Thursday 20 August 2020

ജൈവവൈവിധ്യ പാർക്ക്

ജൈവവൈവിധ്യ പാർക്ക്  

കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു.
ചെറുവത്തൂർ:
വിദ്യാലയം തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോവുകയാണെങ്കിലും കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാലയങ്ങൾ. സർവശിക്ഷാ അഭിയാൻ്റെ സാമ്പത്തിക സഹകരണത്തിൽ പിടിഎ നിർമ്മിച്ച പാർക്കിൻ്റെ ഉദ്ഘാടനം  സർവ്വശിക്ഷാ കേരള കാസർഗോഡ് ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.രവീന്ദ്രൻ നിർവഹിച്ചു.പി ടി എ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ വയലിൽ രാഘവൻ , പ്രിൻസിപ്പൽ ടി. സുമതി, പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,ചെറുവത്തൂർ ബി.ആർ.സി കോ ഓർഡിനേറ്റർ വി.എസ്. ബിജുരാജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ടി.വി.രഘുനാഥ് ,എം ദേവദാസ് എന്നിവർ പങ്കെടുത്തു. കൺവീനർ എം യോഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സി.വി.രവീന്ദ്രൻ നന്ദി അറിയിച്ചു.അരളി ,തെച്ചി, രാജമല്ലി തുടങ്ങിയ ചെടികൾ ഉദ്യാനത്തിന് അലങ്കാരമാകും. ആമ്പൽ വിരിഞ്ഞു നിൽക്കുന്ന കുളവും പാർക്കിൻ്റെ പ്രത്യേക തയാണ്.

 


 

 

No comments:

Post a Comment