം ക്ലാസിലേതു പോലെ എല്ലാ ക്ലാസിലും ചെയ്യാൻ തീരുമാനിച്ചു. വിലയിരുത്തലിന് googl Sheet തയ്യാറാക്കാൻ തീരുമാനിച്ചു.

Maths Subjed council യോഗം ഇന്ന് രാവിലെ 11.30 നു ചേർന്നു.യോഗത്തിൽ മുഴുവൻ ഗണിത അധ്യാപകരും ഉണ്ടായിരുന്നു. ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.10-ാം ക്ലാസ്സിൻ്റെ ഓൺലൈൻ Supporting ക്ലാസ്സുകൾ കൃത്യമായി '
നടക്കുന്നുണ്ട്. കുട്ടികൾക്ക് നല്ല രീതിയിൽ ക്ലാസ്സ് ഗുണകരമാകുന്നുണ്ട്.Self evaluation നടത്തിയിട്ടുണ്ട്. 8, 9ക്ലാസ്സുകളിലും വർക്ക്‌ ഷീറ്റ് നൽകുന്നതിനു പുറമെ കുട്ടികളുടെ സംശയനിവാരണത്തിന് ഓഡിയോ ക്ലിപ്പിങ്ങുകൾ ഉപയോഗിച്ച് ക്ലാസുകൾ നടത്തി വരുന്നുണ്ട്. 8, 9ക്ലാസ്സുകളിൽ ശനി ഞായർ ദിവസങ്ങളിൽ ഇത്തരം ക്ലാസുകൾ നടത്തുന്നുണ്ട്. യൂണിറ്റ് evaluation 8, 9ക്ലാസ്സുകളിലും നടത്തിയിട്ടുണ്ട്. ലോക മിതവ്യായ ദിനം maths ക്ലബ് നേതൃത്വത്തിൽ ഒക്ടോബർ 30നു aacharichuu

നവംബർ മാസത്തിൽ ഗണിത ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു. ഗണിത മാഗസിൻ ഡിസംബർ 22നു പ്രകാശനം ചെയ്യാൻ തീരുമാനിച്ചു.


No comments:

Post a Comment