Monday, 29 November 2021
കോവിഡ്' കാല സർഗ്ഗാത്മകതക്ക് ഒരു വേദി
കോവിഡ്' കാല സർഗ്ഗാത്മകതക്ക് ഒരു വേദി
പ്രിയമുള്ള കുട്ടികളെ,
ഏകദേശം 19 മാസക്കാലം നമ്മളൊക്കെ അടച്ചിടപ്പെട്ടവരായിരുന്നല്ലൊ. ഈ കാലയളവിലെ വിരസത അകറ്റാൻ കുട്ടികൾ നിരവധി സർഗ്ഗാത്മക പ്രവർത്തനങ്ങൾ തയ്യാറാക്കി. ചിത്രരചന ,ഗ്ലാസ്സ് പെയിൻ്റിംഗ് ,ബോട്ടിൽ ആർട്ട് ,കഥ കവിതാ രചന ,ഫോട്ടൊ എന്നിവ അവയിൽ ചിലത് മാത്രം ... ഇവ പ്രദർശിപ്പിക്കുന്നതിന് കുട്ടികൾക്ക് ഒരു അവസരമൊരുക്കാൻ വിദ്യാലയം ആഗ്രഹിക്കുന്നു. നിങ്ങൾ തയ്യാറാക്കിയ വ സൂക്ഷിച്ച് വെക്കുക. ആവശ്യപ്പെടുമ്പോൾ വിദ്യാലയത്തിലേക്ക് കൊണ്ടു വരാം..
ഭരണഘടനാ ദിനം ..പ്രഭാഷണം
ഭരണഘടനാ ദിനം ദിനം സമുചിതമായി ആചരിച്ചു
➖➖➖➖➖➖➖➖➖
26.11.2021
ചെറുവത്തൂർ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , എസ്പിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. ഭരണഘടനാ നിർമാതാക്കളായ രാഷ്ട്ര നേതാക്കൾക്ക് പുഷ്പാർച്ചന നടത്തിയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തും, ഭരണഘടനയെ ആദരിച്ചും വിവിധ പരിപാടികൾ നടത്തി. പ്രസ്തുത പരിപാടിയിൽ ഭരണഘടന കടമകളും അവകാശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഗോപാലകൃഷ്ണൻ പി പ്രഭാഷണം നടത്തി. സാമൂഹ്യ ശാസത്ര ക്ലബ്ബ് ചുമതലയുള്ള ദേവ ദാസ് എം ,വത്സരാജ്.കെ ,കണൻ കെ.സ്ക്കൂൾ സി.പി.ഒ മധുസൂദനൻ കെ. എന്നിവർ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.സി.പി.ഒ. വിദ്യ കെ വി നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)