Thursday, 23 June 2022
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ജൂൺ 22 23 24 തീയ്യതികളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ്സും സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വിമുക്തി ജില്ലാ മാനേജർ ശ്രീ ഹരിദാസൻ പാലക്കൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. ഡോ ജയശേഖരൻ വി പി, ഡോ അഖിൽ എ ഭാസ്കരൻ, ഡോ പി കെ ജയകൃഷ്ണൻ, കൃഷ്ണൻ കെ സീനിയർ അസിസ്റ്റന്റ്, ദേവദാസ് എം സ്റ്റാഫ് സെക്രട്ടറി, മധുസൂദൻ കെ വിമുക്തി കോഡിനേറ്റർ, രാജൻ എം ,പി ടി എ പ്രസിഡൻറ്, രാഘവൻ വയലിൽ എസ് എം സി ചെയർമാൻ എന്നിവർ സംസാരിച്ചു.
ദന്തൽ അസോസിയേഷൻ പ്രസിഡൻറ് ഡോ സി കെ ശ്രീജൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ എൻ ജി രഘുനാഥൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ഡോക്ടമാരായ പ്രഭാത് ടി , സ്മിത വിജയ്, ജിജിന കെ, സ്വേതാ, അഷിദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment