Thursday 23 June 2022

എൻ.കെ.ദാമോദരൻ മാസ്റ്റർ അനുസ്മരണ

എൻ.കെ.ദാമോദരൻ മാസ്റ്റർ അനുസ്മരണം ജി.എച്ച്.എസ്.എസ്.കുട്ടമത്തിലെ മുൻഗണിതാധ്യാപകനും കുട്ടമത്ത് സ്കൂളിലെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുകയും ചെയ്ത ശ്രീ:എൻ.കെ.ദാമോദരൻ മാസ്റ്ററെ സ്റ്റാഫ് കമ്മിറ്റിയും ഗണിതക്ലബ്ബ് അംഗങ്ങളും അനുസ്മരിച്ചു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ:കെ.വി.രാമകൃഷ്ണൻ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ മുൻ അധ്യാപകൻ ശ്രീ:പി .ഗോപാലകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി.സ്കൂൾ പ്രധാനധ്യാപകൻ ശ്രീ:കെ.ജയചന്ദ്രൻ ആശംസകളർപ്പിച്ചു.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ:എം.രാജൻ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ:എം.ദേവദാസ് സ്വാഗതവും ആഘോഎകമ്മിറ്റി കൺവീനർ ശ്രീ:വി.പ്രമോദ്കുമാർ നന്ദിയും രേഖപ്പെടുത്തി. ജൂൺ25 ശനിയാഴ്ച്ച യൂ.പി,എച്ച്.എസ് വിഭാഗം ജില്ലാതല ഗണിത ക്വിസ് മത്സരവും അനുസ്മരണ പരിപാടിയുടെ ഭാഗമായി നടക്കും.

No comments:

Post a Comment