Tuesday, 2 November 2021

പൂവനിക @ 65

'പൂവനിക' തീർത്ത് കുട്ടമത്തെ കൂട്ടുകാർ ------------------------------------------------- <<<<< 02/N0V/2021 >>>>> Whatsapp ലൂടെ വാര്‍ത്തകള്‍ വേഗത്തില്‍ നിങ്ങളിലെത്താന്‍ ലിങ്കിലൂടെ പ്രവേശിക്കുക https://chat.whatsapp.com/Gba73A4vyyEIWZ4P0RUjSQ ============================= കോവിഡ് കാല സമ്മർദ്ദങ്ങളെ അതിജീവിച്ചു കൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ മുറ്റത്തേക്ക് തിരികെയെത്തുമ്പോൾ ഏറ്റവും മനോഹരമായ സമ്മാനമാണ് കുട്ടമത്തെ സ്കൗട്ട്സ് ഗൈഡ്സ് അംഗങ്ങൾ വിദ്യാലയത്തിനു നൽകാൻ തീരുമാനിച്ചത്.അറുപത്തഞ്ചാം കേരളപ്പിറവി ദിനത്തിൽ അറുപത്തി അഞ്ച് പൂച്ചെടികൾ നൽകിക്കൊണ്ട് മനോഹരമായ പൂവനിക തീർക്കുകയാണ് സ്കൗട്ട് ഗൈഡ് അംഗങ്ങൾ. ഏറെ വ്യത്യസ്തവും ഹൃദ്യവുമായ, "പൂവനിക @ 65 ' എന്ന ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ കെ. രാമകൃഷ്ണൻ നിർവ്വഹിച്ചു.ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ കൊച്ചു കൂട്ടുകാരാണ് ''പൂവനിക "യിലെ പൂച്ചെടികൾ ഏറ്റുവാങ്ങിയത്. പി.ടി.എ പ്രസിഡൻ്റ് എം.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത് മുഖ്യാതിഥിയായിരുന്നു.എസ്.എം.സി.ചെയർമാൻ വയലിൽ രാഘവൻ, പ്രിൻസിപ്പൽ ടി.സുമതി , ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ, കെ..കൃഷ്ണൻ, ദേവദാസ് സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് ,എം.ആർ.മഞ്ജുഷ എന്നിവർ സംസാരിച്ചു.

No comments:

Post a Comment