Tuesday, 3 November 2020

ക്ഷേത്ര കലാ അക്കാദമിയുടെ ഓട്ടൻതുള്ളൽ അവാർഡ് ശ്രീ കുട്ടമത്ത് ജനാർദ്ദനൻ ന് ലഭിച്ചിരിക്കുന്നു


 ഈ വർഷത്തെ ക്ഷേത്ര കലാ അക്കാദമിയുടെ  ഓട്ടൻതുള്ളൽ അവാർഡ് ശ്രീ കുട്ടമത്ത് ജനാർദ്ദനൻ ന് ലഭിച്ചിരിക്കുന്നു.  ഇതിനു മുമ്പ് കേരള കലാമണ്ഡലം ലക്കിടി കുഞ്ചൻ അവാർഡ് നേടിട്ടുണ്ട്.

ആദ്യത്തെ കുഞ്ചൻ അവാർഡ് ജേതാവായ ശ്രീ കന്യാടിൽ  കൃഷ്ണൻ നായർ പിതാവും ,ഗുരുവും ആണ്.

ഇദ്ദേഹം ക്ഷേത്ര കലാ അക്കാദമി യുടെ പ്രഥമ ഓട്ടൻതുള്ളൽ ആശാൻ ആയി പ്രവർത്തിച്ചു പോകുന്നു. ഭാരതത്തിൽ ഉടനീളം പതിനായിരത്തിലധികം സ്റ്റേജുകളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. സിനി സ്റ്റാർ ആയ ഇന്ദ്രൻസ് ന്റെ കൂടെ വിദൂഷകൻ എന്ന സിനിമയിലും,അതുപോലെ തന്നെ ഒട്ടനവധി പുരാണ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ താരങ്ങളായ കാവ്യാമാധവൻ,ശ്രീഹരി തുടങ്ങിയ പ്രതിഭകളുടെ ഗുരു കൂടിയാണ് കുട്ടമത് ജനാർദ്ദനൻ. കൂടാതെ യുവ്വജനോസവ വേദികളിലേക് മത്സാരിക്കുന്ന ആയിരത്തിൽ അധികം മത്സരാർത്ഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിച്ചു വരുന്നു.



 

No comments:

Post a Comment