Thursday, 23 June 2022
ദുരിതകാലത്തും നൂറുമേനിയുമായി ജിഎച്ച്എസ്എസ് കുട്ടമത്ത്.
കാസർഗോഡ് ജില്ലയുടെ അഭിമാനമാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന പൊതുവിദ്യാലയമാണ്
ജിഎച്ച്എസ്എസ് കുട്ടമത്ത്.പഠനരംഗത്തുള്ള ഈ പൊതുവിദ്യാലയത്തിന്റെ കുതിപ്പ് നൂറുമേനിയുമായാണ്. ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ മുഴുവൻ വിഷയങ്ങളിലും ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാലയമെന്ന ഖ്യാതി ഇക്കുറിയും നേടാൻ സാധിച്ചത് നാടിൻ്റെ യശസ്സ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
മുൻവർഷങ്ങളിൽ വിദ്യാലയം നേടിയെടുത്ത മികച്ച വിജയം നിലനിർത്താൻ ഈ വർഷവും കഴിഞ്ഞിട്ടുണ്ട്.
മുൻവർഷത്തെ എസ്എസ്എൽസി പരീക്ഷ സംസ്ഥാനമാകെ മികച്ച റിസൾട്ടുണ്ടായപ്പോൾ നൂറ്റിനാല്പത്ത ഞ്ചോളംഎ പ്ലസ്സുകൾ മുഴുവൻ വിഷയത്തിലും നേടി ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താ യിരുന്നു.സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനം നേടിയാണ് ജിഎച്ച്എസ്എസ് കുട്ടമത്ത് ജില്ലയുടെ അഭിമാന മായി മാറിയത്.ഈ വർഷം പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായപ്പോൾ നാലിലൊന്നിലേറെ കുട്ടികൾക്കും മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ആകെ പരീഷ എഴുതിയ കുട്ടികൾ 252. മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ 65 .ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചവർ 29 എന്നിങ്ങനെയാണ് വിജയം .ഗവർമെൻ്റിൻ്റെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3 കോടിയുടെ കെട്ടിടം കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സാധാരണക്കാരായ ആളുകളുടെ മക്കൾ താല്പര്യത്തോടെ പഠനത്തിന്നായി എത്തിച്ചേരുന്ന ഈ പൊതുവിദ്യാലയം ചെറുവത്തൂർ പഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയും നേടി അക്കാദമികരംഗത്ത് കുതിപ്പ് നടത്തുകയാണ്.
അക്കാദമികരംഗത്തെന്നപോലെ കലാകായികരഗംത്തും മുന്നിൽതന്നെയാണ് ഈ പൊതുവിദ്യാലയം. കൊറോണക്കാലങ്ങളിൽ കുട്ടികൾക്ക് മനസീകപിന്തുണനല്കുന്നതിന്നായി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തിയരുന്നത്.സർഗ്ഗവാണി എന്ന പേരിൽ നടത്തിയിരുന്ന സ്ക്കൂൾ റേഡിയോ പരിപാടിയിലൂടെ കുട്ടികളുടെ സർഗ്ഗഭാവനകളെ ഓൺലൈനിലൂടെ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയിരുന്നു .കായികരംഗത്തും ഒരുപോലെ മികവ് പുലർത്തുന്ന കുട്ടികളാണ് വിദ്യാലയത്തിന്റെ മികവ്.സംസ്ഥാന ദേശീയതലമത്സരങ്ങളിൽ
പങ്കെടുത്ത് നിരവധി മെഡലുകൾ ഈ പൊതുവിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.അതുപോലെ തന്നെ ക്വിസ് മത്സരങ്ങൾ മറ്റ് കലാമത്സരങ്ങൾ എന്നിവയിലും സംസ്ഥാനതലമത്സരങ്ങളിലേക്ക് മത്സരിക്കുന്നതിന് ഇവിടുത്തെ കുട്ടികൾ ജില്ലയെ പ്രതിനിധീകരിക്കാറുണ്ട്.
നൂറ്റിയേഴ് വർഷം പാരമ്പര്യമുള്ള ജിഎച്ച്എസ്എസ് കുട്ടമത്ത് മികവാർന്ന ശിശുസൗഹൃദവിദ്യാലയപരിസര മൊരുക്കി പ്രീപ്രൈമറി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികവാർന്ന അക്കാദമിക നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്.ജില്ലയിലെ മികച്ച എസ്‍പിസി ,സ്കൗട്ട്സ് ആന്റ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ് എന്നിവയിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വളർത്തിയെടുക്കുന്നതിനും വിദ്യാലയം പ്രത്യേക പരിഗ ണനനല്കുന്നു. അധ്യാപകരുടെ എല്ലാപ്രർത്തനങ്ങൾക്കും പിന്തുണയേകുന്ന പിടിഎ ആണ് ജില്ലയുടെ തിലകക്കുറിയായി നിൽക്കാൻ വിദ്യാലയത്തെ വളർത്തിയെടുക്കുന്നത്.എസ്എസ്എൽസി പരീക്ഷസമയങ്ങ
ളിൽ അയൽപക്കപഠനമൊരുക്കുന്നതിൽ പ്രദേശത്തെ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിലും സ്ക്കൂളിലെ അക്കാദമികേതരരംഗത്ത് നല്കുന്ന പിന്തുണയിലും പിടിഎയുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്.സമീപ
പ്രദേശങ്ങളിലെ കുട്ടികൾ കൂടി ഏറ്റവും നല്ല വിദ്യാലയനേട്ടത്തിന്നായി ജിഎച്ച്എസ്എസ് കുട്ടമത്തിൽ
പ്രവേശനം നേടുന്നതിന്നായി എത്തുന്നുണ്ട് എന്നത് പൊതുസമൂഹം ഈ പൊതുവിദ്യാലയത്തിന് നല്കുന്ന അംഗീകാരമായാണ് അധ്യാപകരും പിടിഎയും കരുതുന്നത്. അധ്യാപക അനധ്യാപക കൂട്ടായ്മ സജീവമായ രക്ഷാകർതൃ സമൂഹം എന്നിവയും ഈ വിജയത്തിന് പിന്നിലുണ്ട്.
പ്രിയരെ
എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിന് വീണ്ടും മികച്ച വിജയം ഒരുക്കി തന്ന പ്രിയ അധ്യാപകർക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ചിട്ടയായ പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളും മികവോടെ ഏറ്റെടുത്ത് ചെയ്യാൻ നമ്മൾക്ക് സാധിച്ചിട്ടുണ്ട്. ദേശഭക്തിഗാന മത്സരം, റോൾ പ്ലേ മത്സരം ,ഹ്രസ്വ സിനിമ ,ഉറവ പ്രദർശനം എന്നിവ അതിൽ ചിലതു മാത്രം ... ഇനിയും മികവോടെ പ്രവർത്തിക്കാൻ ഈ വിജയം നമ്മൾക്ക് തുണയാകട്ടെ എന്ന് ആശംസിക്കുന്നു.🙏🙏💐💐💐💐💐
Subscribe to:
Post Comments (Atom)
No comments:
Post a Comment