Saturday, 25 June 2022
ശ്രീ എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ചെറുവത്തൂർ ഉപജില്ല, കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം.
കുട്ടമത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘ കാലം ഗണിത അധ്യാപകനായിരുന്ന എൻ.കെ.ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്കൂളിൽ ജില്ലാ തല ഗണിത ക്വിസ് മത്സരം നടത്തി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിലെ 25 സ്കൂളുകളിൽ നിന്നും, പ്രൈമറി വിഭാഗത്തിൽ ചെറുവത്തൂർ സബ്ജില്ലയിലെ 11സ്കൂളുകളിൽ നിന്നും ടീമുകൾ പങ്കെടുത്തു. റിട്ടയേർഡ് ഗണിത അധ്യപകരായ പി.പി. രാജൻ, സുരേഷൻ എന്നിവർ ക്വിസ് നയിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറിസ്കൂളിലെ കൃഷ്ണജിത്, വിഷ്ണുജിത് എന്നിവർ ഒന്നാം സ്ഥാനവും കുട്ടമത്ത് ഗവ ഹയർ സെക്കൻഡറിയിലെ പ്രണവ് പെരിങ്ങേത്ത്, ടി.പി. കൃഷ്ണേന്ദു എന്നിവർ രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ കൊവ്വൽ എ യു പി സ്കൂളിലെ ആരോഹ് ജയചന്ദ്രൻ, ധ്യാൻ സുരേഷ് എന്നിവർ ഒന്നാം സ്ഥാനവും സൗത്ത് തൃക്കരിപ്പൂർ ഗവ.ഹയർ സെക്കൻഡറിയിലെ അമൽജിത്ത് നിവേദ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് എം.രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ ,സീനിയർ അസിസ്റ്റൻറ് കെ. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ് ,പ്രമോദ് കുമാർ വി, മോഹനൻ എം, സിന്ധു എം എസ് ,പി പി രാജൻ, സുരേശൻ മാസ്റ്റർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment