ഈ വർഷത്തെ മികച്ച സീഡ് പ്രവർത്തനം നടത്തിയ കുട്ടികളെ മാർച്ച് 31നു സ്കൂളിൽ വെച്ച് അനുമോദിക്കുന്നു... പരിപാടിയിലേക്ക് മുഴുവൻ അധ്യാപക -അന അധ്യാപക രെയും രക്ഷിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്യുന്നു....
കുട്ടികളുടെ മുഖത്തെ സന്തോഷം .. അതു മാത്രം മതി ഇന്ന് നടന്ന പരിപാടി സംഘടിപ്പിക്കാനുള്ള വിഷമം മറക്കാൻ ... കുറച്ചു കുട്ടികൾ മാത്രമേ വന്നുള്ളുവെങ്കിലും മികച്ച പ്രവർത്തനം കൊണ്ട് ഓരോരാളും വേറിട്ട് നിന്നു. വന്ന കുട്ടികൾക്കെല്ലാം സർട്ടിഫിക്കറ്റ് നൽകി.കോ ഓർഡിനേറ്റർ മോഹനൻ മാഷ് കൃത്യമായ ഇടപെടലിലൂടെ ഓരോ കാര്യവും ശ്രദ്ധിച്ചു. മാഷക്ക് പ്രത്യേക നന്ദി.🙏🙏 ഉദ്ഘാടനം നിർവ്വഹിച്ച കൃഷ്ണകുമാർ സാർ കുട്ടികൾക്ക് കാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു.കൂടാതെ പരിപാടിയിൽ പങ്കെടുത്തവരൊക്കെ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചു.
എല്ലാവർക്കും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി🙏
HEADMASTER
സീഡ് കോർഡിനേറ്റർ എന്ന നിലയിൽ വളരെ നല്ല പ്രവർത്തനമാണ് മോഹനൻ മാഷ് നടത്തിയത്. മാഷിന് പ്രത്യേക നന്ദി അറിയിക്കുന്നു . ആരുടേയും നിർബന്ധമില്ലാതെ അവരവരുടെ മനോധർമ്മം അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നവരുടെ എണ്ണം 10 ആണെങ്കിലും അത് വലിയ കാര്യം തന്നെയാണ്. നൻമയുടെ വിത്തുകൾ മുളയ്ക്കാതിരിക്കില്ല എണ്ണത്തിൽ കുറവാണെങ്കിലും . ഭംഗിയാക്കിയതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ .💐💐💐💐
KRISHNAN MASTER
No comments:
Post a Comment