Tuesday, 2 November 2021

മഞ്ചാടി വഴികൾ തുറക്കുമ്പോൾ

അടഞ്ഞ വാതിലുകൾ തുറക്കുകയായി..അക്ഷരമധുരമുണ്ണുവാൻ കുരുന്നുകൾ വീണ്ടും വിദ്യാലയമുറ്റത്തേക്ക്...പ്രതീക്ഷയുടെ നല്ല നാളുകളെ വരവേൽക്കാൻ ജി.എച്ച്.എസ്.എസ്.കുട്ടമത്തും ഒരുങ്ങിക്കഴിഞ്ഞു.സ്കൂളിലെ മലയാളം അധ്യാപകൻ മുഹമ്മദ്കുഞ്ഞിമാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിം സന്തോഷത്തോടെ പ്രകാശനം ചെയ്യുന്നു.സിനിമയുടെ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തത് വിദ്യാർത്ഥിയായ റയാൻ അഷ്റഫാണ് അത്പോലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തത് ശ്രീമതി രാഗിണി ചെറുവത്തൂർ,വിദ്യാർത്ഥിയായ സപ്ത.. സ്മരിക്കുന്നു.... ഗാനരചന-മുഹമ്മദ്കുഞ്ഞി മാസ്റ്റർ സംഗീതം ആലാപനം-ഉണ്ണിവീണാലയം. മഞ്ചാടി വഴികൾ തുറക്കുമ്പോൾ എന്ന ഈ ചെറു സിനിമ നിങ്ങളേവർക്കുമായി സമർപ്പിക്കുന്നു .

No comments:

Post a Comment