Monday 29 November 2021

ഭരണഘടനാ ദിനം ..പ്രഭാഷണം

ഭരണഘടനാ ദിനം ദിനം സമുചിതമായി ആചരിച്ചു ➖➖➖➖➖➖➖➖➖ 26.11.2021 ചെറുവത്തൂർ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , എസ്പിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. ഭരണഘടനാ നിർമാതാക്കളായ രാഷ്ട്ര നേതാക്കൾക്ക് പുഷ്പാർച്ചന നടത്തിയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തും, ഭരണഘടനയെ ആദരിച്ചും വിവിധ പരിപാടികൾ നടത്തി. പ്രസ്തുത പരിപാടിയിൽ ഭരണഘടന കടമകളും അവകാശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഗോപാലകൃഷ്ണൻ പി പ്രഭാഷണം നടത്തി. സാമൂഹ്യ ശാസത്ര ക്ലബ്ബ് ചുമതലയുള്ള ദേവ ദാസ് എം ,വത്സരാജ്.കെ ,കണൻ കെ.സ്ക്കൂൾ സി.പി.ഒ മധുസൂദനൻ കെ. എന്നിവർ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.സി.പി.ഒ. വിദ്യ കെ വി നന്ദി പറഞ്ഞു.

No comments:

Post a Comment