Thursday, 26 November 2020

ഭരണഘടനാ ദിനം .. നവമ്പർ 26 ..


 പ്രഭാഷണം .. വത്സൻ കട്ടച്ചേരി


SARGAVANI

 



ഉപയോഗശൂന്യമായ ഓടിൽ നിന്നും ചെടിച്ചട്ടി നിർമ്മിച്ച് മാനസ ➖➖➖➖➖➖➖

 

 

 


 ഉപയോഗശൂന്യമായ ഓടിൽ നിന്നും ചെടിച്ചട്ടി നിർമ്മിച്ച് മാനസ
➖➖➖➖➖➖➖
24.11.2020

ചെറുവത്തൂർ: ഉപയോഗശൂന്യമായ ഓടുകൾ ഉപയോഗിച്ച് മനോഹരമായ ചെടിച്ചട്ടികൾ നിർമിക്കുകയാണ് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഗ്രോ ഗ്രീൻ സീഡ് ക്ലബ്ബ് അംഗമായ മാനസ സിനോഷ് കുമാർ. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റായ അമ്മ പി വി മിനിയും ഡിഗ്രി വിദ്യാർത്ഥിനിയായ സന സിനോഷ് കുമാറും ഒപ്പമുണ്ട്.
നാല് ഓടുകൾ കുത്തനെ വച്ച് അടിയിലും ഓടുകൾ ചേരുന്ന സ്ഥലങ്ങളിലും സിമൻറ് ചേർത്ത് ഉറപ്പിച്ചാണ് ചട്ടികൾ നിർമിക്കുന്നത്. അധികമുള്ള ജലം വാർന്നു പോകുന്നതിന് പപ്പായ തണ്ട് ഉപയോഗിച്ച് അടിയിൽദ്വാരം ഇടും. പച്ചക്കറിതൈകൾ മാത്രമല്ല കുരുമുളകിൻ തൈകളും പൂച്ചെടികളും ഇതിൽ നടാം. വീട്ടിൽ സ്ഥലപരിമിതി മൂലം പച്ചക്കറി തൈകകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് ടെറസിൽ കൃഷി ചെയ്യുന്നതിന് ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചത് എന്ന് എസ്പിസി അംഗം കൂടിയായ മാനസ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന അച്ഛൻ ടി എം സിനോഷ് കുമാറിൻ്റെ പിന്തുണ ഈ പുതിയ സംരഭത്തിനുമുണ്ട്. ചെറുവത്തൂർ അമ്മിഞ്ഞിക്കോട് സ്വദേശിയാണ്.


 




Friday, 20 November 2020

കോവിഡ് കാല അനുഭവക്കുറിപ്പ്

 



ജില്ലാ ശിശുക്ഷേമ സമിതി കാസറഗോഡ് കുട്ടികൾക്ക് വേണ്ടി നടത്തിയ കോവിഡ് കാല അനുഭവക്കുറിപ്പ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7A യിലെ കിഷൻ മുരളിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി

STAFF MEETING-18/11/2020

റിപ്പോർട്ട് 19/11/20
പ്രിയ സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം നടന്നത് 5 /11/20 നായിരുന്നു. ആ  യോഗത്തിൽ എടുത്ത ഏതാണ്ട് എല്ലാ തീരുമാനങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്ക്   നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  എല്ലാ പ്രവർത്തനങ്ങളും ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട്  നടപ്പിലാക്കാൻ കഴിയുന്നുണ്ട് എന്നത് വളരെ നല്ല കാര്യമാണ്. കൊറോണ  കാരണം  നമ്മുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെയാണെങ്കിലും മികച്ച രീതിയിൽ തന്നെയാണ് അവനടന്നുകൊണ്ടിരിക്കുന്നത്. എങ്കിലും കുട്ടികളിൽ പൊതുവെ ഒരു മടുപ്പ് അനുഭവപ്പെടുന്നതായാണ് അധ്യാപകരും രക്ഷിതാക്കളും പങ്ക് വെക്കുന്ന ആശങ്ക. മുഴുവൻ അധ്യാപകരുടെയും പൂർണ്ണ പിന്തുണ ലഭിക്കുന്നതിനാൽ അക്കാദമിക് പ്രവർത്തനം മറ്റ് വിദ്യാലയങ്ങളെക്കാൾ നല്ല രീതിയിലാണ് നടക്കുന്നത്.
 
കഴിഞ്ഞ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നമുക്ക് പുതിയ ബിൽഡിംഗിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം ,ലാബ്, ലൈബ്രറി എന്നിവ മാറ്റാൻ കഴിഞ്ഞു.പുതിയ കെട്ടിടത്തിലേക്ക് റോഡ് നിർമ്മിച്ച് വാഹനത്തിൽ കൂടി മാത്രമേ അവ മാറ്റാൻ കഴിയൂ എന്നതിനാൽ റോഡ് നിർമ്മിച്ചതിനു ശേഷം മാറ്റാം എന്നു തീരുമാനിച്ചതിനാലാണ് അത് നീണ്ടുപോയത്. പിടിഎ കമ്മിറ്റിയും സ്റ്റാഫംഗങ്ങളും ഈ പ്രവർത്തന ത്തിൽ നല്ല രീതിയിൽ സഹകരിച്ചു
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും  മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. സി.വി രാമൻ ദിനത്തിൽ സയൻസ് ക്ലബ് പ്രത്യേക വീഡിയോ തയ്യാറാക്കി.
നവം 14ന് ശിശുദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ചു. പ്രത്യേക സർഗ്ഗ വാണി, സർഗോൽസവം, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.മികച്ച പങ്കാളിത്തത്തോടെ സർഗോൽസവ o' ശ്രദ്ധേയമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞു.
ഇംഗ്ലീഷ് ക്ലബ്ബ് ഒരുക്കിയ വിഷൻ 24 ന്യൂസ് ബ്രോഡ്കാസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
 അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണം നമ്മുടെ ഓൺലൈൻ പരിപാടികളെ മികവുറ്റതാക്കുന്നു പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും എല്ലാ പ്രവർത്തനങ്ങളും  മികച്ചു നിൽക്കുന്നു. പിന്നണിയിലും മുന്നണിയിലും പ്രവർത്തിക്കുന്ന ഏവരെ യും അഭിനന്ദിക്കുന്നു. KSBSGചെറുവത്തൂർ ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ്ക് ചലഞ്ച് എന്ന സന്നദ്ധ പ്രവർത്തനത്തിനു വേണ്ടി നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ് അംഗങ്ങൾ 625 മാസ് കുകൾ നിർമ്മിച്ചു നൽകി.ഈ ഉദ്യമത്തിൽ പങ്കാളികളായി  മാതൃകകളായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
രണ്ടാം ഭാഗം
ടെക്സ്റ്റ് ബുക്ക് വിതരണം ഊർജിതമായി നടക്കുന്നുണ്ട്.തുടർന്നും എല്ലാം പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ റിപ്പോർട്ട് ഈ യോഗത്തിന് മുന്നിൽ വെക്കുന്നു.

ജിഎച്ച്എസ് എസ് കുട്ടമത്ത്
എസ്ആര്‍ജി ആസൂത്രണയോണയോഗം - റിപ്പോര്‍ട്ട് .
17/11/20 ചൊവ്വ 3.00 മണി(ഗൂഗിള്‍ മീറ്റ് )
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
17 1120 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് ഗൂഗിള്‍മീറ്റ് വഴി നവമ്പര്‍ മാസത്തെ എസ് ആര്‍ ജി തല
വിശകലന യോ ഗം നടന്നു.യോഗത്തില്‍ എച്ച്എസ്വിഭാഗം എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തി
രിയന്‍ സ്വാഗതം പറഞ്ഞു.പ്രധാനധ്യാപകന്‍ ശ്രീ കെ.ജയചന്ദ്രന്‍ മാസ്റ്റര്‍അധ്യക്ഷം വഹിച്ചു.അജണ്ട വിശദീ
കരിക്കുകയും യോഗനടപടികള്‍ നിയന്ത്രിക്കുകയുംചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റാഫ്
സിക്രട്ടറി ശ്രീ.ദേവദാസ് മാസ്റ്റര്‍,എല്‍ പി വിഭാഗംഎസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി കവിത ടീച്ചര്‍,യുപി
വിഭാഗത്തില്‍നിന്നും കണ്‍വീനര്‍ ശ്രീമതി വത്സല ടീച്ചറിനു പകരമായി ശ്രീ.ചന്ദ്രാംഗധന്‍മാസ്റ്റര്‍,വിവിധ
വിഷയങ്ങളുടെസബ്ജകട്കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ എന്നിവര്‍യോഗത്തില്‍ സംബന്ധിച്ചു.
അജണ്ടഃ- ഓണ്‍ലൈന്‍പഠനം -വിശകലനം
ക്ലാസ് തല പിടിഎ നവമ്പര്‍
പാഠപുസ്തകവിതരണം.
ഡിസമ്പര്‍ മാസം ദിനാചരണങ്ങളുടെ വിശകലനം
എസ് ആര്‍ജി റിപ്പോര്‍ട്ടിംഗ് .
എച്ച്എസ് വിഭാഗം :- കണ്‍വീനര്‍രമേശന്‍ പുന്നത്തിരിയന്‍ നവമ്പര്‍ ആദ്യവാരം നടന്ന സ്റ്റാഫ് യോഗത്തി
നുശേഷമുള്ള പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ദിനാചരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.3.11.20 നു നടന്ന എസ്ആര്‍‍ ജി
ആസൂത്രണയോഗത്തിനു ശേഷം 5/11/ 20 ന് സ്റ്റാഫ് കൗണ്‍സില്‍യോഗം വിളിച്ചു ചേര്‍ക്കുകയും വിദ്യാല
യദിനാചരണങ്ങളും മറ്റ് വിദ്യാലയപ്രവര്‍ത്തനങ്ങളും ആസൂ ത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്നായി വിവിധ
ക്ലബ്ബുകള്‍ക്കും കമ്മിറ്റികള്‍ക്കും ചുമതല നല്കി.ആയതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വ
ത്തില്‍ സിവി രാമന്‍ ദിനം ,സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശിശുദിനം,പരിസ്ഥിതി ക്ലബ്ബിന്റെ നേ
തൃത്വത്തില്‍ സലീം അലി ജന്മദിനം എന്നിവ വിവിധ പരിപാടികളോടെ സ്ക്കൂളില്‍ ആചരിച്ചു.6 എ ക്ലാസിന്റെ
നേതൃത്വത്തില്‍ നടത്തിയസര്‍ഗ്ഗ വാണിയിലെ മുഖ്യാതിഥി അധ്യാപകനും എഴുത്തുകാരനുമായ ശ്രീ പ്രകാശ
ന്‍ കരിവെള്ളൂരായിരു ന്നു.സിവി രാമന്‍ദിനത്തോടനുബന്ധിച്ച് വീഡിയോപ്രദര് ശനംനടന്നു.ശിശുദിനത്തോ
ടനുബന്ധിച്ച് പ്രത്യേകസര്‍ഗ്ഗവാണി,ആശംസാകാര്‍ഡ് നിര്‍മ്മാണം,സര്‍ഗ്ഗോത്സവം എന്നിവ നടത്തി. നവ
മ്പര്‍14 വൈകുന്നേരം 7 മണിക്ക് വിവധക്ലാസ് ഗ്രൂപ്പുകളി ലായി കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ രക്ഷാ
കര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടു.പ്രശസ്ത സാഹിത്യ കാരനായ ശ്രീ.സി വി ബാലകൃഷ്ണ
നാണ് മുഖ്യാതിഥിയായി ,സര്‍ഗ്ഗോത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് . പരിസ്ഥിതി ക്ല
ബ്ബ് നേതൃത്വം നല്കിയസലീം അലി ജന്മദിനത്തില്‍ പക്ഷി നിരീക്ഷണത്തെ കുറിച്ച് ശ്രീ ഹര്‍ഷിത്ത് അവ
ബോധക്ലാസ്സ് നടത്തി.പക്ഷികള്‍ക്ക് കുടി നീരൊരുക്കല്‍,നാട്ടു പക്ഷികളുടെ ചിത്രം വരക്കല്‍ എന്നിങ്ങനെ
യുള്ള പരിപാടികളുംനടത്തി യിരുന്നു.സലീം അലിയെകുറിച്ചുള്ള വീഡിയോ ക്ലാസ് ഗ്രൂപ്പുകളില്‍ പ്രദര്‍ശിപ്പി
ച്ചു.ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷന്‍ 24 എന്നപേരില്‍ വാര്‍ത്താധിഷ്ഠിത ഇംഗ്ലീഷ് പരിപാടിയുടെ
അവതരണം നടന്നു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ഇ പി രാജഗോപാലന്‍ മാഷാണ് അവതരണനിര്‍വ്വഹണം നടത്തിയത് . ജില്ലാ വിദ്യാഭ്യാസ ആഫീസറായശ്രീ മനോജ് സാര്‍കുട്ടമത്ത് സക്കൂളിന്റെ
സാങ്കേതികവിദ്യയുടെ സഹായത്തടോഅവതരിപ്പിച്ച വാര്‍ത്താവതരണപരിപാടിയെഅഭിനന്ദിച്ചു. സ്ക്കൂള്‍ലൈ
ബ്രറിയുെടനേതൃത്വത്തില്‍നടക്കുന്ന പ്രാദേശിക ഭാഷാനിഘണ്ടുവിന്റെ പ്രവര്‍ത്തനവും ആരംഭിക്കുന്നതിന്കു
ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി.
എല്‍ പി വിഭാഗം :-ഓണ്‍ലൈന്‍പഠനത്തിന്റെ ഭാഗമായികുട്ടികളുടെപഠനപുരോഗതിക്ക് അധ്യാപകര്‍ വര്‍
ക്ക് ഷീറ്റുകള്‍നല്കുന്നതില്‍ ചുരുക്കം കുട്ടികളെങ്കിലും പഠനപ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയാക്കി തിരികെ നല്കുന്ന
തില്‍ അലംഭാവം കാണിക്കുന്നുണ്ട് . പഠനത്തില്‍ പിന്നാക്കം നില്ക്കുന്നതായിതോന്നുന്ന കുട്ടികളെ മാസത്തില്‍
രണ്ട്തവണയെങ്കിലും വിളിക്കാറുണ്ട് . 4ാം തരത്തിലെ രണ്ട്കുട്ടികള്‍പല തവണ വിളിച്ചിട്ടും ഫോണ്‍ എടു
ക്കുന്നില്ല.രക്ഷിതാക്ക്ള്‍ രണ്ടുപേരും ജോലിക്കുപോയിവൈകുന്നേരം തിരികെയെത്തിയാല്‍ മുതിര്‍ന്ന കുട്ടി
കള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍താഴ്ന്ന ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനത്തിന്
ഫോണ്‍ലഭിക്കാത്തതും പ്രശ്നമായിവരുന്നുണ്ട് . വിദ്യാലയത്തിലെ മറ്റ് പരിപാടികള്‍കുറച്ച് പഠനപ്രവര്‍ത്തന
ങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്കണം.പ്രവര്‍ത്തനങ്ങള്‍കുറഞ്ഞതിനാല്‍ സലീം അലി ജന്മദിനം മികച്ചതാക്കാന്‍
കഴിഞ്ഞു.ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറികുട്ടികളുടെസര്‍ഗ്ഗാത്മകപരിപാടിയായ പൂവനികയും അവത
രിപ്പിച്ചു.ഈ പരിപാടികളില്‍ ഏകദേശം മുഴുവന്‍കുട്ടികളും പങ്കെടുത്തു.പാവനാടകംപോലുള്ള വ്യത്യസ്തമായ
പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട് .
യുപി വിഭാഗം :- യുപി വിഭാഗം എസ് ആര്‍ ജി കണ്‍വീനറുടെ അഭാവത്തില്‍,നിര്‍ദ്ദേശാനുസരണം യുപി
വിഭാഗം മുതിര്‍ന്ന അധ്യാപകനായശ്രീ ചന്ദ്രാംഗദന്‍ മാഷാണ് എസ് ആര്‍ജി യോഗത്തില്‍പങ്കെടുത്ത്
റിപ്പോര്‍ട്ട് അവതരിപ്പിച്ചത് . സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ മികച്ച രീതിയലാണ് മുന്നേറുന്നത് .
ശിശുദിനവും ,സര്‍ഗ്ഗോത്സവവും മറ്റ്പരിപാടികളും യുപി വിഭാഗത്തില്‍ മികവാര്‍ന്നരീതിയില്‍ നടത്താന്‍
കഴിഞ്ഞിട്ടുണ്ട് . ഓണ്‍ലൈന്‍ക്ലാസ്സ് ഇപ്പോള്‍ ആദ്യഘട്ടത്തിലെ പോലെ മികച്ചതാണെങ്കിലും കുട്ടികളുടെ
ഭാഗത്ത് നിന്നുള്ള പ്രതികരണം പഠനത്തെ പിന്നാക്കത്തിലേക്ക് മാറ്റിയതായാണ് മനസ്സിലാക്കാന്‍ കഴിയു
ന്നത് . രക്ഷിതാക്കള്‍ ജോലിക്കുപോകുന്നതിനാല്‍കുട്ടികളെ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍കഴിയാത്തതാ
കാം ഓണ്‍ലൈന്‍പഠത്തില്‍കുട്ടികള്‍ പിറകിലേക്കാകുന്നതിനുള്ള കാരണം.വേഗത്തില്‍സ്ക്കൂള്‍തുറക്കുന്ന
സാഹചര്യംവരികയാണെങ്കില്‍ ഈ അവസ്ഥയില്‍ മാറ്റമുണ്ടാകും.മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ
ഭാഗത്ത് നിന്നുള്ള പഠനപ്രതികരണവും കുറവാണ് . കുട്ടികളുടെഇത്തരത്തിലുള്ള പഠനാവസ്ഥകള്‍ സിപിടി
എയില്‍ രക്ഷിതാക്കളെ ബോധിപ്പിക്കേണ്ടതാണ് . ദിനാചരണങ്ങളുടെ ബാഹുല്യമില്ലാതിരിക്കാനും ശ്രദ്ധ
യുണ്ടാകേണ്ടതാണ് .
പ്രി പ്രൈമറി വിഭാഗം :-കുട്ടികളുടെ പഠനത്തിന്നായി 7 ഗ്രൂപ്പുകളുണ്ടാക്കിയിട്ടുണ്ട് . ഓരോ ഗ്രൂപ്പിലും 10 കുട്ടികളെ
വീതം ഉള്‍പ്പെടുത്തിയാണ് പഠനം നടത്തുന്നത് . മൂന്നോ നാലോ കുട്ടികള്‍ മാത്രമാണ് പ്രതികരിക്കുന്നതില്‍
മികവു പുലര്‍ത്താതെയുള്ളത് . വിദ്യാലയം നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കെടുക്കുന്നുണ്ട് .
സീനിയര്‍അസിസ്റ്റന്റ് .-വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മന്നോട്ടുപോകുന്നത് . വയലാര്‍ദിനം ,
കേരളപ്പിറവി ദിനം എന്നിവ നല്ലരീതിയില്‍ അവതരിപ്പിക്കാന്‍കഴിഞ്ഞിട്ടുണ്ട് . സലീം അലി ജന്മദിനത്തോ
ടനുബന്ധിച്ച് പക്ഷിനിരീക്ഷണം പോലുള്ള പരിപാടി മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞു.വിഷന്‍ 24എന്ന ഇംഗ്ലീഷ് ക്ലബ്ബിന്റെ വാര്‍ത്താധിഷ്ഠിത പരിപാടി നല്ല ശ്രദ്ധനേടിയെടുക്കാന്‍കഴിഞ്ഞു.
സ്റ്റാഫ് സിക്രട്ടറി:-വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ മു്ന്നോട്ടുപോകുന്നത് അഭിനന്ദനീയമായ
കാര്യമാണ് . സിപിടിഎ കളും നല്ലരീതിയില്‍ നടത്തി കുട്ടികളുടെ പഠനസാഹചര്യങ്ങളെ മനസ്സിലാക്കാന്‍
അധ്യാപകര്‍ നടത്തുന്ന ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ് .8,9 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങളുടെ രണ്ടാം
വോള്യം എത്തിയത് വേഗത്തില്‍തന്നെ രക്ഷാകര്‍ത്താക്കളെയോകുട്ടികളേയോവിളിച്ചു വരുത്തി വിതരണം
ചെയ്യേണ്ടത് ഉറപ്പാക്കണം.
സബ്ജക്ട്കൗണ്‍സില്‍ കണ്‍വീനര്‍മാറുടെ റിപ്പോര്‍ട്ടിംഗ് .
സാമൂഹ്യശാസ്ത്രം:-ദിനാചരണങ്ങളുടെ എണ്ണം കൂടാതിരിക്കാനായി അനുയോജ്യമായവ തെരഞ്ഞെടുത്ത്
നടപ്പിലാക്കണം.സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാസത്തില്‍ രണ്ട് ദിനാചരണങ്ങള്‍ നടത്തുമെന്ന് സബ്ജക്ട് കൗണ്‍
സില്‍ യോഗം തീരുമാനിച്ചു.8,9 ക്ലാസ്സുകളിലെ ചില കുട്ടികള്‍ പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കാന്‍
മടികാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .
ഗണിതം:-പ്രധാനധ്യാപകന്റെ സാന്നിധ്യത്തിലാണ് സബ്ജക്ട്കൗണ്‍സില്‍ യോഗം ചെര്‍ന്നത് . നോട്ട് പൂര്‍
ത്തിയാക്കി അയക്കാത്ത കുട്ടികളെ വിളിച്ച്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട് .8,9 ക്ലാസിന് ഗണിതത്തില്‍
നല്കുന്ന സപ്പോര്‍ട്ടിംഗ് ക്ലാസ് കൃത്യമായി നല്കാന്‍ കഴിഞ്ഞിട്ടില്ല.9 ന് രണ്ട് ക്ലാസ് നടത്തിയിട്ടുണ്ട് . ഓണ്‍
ലൈന്‍ ക്ലാസിന്റെ വിശദീകരണമായി അധ്യാപകര്‍ സഹായകക്ലാസ് നല്കുന്നതിന് ടൈം ടേബിള്‍ തയ്യാ
റാക്കി നല്‍കണമെന്ന കഴിഞ്ഞ എസ് ആര്‍ജി യോഗതീരുമാനം നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം.സിപിടിഎ
ഫോണ്‍ മുഖാന്തിരം നടത്തിവരുന്നുണ്ട് . നവമ്പര്‍ മാസത്തില്‍ ഗണിത ക്വിസ് നടത്തും.പ്രൈമറി വിഭാഗത്തി
ന് കുട്ടികള്‍ക്ക് അനുയോജ്യമായരീതിയല്‍ ക്വിസ് നടത്തുന്നതിന് ആവശ്യമായ സഹായംനല്കുന്നതാണ് . ഗ
ണിത മാഗസിന്റെ പ്രവ്ര‍ത്തനം നടന്നു വരുന്നുണ്ട് . ഡിസംബറില്‍ പ്രകാശനം നടക്കും.
മലയാളം :-ഓണ്‍ലൈന്‍ ക്ലാസ്സിനോടുള്ള കുട്ടികളുടെ പ്രതികരണം ആശങ്കാകുലമാണ് . കുട്ടികളുടെ അമിതമാ
യ രീതിയിലുള്ള ഫോണ്‍ ഉപയോഗത്തെ കുറിച്ച് പല രക്ഷിതാക്കളും വേവലാതി അറിയിക്കുന്നുണ്ട് . ലൈബ്ര
റി മാറ്റുന്നതിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. പുസ്തകങ്ങള്‍ ക്രമീകരിച്ച് വയ്ക്കേണ്ടുന്ന പണിയുണ്ട് .
പ്രാദേശികഭാഷാ നിഘണ്ടു തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്കിയിട്ടുണ്ട് .
ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് . പഠനപ്രവര്‍ത്തനങ്ങളില്‍ പിറകില്‍ നില്ക്കുന്ന കുട്ടി
കളെ വിളിച്ചാലും അവര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നത് നമ്മുടെ ശ്രദ്ധയിലുണ്ടാകണം.
ബയോളജി:-കഴിഞ്ഞയോഗത്തില്‍ചര്‍ച്ചചെയ്ത കാര്യങ്ങള്‍നടപ്പിലാക്കി വരുന്നു.8,9 ക്ലാസ്സുകള്‍ക്ക് നിശ്ചിത
സമയപ്രകാരമല്ലെങ്കിലും സപ്പോര്‍ട്ടിംഗ് ക്ലാസ്സുകള്‍ നല്കി വരുന്നുണ്ട് . ലോക എയ്ഡ്സ് ദിനത്തില്‍ മെഡിക്ക
ലോഫീസറുടെ അവബോധക്ലാസ്സിന്റെ വീഡിയോക്ലാസ്സ് ഗ്രൂപ്പുകളില്‍ അവതരിപ്പിക്കും.ലോകവികലാംഗ
ദിനം മറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ അനുയോജ്യമായ പ്രവര്‍ത്തനം നടത്തും.
ഫിസിക്സ് :-8,9 ക്ലാസ്സുകളില്‍ ഓണ്‍ലൈന്‍ വിശദീകരണക്ലാസ്സുകള്‍ നടക്കുന്നുണ്ട് . ശാസ്ത്രപഥം ക്ലാസ്സ് ആരംഭി
ച്ചു.വാട്സാപ്പ് ഗ്രൂപ്പാക്കി ഊര്‍ജ്ജ ക്ലബ്ബിന്റെ പ്രവര്‍ത്തനം തുടങ്ങി.ഡിസംബര്‍ 14 ന് കുട്ടികള്‍തയ്യാറാക്കുന്ന
വീഡിയോക്ലാസ് ഗ്രൂപ്പുകളിലൂടെ അവതരിപ്പിക്കും.ഊര്‍ജ്ജസംരക്ഷണവുമായിബന്ധപ്പെട്ട് പുറമെയുള്ള വിദ
ഗ്ധന്റെ വീഡിയോ ക്ലാസ്സും ക്ലാസ് ഗ്രൂപ്പുകളിലൂടെ അവതരിപ്പിക്കും.ഹിന്ദി:-പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കാത്ത കുട്ടികളെ വിളിക്കുന്നുണ്ട് . പ്രതികരിക്കാത്ത കുട്ടികളും
ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍തയ്യാറാക്കിയിട്ടുണ്ട് . ഹിന്ദി ക്ലബ്ബി
ന്റെ വാര്‍ത്താധിഷ്ഠിത അവതരണം അടുത്ത ആഴ്ച നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് . അനുയോജ്യരായ
കുട്ടികളെ കണ്ടെത്തുകയാണ് .
ഇംഗ്ലീഷ് :-ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷന്‍ 24 എന്ന വാര്‍ത്താ ചാനല്‍ അവതരിപ്പിക്കാന്‍കഴി
ഞ്ഞത് സന്തോഷകരമായ അനുഭവമാണ് . ശ്രീ ഇ പി രാജഗോപാലന്‍ മാഷാണ് അവതരണോദ്ഘാടനം
നിര്‍വ്വഹിച്ചത് . അടുത്ത പരിപാടി 9ാം ക്ലാസിലെ കുട്ടികളായിരിക്കും അവതരിപ്പിക്കുന്നത് . സപ്പോര്‍ട്ടിംഗ്
മെറ്റീരിയലുകള്‍ പഠനം മികച്ചതാക്കുന്നതിന് എല്ലാ ക്ലാസ്സിലും നല്കി വരുന്നുണ്ട്.സ്വയം വിശകലനത്തിനുള്ള
അവസരം ഓരോ പാഠം കഴിയുമ്പെഴും കുട്ടികള്‍ക്ക് നല്കുന്നുണ്ട്.
പ്രധാനധ്യാപകന്‍.:-സ്ക്കള്‍സന്ദര്‍ശിച്ച വിദ്യാഭ്യാസ ഉപഡയരക്ടര്‍ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ
സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് . ഇംഗ്ലീഷ് ക്ലബ്ബ് അവതരിപ്പിച്ച വിഷന്‍ 24 എന്ന പരിപാടിയെജില്ലാ വിദ്യാ
ഭ്യാസ അധികാരിയുടെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹമായത് അഭിമാനകരമാണ് . രണ്ടഴ്ചയിലൊരിക്കലെങ്കിലും
കുട്ടികളുടെവായന ഉറപ്പാക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ ഒപ്പിട്ടയക്കുന്ന കാര്യംകുട്ടികളുടെയും രക്ഷാകര്‍
ത്താക്കളഉടെയും ശ്രദ്ധയിലേക്കെത്തിക്കണം.സര്‍ഗ്ഗവാണി എല്‍ പി തലത്തിലും പ്രായോഗികമാക്കാനുള്ള
ശ്രമങ്ങള്‍ നടത്തണം.സ്വയം വിലയിരുത്തല്‍ നടത്തുന്നതിനുള്ള അവസരം ഒരുക്കുന്ന കാര്യം ഓരോ വിഷ
യത്തിന്റെയും അധ്യാപകരുടെ ശ്രദ്ധയിലുണ്ടാകണം.കുട്ടികളെ വിളിക്കുമ്പോള്‍ അവരുടെ പഠനം ഉറപ്പാക്കു
ന്നതിന് പാഠഭാഗങ്ങളിലെ ലഘു ചോദ്യങ്ങള്‍ചോദിക്കുന്നതിലും ശ്രദ്ധവേണം.കുട്ടികള്‍ക്ക് അമിതമായി
വിവിധ പഠനബ്ലോഗുകളില്‍ വരുന്ന പഠനസാമഗ്രികള്‍ നലകരുതെന്നുള്ള വിദ്യാഭ്യാസ ഉപഡയരക്ടരുടെ
നിര്‍ദ്ദേശം നമ്മള്‍ശ്രദ്ധിക്കേണ്ടതാണ് . സ്വന്തം ക്ലാസിലെ കുട്ടികളെ പരിചയപ്പെടുന്നതിനുള്ള ശ്രമങ്ങള്‍
നടത്തണം.സ്വയംവിലയിരുത്തിയുള്ള മാര്‍ക്കുകള്‍ കുട്ടികളോട് കുറിച്ച് വയ്ക്കാന്‍ ആവശ്യപ്പെടണം.ദിനാചര
ണങ്ങള്‍ ഓരോ വിഭാഗത്തിനും അനുയോജ്യമായ തരത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാവുന്നതാണ് .
ക്ലാസ് നിലവാരത്തിനനുസരിച്ച് ഗൂഗിള്‍ ഫോര്‍മാറ്റില്‍യുപി വിഭാഗത്തിനും ഗണിത ക്വിസ് നടത്താം.
പത്താംതരത്തിലെ കുട്ടികളുടെ പഠനസാഹചര്യംനോക്കി അവരെ ഒഴിവാക്കി ബാക്കിയുള്ള ക്ലാസിലെ
കുട്ടികള്‍ക്കായി സര്‍ഗ്ഗവാണി തുടരാവുന്നതാണ് .
യോഗം 4.50 ന് പിരിച്ചുവിട്ടു.
-----

Tuesday, 17 November 2020

SARGAVANI



 

 


സംയുക്ത സ്റ്റാഫ് കൗൺസിൽ യോഗം

നോട്ടീസ്
പ്രിയ സഹപ്രവർത്തകരെ,
19/11/2020 വ്യാഴാഴ്ച രാവിലെ 10.30 ന്  HSS & HS സംയുക്ത സ്റ്റാഫ് കൗൺസിൽ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചേരുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.
അജണ്ട:
1. സാമ്പത്തിക സമാഹരണം .
2. മറ്റിനങ്ങൾ

തുടർന്ന് നമ്മുടെ  സ്റ്റാഫ് കൗൺസിൽ യോഗവും ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നതാണ്.
അജണ്ട:
1.സ്വാഗതം
2.അധ്യക്ഷത
3. റിപ്പോർട്ടിംഗ്
4..കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
5.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
6. പാഠപുസ്തക വിതരണം
7. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
8.ദിനാചരണങ്ങൾ
9.ഭാവി പ്രവർത്തനങ്ങൾ

SRG PLANNING

 [3:57 pm, 15/11/2020] Jaychndrnpilic: 3 pm on Google meet
[3:58 pm, 15/11/2020] Jaychndrnpilic:
17.11.2020
Srg planning meeting

 ഡിസംബർ മാസം  സ്കൂൾ ദിനചാരണം

1 ലോക എയ്ഡ്‌സ് വിരുദ്ധദിനം

ആരോഗ്യപ്രവർത്തകരുടെ സന്ദേശം (ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന രക്ഷകർത്താവ്, ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥർ

സയൻസ് ക്ലബ്

3- വികലാംഗ ദിനം

ഞങ്ങൾ ഒപ്പമുണ്ട്
ആശംസസന്ദേശം അയക്കൽ, അംഗപരിമിതരെ സന്ദർശിക്കൽ (കോവിഡ് പ്രോട്ടോകോൾ  പാലിച്ച് )


സയൻസ് ക്ലബ്, സ്കൂൾ കൗൺസിൽ

6 ഡോ.അംബേദ്കർ
ചരമദിനം

ഭരണഘടനാ പരിചയം നിയമ വിദഗ്ദർ (നിയമമേഖലയിൽ  ജോലിചെയ്യുന്ന ഏതെങ്കിലും രക്ഷകർത്താവ്, മറ്റേതെങ്കിലും നിയമവിദഗ്ധർ)

സാമൂഹ്യ ശാസ്ത്രക്ലബ്

10 മനുഷ്യാവകാശദിനം

വിവിധ കമ്മീഷനുകളുടെ
 ചുമതലകൾ പരിചയപ്പെടുത്തൽ

സാമൂഹ്യശാസ്ത്ര ക്ലബ്

14 ദേശീയ ഊർജ്ജ
സംരക്ഷണ ദിനം

വീടുകളിലെ ഒരുദിവസത്തെ ഊർജ്ജ ഉപയോഗം
നിരീക്ഷണം

ചാർട് തയ്യാറാക്കൽ
ഊർജ്ജക്ലബ്


22 രാമാനുജൻ  ദിനം

ഗണിത ക്വിസ്
ഗണിത ചാർട്ട്
ഗണിതകളികൾ

ഗണിതക്ലബ്


22 വൈലോപ്പിള്ളി അനുസ്മരണം

ക്ലാസ്  ഗ്രൂപ്പുകളിൽ
അനുസ്മരണ പ്രഭാഷണം
വൈലോപ്പിള്ളികവിതലാപനം

മലയാളം അധ്യാപകർ


31തുഞ്ചൻ ദിനം

എഴുത്തച്ഛൻ അനുസ്മരണം
കിളിപ്പാട്ട് ആലാപനം

വിദ്യാരംഗം

 മലയാളം
മലയാളം സബ്ബ്ജക്ട് കൗൺസിൽ ഇന്ന് രാവിലെ ചേർന്നു. കുട്ടികൾ online ക്ലാസ്സിനോടും തത്സമയ സപ്പോർട്ടിംഗ് ക്ലാസ്സിനോടും കാണിക്കുന്ന സമീപനത്തിൽ ആശങ്ക രേഖപ്പെടുത്തി. രക്ഷിതാക്കൾക്കിടയിൽ വലിയ തോതിലുള്ള ആശങ്ക ഫോൺ ഉപയോഗവുമായ് ബന്ധപ്പെട്ടുള്ളതായ് മനസ്സിലാക്കാൻ സാധിച്ചു.
            ലൈബ്രറി പ്രവർത്തനങ്ങൾ മുഹമ്മദ് കുഞ്ഞി മാഷ് വിശദീകരിച്ചു. പി.ടി.എ യുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ ലൈബ്രറി അലമാരകളും പുസ്തകങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇനി പുസ്തകങ്ങൾ വർഗ്ഗീകരിച്ച് അലമാരകളിലേക്ക് മാറ്റുകയും കാറ്റലോഗ് തയ്യാറാക്കുകയും വേണം.
       പ്രാദേശിക ഭാഷാ നിഘണ്ടു പ്രവർത്തനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കുട്ടികൾക്ക്  നല്കിയിട്ടുണ്ട്.
      ക്ലാസ്സ് സംബന്ധമായ വർക്ക് ഷീറ്റ് ,നോട്സ്, audio Clip എന്നിവ നല്കുന്നുണ്ട്.
       8 ,9 സപ്പോർട്ടിംഗ് ക്ലാസ്സ് എന്ന രീതിയിലല്ലെങ്കിലും കുട്ടികളുടെ സംശയ നിവാരണത്തിന് സമയം കണ്ടെത്തുന്നുണ്ട്.
          പ്രവർത്തനങ്ങളിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ വിളിക്കുന്നു.പലപ്പോഴും ഫോൺ എടുക്കുന്നില്ല. രക്ഷിതാക്കൾ പറഞ്ഞാൽ പോലും ചില കുട്ടികൾ ചെയ്യുന്നില്ല എന്നതാണ് അവരുടെ പരാതി.ഈ വിഷയത്തെ വളരെ ഗൗരവമായ് കാണേണ്ടതുണ്ട്.

 Subject council Report
..English  on 17/11

*VISION 24,the much awaited news broadcasting Channel has been launched. The programme received much acclaim from everyone including the honourable DEO and the former DEO. Feel proud that each of us made a part of it.

*Next news broadcasting  will be done in December including students of class9.

*Also made discussion on varied programmes that could be done under the banner of VIടl0N 24.

*On line classes monitoring, supporting classes, materials  are given to class8 ,9and 10.

*Self evaluation questions are provided to every class soon after each lesson.

*As we mentioned earlier  still some students are rowing against the tide despite being intimated repeatedly.

 HINDI


SOCIAL SCIENCE


PHYSICAL SCIENCE



 NATURAL SCIENCE

സബ്ജക്ട് കൗൺസിൽ - ബയോളജി.
17 - 11 - 2020.
കഴിഞ്ഞ മീറ്റിംഗിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ
 നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.
10ാം ക്ലാസിന് അഞ്ചാം അധ്യായം തുടങ്ങി. 9ാം ക്ലാസിന് മൂന്നാം അധ്യായം 8-ാം  ക്ലാസിന് മൂന്നാം അധ്യായം എന്നിങ്ങനെയാണ് ക്ലാസുകൾ നടക്കുന്നത്.
ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാർകൾ നടത്തു ന്നുണ്ട്. 10 - ന് സമയ പ്രകാരം 8, 9 ക്ലാസുകൾക്ക് ടൈം ടേബിൾ പ്രകാരമല്ല.
നോട്ടയക്കാത്ത കുട്ടികളെ വിളിക്കാറുണ്ട്.
സ്വയം വിലയിരുത്തൽ പത്താം ക്ലാസിന്റെ 4-ാം അധ്യായം കഴിഞ്ഞ് നൽകിയിട്ടുണ്ട്.
ലോക എയ്ഡ് ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ഓഫീസറുടെ സഹായത്തോടെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചു.
വികലാംഗ ദിനത്തിൽ മറ്റു ക്ലബു കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു

MATHS 

സബ്ജെക്ട് കൌൺസിൽ യോഗം ഇന്നലെ 2.30pm നു ചേർന്നു.  മുഴുവൻ ഗണിത അധ്യാപകരും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്ററുടെ സാന്നിധ്യം ഇണ്ടായിരുന്നു.. ഓൺലൈൻ ക്ലാസ്സ്‌, സപ്പോർട്ടിങ് ക്ലാസ്സുകളുടെ അവലോകനം നടന്നു
. സപ്പോർട്ടിങ് ക്ലാസ്സ്‌ നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്.. കുട്ടികൾ നന്നായി റെസ്പോണ്ട് ചെയ്യുന്നുണ്ട്. നോട്സ് അയക്കാത്തവരെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.. സ്വായം വിലയിരുത്തൽ നടത്തുന്നുണ്ട്.. 8, 9ക്ലാസ്സ് സപ്പോർട്ടിങ് ക്ലാസ്സ്‌ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിൽ കൃത്യമായി നടത്താൻ കഴിഞ്തിട്ടില്ല.9ക്ലാസ്സിൽ ഒന്ന് രണ്ടു ക്ലാസുകൾ നടത്തിയിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള സമയക്രമം srg യിൽ തീരുമാനിച്ചത് നടപ്പായില്ലല്ലോ... ക്ലാസ്സ്‌ pta കൾ ഫോൺ വഴി നടന്നിട്ടുണ്ട്. 8ക്ലാസ്സ്‌ രണ്ടാം വോളിയം പാഠ പുസ്തകത്തിലെ ഭാഗങ്ങൾ എടുത്തു തുടങ്ങി.. പുസ്തകം ഈ ആഴ്ച വിതരണം നടത്തും.. ഈ മാസo ഗണിത ക്വിസ് നടത്തുന്നുണ്ട്.. ഗണിത മാഗസിൻ പ്രവർത്തനം നടക്കുന്നു.. ഡിസംബറിൽ പ്രകാശനം നടക്കും..

LP

16/11/2020
എൽപി SRG റിപ്പോർട്ട്‌
ഓൺലൈൻ  സപ്പോട്ടിങ് ക്ലാസ്സ് നടക്കുന്നു. എല്ലാ കുട്ടികളും ക്ലാസ്സ് കാണുന്നു എന്ന് ക്ലാസ്സ് teacher ഉറപ്പ് വരുത്തിയിരുന്നൂ.worksheet എല്ലാദിവസവും നൽകുന്നുണ്ട് . എന്നാല് മുഴുവൻ കുട്ടികളും കൃത്യം ആയി അയക്കുന്നില്ല. എല്ലാ ക്ലാസിലും ഒന്നോ രണ്ടോ കുട്ടികൾ പ്രതികരിക്കുന്നില്ല. മാസത്തിൽ രണ്ടു തവണ കുട്ടികളെ വിളിക്കാറുണ്ട്. നാലാം തരത്തിലെ രണ്ടു കുട്ടികൾ ഫോൺ  എടുക്കുന്നില്ല. ഓൺലൈൻ മോണിറ്ററിങ് റിപ്പോർട്ട് എല്ലാ ടീച്ചേഴ്സ് സമയത്ത് തന്നെ നൽകുന്നുണ്ട്. timetable പ്രയോജനം ചെയ്യുന്ന കുട്ടികൾ ഉണ്ട് .എന്നാൽ രക്ഷിതാക്കൾ രണ്ടു പേരും ജോലിക്ക് പോകുന്ന കുട്ടികളിൽ അത്ര കണ്ട് ഫലവതാകുന്നില്ല.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ രക്ഷിതാക്കൾ ജോലി കഴിഞ്ഞ് വന്നാൽ ചെറിയ കുട്ടികൾക്ക് ഫോൺ കിട്ടാത്ത. സ്ഥിതി ഉണ്ട്. മറ്റു പരിപാടികൾ കുറച്ചു കൊണ്ട് പഠന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ തീരുമാനിച്ചതിന് കഴിഞ്ഞ പ്രവർത്തനങ്ങൾ ആയ സലിം അലി ജന്മദിനം വളരെ മികച്ചത് ആയിരുന്നു. കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ നല്ല നിലവാരം പുലർത്തി. അത് പോലെ തന്നെ ശിശു ദിനം അന്ന് തന്നെ നവംബർ മാസത്തെ പൂവനികയും നടത്തി. 98 % കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. മിക്ക ക്ലാസുകളും മുഴുവൻ കുട്ടികളും ഉണ്ടായിരുന്നു.പാവ നാടകം പോലുള്ള വ്യതസ്ത പരിപാടികൾ ഉണ്ടായിരുന്നു.

QUIZ


 MANJITH KISHNA OF 10D GOT SECOND IN MALAYALAM QUIZ

Monday, 16 November 2020

VISION 24

 

Dears.........
 Today is an auspicious day indeed. Feel much delighted to speak on this occasion on behalf of our  English club.
   Schools are shut and children are confined to home.The sudden shift of learning from classroom to  on line mode has come up with many challenges.But our school is experimenting novel and creative  ways to make the learning process more interesting. We are sure that we provide platform for every child to bring out his/her talents.
    We all know that beginning of some new  ventures is always exciting.
     Today we proudly present  before you ' VISION 24',the news broadcasting Channel which we believe an innovative initiative shouldered by the English Club of our school.
      We are so glad to begin our venture with the blessings of the renowned Iitterateurs Sri.EP Rajagopalan and Prof.Sahira.
         Also we express our love and gratitude to Sri.Jayachandran sir, our respected HM who boosted us in this endeavor.
        Thanking our beloved children, parents, colleagues.......🙏🏻


Hearty congrats to Ghsskuttamath English club for launch vision 24.
I highly appreciate the Hm and the staff who worked behind this hard project

                                       former DEO

We feel anything is possible when we have the right people there to  support us. Thanks to HM for the inspiration. .Thanks to each and every one for your support & encouragement.🥰🥰🥰🥰🥰🥰
                                              Team English

Since the launch of VIടl0N 24 ,We receive msgs and calls from many .All of them remarked that it was such an outstanding work which they couldn't help appreciating.Feeling elated tobe a part of it.Heartfelt thanks to Manju who has done the vital role for accomplishing the task.

                                  SABITHA K V

                                HST ENGLISH


Saturday, 14 November 2020

ADITHYA MANOMI

Sir 

ഈ പരിപാടിയിൽ 4 ത് B ക്ലാസിലെ ആദിത്യ മനോമിക്ക്  കവിത രചനയിൽ രണ്ടാം സ്ഥാനവും കഥ രചനക്ക് ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

പതിനാലാം തീയതി കലക്ട്രേറ്റ്  കോൺഫ്രൻസ്  ഹാളിലിൽ വച്ച് നടക്കുന്ന പരിപാടിയിൽ കലക്റ്റർ. സമ്മാനം വിതരണം ചെയ്യും


 




[1:18 pm, 15/11/2020] Jaychndrnpilic: സബ്ജക്ട് കൗൺസിൽ - Hട
SRG .. UP, LP
16.11.2020
അജണ്ട..

1.കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
2. നടപ്പിലാക്കിയ തീരുമാനങ്ങൾ
3 .നടപ്പാക്കാൻ ബാക്കിയുള്ളവ... കാരണം .. പരിഹാരം

4.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
5. പാഠപുസ്തക വിതരണം
6. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
7. ദിനാചരണങ്ങൾ
8 .ഭാവി പ്രവർത്തനങ്ങൾ
[1:19 pm, 15/11/2020] Jaychndrnpilic: സമയം ഓരോ വിഭാഗത്തിനും സൗകര്യമുള്ളത് സ്വീകരിക്കാം
[1:20 pm, 15/11/2020] Jaychndrnpilic: SRG Planning .on 17.11.2020

TO GROW TO KNOW

Sir ,

         ഇന്ന്‌  രാവിലെ  11മണിക്ക്  നടന്ന  TO GROW TO KNOW  എന്ന  child line  kasargod  conduct  ചെയ്ത  പ്രോഗ്രാം  വളെരെ  നല്ലൊരു  അനുഭവമായിരുന്നു .ശിശു ദിനത്തിൽ  എനിക്ക്  കിട്ടിയ  ഏറ്റവും  വിലകൂടിയ  സമ്മാനമായിരുന്നു  an  interaction  to  district  officials .വളെരെ  നല്ലൊരു  interaction  ആയിരുന്നു .ഞാൻ  six  questions  ചോദിച്ചു .നല്ല  രീതിയിലുള്ള  answers  കിട്ടി .വളെരെ  സന്തോഷം .ബഹുമാനപ്പെട്ട ജില്ല ജഡ്ജ്  ശ്രീ പഞ്ജപകേശൻ ,ബഹുമാനപ്പെട്ട  സബ്  ജഡ്ജ്   ശ്രീ  ശുഹൈബ്  sir ,ശ്രീമതി  മണി .ജി  നായർ (member CWC,kasargod ), ശ്രീമതി  പുഷ്പ (ബഹുമാനപ്പെട്ട DDE  Kasargod ),ശ്രീമതി  ബിന്ദു .C.A(DCPO,Kasargod ),ശ്രീമതി  കവിത  റാണി (പ്രോഗ്രാം  ഓഫീസർ ,ICDS),ഇവരാണ്  ഇന്നത്തെ  officials .കുട്ടികളുടെ  rights  നെ  കുറിച്ച്  സംസാരിച്ചു ,ഓൺലൈൻ  ക്ലാസ്സുമായി  ബന്ധപ്പെട്ട കാര്യങ്ങൾ ,പിന്നെ  കുട്ടികൾ  നേരിടുന്ന problems. ഈ  പ്രോഗ്രാം  നയിച്ചത്  കുട്ടികൾ  തന്നെയായിരുന്നു .ഈ  അവസരം  ഞാൻ  നന്നായി ഉപയോഗിച്ചു് .

ബഹുമാനപ്പെട്ട  ജില്ലകളക്ടർ പ്രോഗ്രാമിന്റെ  ഇടയിൽ  കൂട്ടുകളുമായി  സംവേദിച്ചു .ഈ  ദിവസം  എനിക്ക്  ഈ  golden  opportunity  ക്  അവസരം  തന്ന  HM  ന്  നന്ദി  അറിയിക്കുന്നു . 

                                       DEVAKRAJ

                                                 IX F

SHISHUDINAM


 

 


 





Sunday, 8 November 2020

CHILDREN'S DAY

 ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത്

ശിശുദിനം
പ്രവർത്തനങ്ങൾ

സർഗവാണി

ആശംസാ കാർഡ്
 തയ്യാറാക്കൽ
ചാച്ചാജിയുടെ വേഷം ധരിക്കൽ .. LP ,Pre Primary കുട്ടികൾക്ക് .

സർഗോത്സവം

ആശംസാ കാർഡ് തയ്യാറാക്കൽ .. കുട്ടികൾ മറ്റ് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ആശംസാ കാർഡ് ശിശുദിനത്തിൽ രാവിലെ ക്ലാസ്സ് ഗ്രൂപ്പിലിടാം.

സർഗ്ഗാത്സവം .. കുട്ടികളുടെ പാട്ട്, കഥ പറയൽ ,പ്രസംഗം ,മിമിക്രി, മോണോ ആക്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ നവമ്പർ 14 ന് രാത്രി 7 മണി മുതൽ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിക്കാം.
തയ്യാറാക്കിയ ഓഡിയോ അല്ലെങ്കിൽ വീഡിയോ നവമ്പർ 13 ന് ഉച്ചക്ക് മുമ്പ് ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുക.

                              HEADMASTER

QUIZ

 Bharath Scouts & Guides ജില്ലാ അസോസിയേഷൻ നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർ
1. ഫസ്റ്റ് - അശ്വതി. എ 10C
2. സെക്കന്റ് -പ്രാർത്ഥന രഘുനാഥ് - 9 B
3. തേഡ് -ദേവിക.എം.9 F

NEWS



 
 
 
 
 

 

OFFICE SHIFTED TO THE NEW BUILDING

പ്രിയമുള്ളവരെ
നമ്മൾ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടന്നു.
അല്ലെങ്കിൽ
പ്രതീക്ഷിച്ചതിനപ്പുറം ആളുകൾ എത്തി.അത് പി ടി എ, എസ്എംസി അംഗങ്ങളായാലും അധ്യാപക അനധ്യാപകരായാലും.
ഈ ഞായറാഴ്ച അവധി ദിനത്തിൽ വിദ്യാലയത്തിനായൊരു ദിനം ...
വളരെ ഭാരമുള്ള ഷെൽഫുകൾ കൂട്ടായ്മയിൽ പുതിയ കെട്ടിടത്തിൽ എത്തി.നേരത്തെ റോഡ് സൗകര്യം ഏർപ്പാടാക്കിയത് ഗുണകരമായി.രാഘവേട്ടനും സതിയും സുരേഷും മറ്റ് പിടിഎ എസ്എംസി അംഗങ്ങളും അധ്യാപക അനധ്യാപകരും ഒത്തുചേർന്ന് ഇന്നത്തെ ദിനം ധന്യമാക്കി .എല്ലാം ഏർപ്പാടാക്കി പിടിഎ പ്രസിഡൻ്റ് രാജേട്ടൻ തൻ്റെ അസാന്നിധ്യത്തിലും നിറസാന്നിധ്യമായി. എല്ലാവരോടും ഒരിക്കൽ കൂടി സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.🌷🌷🌷 
HEAD MASTER
 




 നീണ്ട മാസങ്ങളായി മോർച്ചറിയിൽ ഓരോ പെട്ടിയിലായി അടക്കം ചെയ്ത നിശ്ശബ്ദമായ ആത്മാക്കളെ പുറം വെളിച്ചത്തിലേക്ക് ആനയിക്കുന്ന തിരക്കിലായിരുന്നു ഇന്ന്...  പുരാതനമായ മോർച്ചറി മുറിയിലെ മാറാലയും പൊടിയും നീക്കി,പെട്ടികളൊന്നൊന്നായി വെളിയിലിറക്കി.ഇനി ഈ ആത്മാവുകളിൽ ജീവനെ വീണ്ടുമുണർത്തണം...കാറ്റും വെളിച്ചവും ഇഷ്ടപോലെയൊഴുകുന്ന മുറിയിലെ വർണംതേച്ച ചുമരിനോട് ചേർത്ത് വെക്കുമ്പോൾ ....മനസ് പറഞ്ഞു .. മുറ്റത്തെ മഞ്ചാടിമരം വീണ്ടും പൂക്കും...  . കിലുകിലെച്ചിരിക്കുന്ന മഞ്ചാടിമണികളെക്കണ്ട് പുസ്തകത്താളിൽ നിന്നും പുറത്തേക്ക് പറക്കുന്ന ശലഭങ്ങളെ സ്വപ്നം കാണുകയായിരുന്നു ഞാനപ്പോൾ....എല്ലാദിവസവും അവധിക്കാലമാക്കിയ കോവിഡ് കാലത്തെ ഞായറാഴ്ചയ്ക്ക് ആലസ്യം ഒട്ടുമുണ്ടായിരുന്നില്ല...എങ്കിലും വെൺകളിമാഞ്ഞ ബ്ലാക്ക്ബോർഡും നിരയിട്ട  ബെഞ്ചുകൾക്കും ഡസ്ക്കുകൾക്കു മിടയിൽ കൂടുകൂട്ടിയ നിശ്ശബ്ദതയും സർപ്പദംശനമേറ്റ കാലത്തിന്റെ വ്യഥകളത്രയും   മൂകമായി പങ്കുവെക്കുന്നുണ്ടായിരുന്നു....ഉദ്ഘാടനം കഴിഞ്ഞിട്ടും ,സങ്കല്പിക്കാൻ കഴിയാത്തത്ര സൗകര്യങ്ങളുള്ള പുതിയ കെട്ടിടം കുട്ടികളുടെ ആരവമില്ലാത്ത ആഴമുള്ള നിശ്ശബ്ദതയിൽ നിശ്ചലമായി ഇനിയുമെത്ര നാൾ....പുതിയകാലമെത്തുക തന്നെ ചെയ്യും...... തിളയ്ക്കുന്ന ഉച്ചവെയിലിൽ കാട്ടുപൊന്തക്കരികിലെ കൽപ്പടവുകളിറങ്ങുമ്പോൾ കാലടികൾ ജാഗ്രത്തായിരുന്നു...കരിയിലകൾക്കിടയിലുറങ്ങുന്ന കരിനാഗങ്ങളുടെ ദംശനമേൽക്കാതെ മുന്നോട്ട് പോകാൻ കഴിയണം...തനിച്ചുള്ള യാത്രയാണ് സ്വയം കാവലാവുക എന്നത് കാലത്തിന്റെ പ്രമാണമായി മാറിക്കഴിഞ്ഞിരിക്കുന്നു.

  MUHAMMED KUNHI

 HST MALAYALAM