Thursday, 11 November 2021

എൻ്റെ വീട്ടിലും കൃഷിതോട്ടം

കേരള സ്റ്റേറ്റ്ഭാരത് സ്കൗട്സ് & ഗൈഡ്സ് ചെറുവത്തൂർ ലോക്കൽ അസോസിയേഷൻ എൻ്റെ വീട്ടിലും കൃഷിതോട്ടം - ഉദ്ഘാടനം ബഹുമാന്യരെ; വിഷൻ 2021_26 കർമ്മ പദ്ധതിയുടെ ഭാഗമായുള്ള " എൻ്റെ വീട്ടിലും കൃഷിത്തോട്ടം" പരിപാടിയുടെLAതല ഉദ്ഘാടനം നാളെ ചെറുവത്തൂരിൽ.ജി.എച്ച്.എസ്.എസ്.കുട്ടമത്ത് ഗൈഡ് യൂനിറ്റ് അംഗമായ ധീഷ്ണിമ കെ.മനോജിൻ്റെ (ചെറുവത്തൂർ യൂണിറ്റി ഹോസ്പിറ്റലിന് തൊട്ട് വലത് വശത്തുള്ള ) ഭവനത്തിൽ വച്ച് നടക്കുകയാണ്. ബഹു: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്തിൻ്റെ അധ്യക്ഷതയിൽ, ബഹു: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പ്രമീള.സി.വി ഉദ്ഘാടനം ചെയ്യുന്നു. ആശംസ: ബഹു: പത്താം വാർഡ് മെമ്പർ ശ്രീമതി പി.പത്മിനി.LA യുടെ ചെയർമാനും ചെറുവത്തൂർ എ.ഇ.ഒ.യുമായ കെ.ജി.സനൽ ഷാ മാസ്റ്റർ, ജില്ല, LA ഭാരവാഹികൾ, സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ യൂനിറ്റ് ലീഡർമാരെയും ക്ഷണിക്കുന്നു. സ്നേഹപൂർവ്വം LA സെക്രട്ടറി

No comments:

Post a Comment