Saturday, 22 August 2020

നാട്ടറിവ് ദിനം

 22/08/2020 നാട്ടറിവ് ദിനം










 

 
 
 
പഴയ കാല കാർഷിക ഉപകരണ പ്രദർശനമൊരുക്കി കുട്ടമത്ത് കുട്ടികൾ

ചെറുവത്തൂർ: പഴയ കാല കാർഷിക സമൃദ്ധിയെ ഓർത്തെടുക്കാനുള്ള ഒരവസരമായി ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ലോക നാട്ടറിവ് ദിനം. സ്വന്തം വീട്ടിലെയും ചുറ്റുപാടുള്ള വീടുകയിലെയും ഗതകാല കാർഷിക സമൃദ്ധിയുടെ നേർ ചിത്രമായി മാറി നാട്ടറിവ് കാഴ്ചകൾ എന്ന പരിപാടി. പറ ,നാഴി ,ഇടങ്ങഴി ,ഉലക്ക, ഉരൽ ,തട്ട ,മുറം ,പറ ,കിണ്ടി, നിലം തല്ലി തുടങ്ങിയ വിവിധ ഉപകരണങ്ങൾ പ്രദർശനത്തിൽ ഇടം പിടിച്ചു. പരിസ്ഥിതി ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷനായി. ഫോക്ക്ലാൻ്റ് തൃക്കരിപ്പൂർ ചാപ്റ്റർ ചെയർമാൻ ഡോക്ടർ വി.ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പഴയ കാല കാർഷിക ഉപകരണ പ്രദർശനമൊരുക്കി കുട്ടമത്ത് കുട്ടികൾ
_________



 
 
 





 



 

No comments:

Post a Comment