Thursday, 29 April 2021

SCHOOL ADMISSION

 


visit of DISTRICT EDUCATIONAL OFFICER



 

നമ്മുടെ ഉദ്യാനം









 

നമ്മുടെ വിദ്യാലയത്തിന് മാതൃഭൂമി സീഡ്.. പുരസ്കാരം ..


 നമ്മുടെ വിദ്യാലയത്തിന് മാതൃഭൂമി സീഡ്.. പുരസ്കാരം ..
കോ ഓർഡിനേറ്റർ മോഹനൻ മാഷക്കും ചന്ദ്രൻ മാഷക്കും പിന്തുണ നൽകിയ സ്റ്റാഫ് അംഗങ്ങൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐
ഇതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ചന്ദന കെ.ജെം ഓഫ് സീഡ് പുരസ്കാരത്തിന് അർഹയായിട്ടുണ്ട്. ചന്ദനക്കും പിന്തുണ നൽകിയ രക്ഷിതാക്കൾക്കും പ്രത്യേക അഭിനന്ദനങ്ങൾ ...
ജെം ഓഫ് സീഡ് പുരസ്കാരം നേടിയ ചന്ദന.കെ 5A

Saturday, 24 April 2021

CPTA

 പ്രിയപ്പെട്ട രക്ഷകർത്താക്കളെ  കുട്ടികളെ,
നമ്മുടെ നാടും നമ്മളും ഇതുവരെ കാണാത്ത സാമൂഹ്യ സാഹചര്യങ്ങളിലൂടെ
കടന്നു പോകുകയാണ്. പലതരത്തിലുള്ള പ്രതിസന്ധികളെയും
നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ അവസ്ഥ മറികടക്കാൻ നമുക്ക്
കഴിയും. ഇത്തരം പല പ്രതികൂലവസ്ഥകളെ യും മറികടന്നവരാണ് നമ്മൾ.

          ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് നാളെ എന്ന പ്രതീക്ഷയാണ്. അതിലേക്ക് നമ്മളെ
നയിക്കുന്നത് നമ്മുടെ മുന്നിൽ മികവുകൾ നേടി വളരുന്ന മക്കളുടെ വളർച്ചയുമാണ്.അതിനവരെ ഒരുക്കുന്നത് മികച്ചരീതിയിൽ ലഭിക്കുന്ന സ്കൂൾ വിദ്യാഭ്യാസമാണ്.

                                                 ഇന്നത്തെ സാമൂഹ്യ
സാഹചര്യം എല്ലാവർക്കും അറിയാം. കൊറോണയെന്ന മഹാമാരിയുടെ പിടിയിൽ ലോകം അകപ്പെട്ടപ്പോൾ, നമ്മുടെ കുഞ്ഞുങ്ങളുടെ പഠനവും മുൻകാലങ്ങ ളിലെ പോലെയല്ല നടന്നത്.കുട്ടികളുടെ പഠനത്തിൽ ഗവണ്മെന്റ് കൈക്കൊണ്ട സമീപനത്തിലൂടെ അവരെ പഠനത്തോട് ചേർത്തു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. പരിമിതികൾ ഉണ്ടായേക്കാം എങ്കിലും നമ്മുടെ കുഞ്ഞുങ്ങളും അതിനോട് ചേർന്നുനിന്ന് അവരെക്കൊണ്ട് കഴിയുന്ന വിധത്തിൽ
പുതിയ രീതിയിലുള്ള പഠനപ്രവർത്തനങ്ങളോട് പ്രതികരിച്ച് വളർന്നിട്ടുമുണ്ട്.

                                   കുട്ടികളുടെ ഒരു അക്കാദമിക വർഷം
പൂർത്തിയാവുകയാണ്. കുട്ടികൾക്ക് അടുത്ത ക്ലാസ്സിലേക്കുള്ള പ്രവേശനം നൽകണം. അവരുടെ തുടർ പഠനം പുതിയ സാഹചര്യത്തിൽ വിലയിരുത്തണം. ഉയർന്ന ക്‌ളാസിലെത്തുമ്പോൾ നേടേണ്ടുന്ന ശേഷികൾ അവർ നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. തുടർപഠനത്തിന്റെ സാഹചര്യങ്ങളെയും പരിഗണിക്കണം.ഗവണ്മെന്റ് കുട്ടികളുടെ ക്ലാസ്സ്‌ കയറ്റം നൽകുന്നതിനായി ഈ വർഷവും അനുയോജ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണയായി കുട്ടികളുടെ മികവുകൾ പരിശോധിക്കുന്നത് പരീക്ഷകളിലൂടെയാണെങ്കിൽ, ഈ വർഷം  വർക്ക്‌ ഷീറ്റുകൾ നൽകി കുട്ടികൾ  വീട്ടിൽ നിന്നും പൂർത്തിയാക്കി നൽകണം. അവ പരിശോധിച്ചാണ് അധ്യാപകർ കുട്ടികളുടെ മികവുകൾ തയ്യാറാക്കുക.ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി പങ്ക് വയ്ക്കാനും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുവാനും വിദ്യാലയം ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി 8 ആം ക്ലാസ്സിന്റെ ക്ലാസ്സ്‌ തല PTA യോഗം 26/04/2021 നും 9 ആം തരത്തിലെ കുട്ടികളുടെ ക്ലാസ്സ്‌ തല PTA യോഗം 27/04/2021 വൈകുന്നേരം 7മണിക്കും  ഓൺലൈൻ ആയി
ചേരുകയാണ്. താങ്കൾ യോഗത്തിൽ പങ്കെടുത്തുകൊണ്ട്
കുട്ടിയേയും വിദ്യാലയപ്രവർത്തനങ്ങളെയും കുറിച്ചുള്ളഅഭിപ്രയങ്ങളും നിർദ്ദേശങ്ങളും പങ്ക്വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാ രക്ഷകർ ത്താക്കളുംയോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം

അജണ്ട

1. കുട്ടിയുടെ ഇതുവരെയുള്ള പഠനവിശകലനം.
റിപ്പോർട്ട്‌ ക്ലാസധ്യാപകൻ

2. കുട്ടികളുടെ പഠനപങ്കാളിത്തം-ചർച്ച

3. വർക്ക്‌ ഷീറ്റ് തയാറാക്കൽ -വിദ്യാലയം നൽകിയതും വിദ്യാഭ്യാസവകുപ്പ് നൽകിയതും.

4.തുടർപഠനങ്ങൾക്കായുള്ള ഒരുക്കം.-രക്ഷകർത്താക്കളുടെ അഭിപ്രായം

5. മറ്റു കാര്യങ്ങൾ.
[8:33 am, 24/04/2021] Ramashan Kut:

Petroleum conservation research association (PCRA) -RESULT

 Petroleum conservation research association (PCRA) ആഭിമുഖ്യത്തിൽ Essay , പെയിന്റിംഗ്  മൽസരത്തിൽ  നമ്മുടെ സ്കൂളിലെ കുട്ടികളായ
ആദ്യ സുരേഷ് (9F) -Essay(English)
അഭിരാമി രഘു (9A)-Essay (malayalam)
അഥർവ്വ്(9B)-Painting
വൈഷണ വ്(7A)-Painting സംസ്ഥാന തല മൽസരത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു
വിജയികൾക്ക് അനുമോദനങ്ങൾ💐💐

 





ഭൗമ ദിനം

 

ഭൗമ ദിനം ഓർക്കുക പരിസ്ഥിതിയെ



 കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് സൂര്യകുടുംബത്തിലെ ഒരു ഗോളം രൂപാന്തരപ്പെട്ട് സര്‍വ്വജീവനും വാസയോഗ്യമായിതീര്‍ന്നതാണല്ലോ നമ്മുടെ ഭൂമി. ഭൂമിയിലെ സകല ചരാചരങ്ങളും അധിവസിക്കുന്നതിനാല്‍ മനുഷ്യര്‍ക്കുമാത്രം അവകാശപ്പെട്ടവയല്ലെന്ന് ഓര്‍ക്കുക. വൃക്ഷ-ലതാധികളും, പക്ഷി മൃഗാധികളും, മനുഷ്യനും മറ്റെല്ലാ ജീവികള്‍ക്കും ഭൂമിയെ ആവശ്യമാണ്. അതിനാല്‍ അതിനെ നിലനിര്‍ത്തുകയും ജീവന് ഭീഷണിയുണ്ടാക്കുംവിധം നശിപ്പിക്കുന്ന തരത്തിലുള്ള ഏതൊന്നും ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ മനുഷ്യര്‍ മാത്രമാണ്. മനുഷ്യന്‍ സ്വയമ ബോധവാന്‍മാരാകണം. ഭൂമിയുടെ പരിസ്ഥിതിയെക്കുറിച്ചാണ് ആദ്യം ജനങ്ങളില്‍ അവബോധം ഉണ്ടാകേണ്ടത് അല്ലെങ്കില്‍ ഉണ്ടാക്കേണ്ടത്. അതിനുവേണ്ടിയാണ് ഭൗമ ദിനം ആചരിക്കുന്നത്.


 മാര്‍ച്ച് മാസത്തില്‍ സൂര്യന്‍ ഭൂമധ്യരേഖക്ക് മുകളില്‍വരുന്ന ദിവസത്തെ സമരാത്രദിനം എന്നാണ് വിളിക്കുന്നത്. ഐക്യരാഷ്ട്രസഭ ഈ ദിവസത്തെയാണ് ഭൗമദിനമായി കണക്കാക്കുക എങ്കിലും അന്താരാഷ്ട്രതലത്തില്‍ ഏപ്രില്‍ 22 ആണ് ഭൗമ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

 പരിസ്ഥിതിപ്രശ്‌നമാണ് ഭൂമിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഏറ്റവും വലിയ ഘടകം. 1969-ല്‍ പാരിസ്ഥിതികപ്രശ്‌നം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടക്കം കുറിച്ച ലോകസമ്മേളനത്തിന്റെ ഒന്നാം വാര്‍ഷികമായ 1970 ഏപ്രില്‍ 22-നാണ് ഭൗമദിനാചരണ ത്തിന് ആരംഭം കുറിച്ചത്. അതിനുശേഷം നിരവധി മാറ്റങ്ങള്‍ക്ക് ഭൗമ ദിനാചരണം ഇടയാക്കി. പ്രത്യേകിച്ച് പൗരന്‍മാരുടെ മനസ്സുകളില്‍ ഭൂമിയെ സംരക്ഷിക്കണമെന്ന ചിന്ത വളരുവാന്‍ സഹായിച്ചു. ശുദ്ധജലം, ശുദ്ധവായു ഇവയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോദ്ധ്യമായി തുടങ്ങി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുവര്‍ഗ്ഗത്തിനും സസ്യജാലങ്ങള്‍ക്കും സംരക്ഷണത്തിനായി നിയമനിര്‍മ്മാണം ഉണ്ടായി. ജലം മലിനമാക്കുന്നതും അന്തരീക്ഷവായു ദുഷിപ്പിക്കുന്നതും നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമായി.

 ഇന്ന് ആഗോള പ്രശ്‌നമായി കാണുന്നത് മാലിന്യങ്ങളാണ്. ഇത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജനസംഖ്യ കൂടുന്നതാണ് ഇതിന് പ്രധാന കാരണം. വരുംതലമുറയ്ക്ക് മാലിന്യപ്രശ്‌നം കടുത്ത വെല്ലുവിളിയാകാതിരിക്കാന്‍ ഭൗമ ദിനാചരണങ്ങളില്‍ ഓരോ മനുഷ്യനും കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

 ഖരമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതാണ്. ചപ്പുചവറുകള്‍ പ്രയോജനമുള്ള വസ്തുക്കളായി റീസൈക്കിള്‍ ചെയ്‌തെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനായി ആലോചിക്കാവുന്നതാണ്. കീടനാശിനിപ്രയോഗം ബോധപരമായിതന്നെ നിര്‍ത്തുക. വനനശീകരണത്തിനും, വന്യജീവി സ്വൈരവിഹാരത്തിനും മനുഷ്യര്‍ മുഖേന ഇടയാക്കരുത് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രമുഖസ്ഥാനം നല്‍കിക്കൊണ്ട് ഭൗമദിനാചരണങ്ങള്‍ സംഘടിപ്പിക്കുക. അതോടൊപ്പം ഈ ദിനത്തില്‍ മരങ്ങള്‍വച്ചുപിടിപ്പിക്കുക, പരിസ്ഥിതി ബോധ വല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കുക, മാലിന്യനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

 ലോകത്ത് ഈ ദിനാചരണം നടക്കുന്നതോടൊപ്പം ഭാരതത്തിലും കക്ഷിരാഷ്ട്രീയം മറന്ന് ഭൗമ ദിനാചരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ നാം ശ്രമിക്കുകയാണെങ്കില്‍, ജൈവവൈവിധ്യ സമ്പുഷ്ടമായ നമ്മുടെ ഭൂമിയെ സംരക്ഷിക്കപ്പെടേണ്ട ബാധ്യത ഓരോ വ്യക്തിയിലും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രപഞ്ചത്തില്‍ നാം വസിക്കുന്ന ഭൂമിയുടെ സവിശേഷതസ്ഥാനത്തെ കുറിച്ച് ഏപ്രില്‍ 22-ന് ഓര്‍മിക്കാന്‍ കഴിയുക.


NMMS 2020-21

 


STAFF MEETTING

 നോട്ടീസ്
23/04/2021 ന് വെള്ളിയാഴ്ച  2.30 മണിക്ക് ഓൺലൈനായി സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ്  യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. വർക്ക് ഷീറ്റ് വിതരണവും തിരിച്ച് വാങ്ങുന്നതും സംബന്ധിച്ച്
2. ക്ലാസ് പി.ടി.എ യോഗം
3.സ്കൂൾ പ്രവേശനം
4. ഒന്നാംക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങുന്നതിനെ സംബന്ധിച്ച് ചർച്ച
5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

 സ്റ്റാഫ് കൗൺസിൽ യോഗം 23/ 4 /2021 - റിപ്പോർട്ട്
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നത് 17 /3/ 2021 ആയിരുന്നു.എസ് എസ് എൽ സി പരീക്ഷ, ഇലക്ഷൻ എന്നിവ കാരണം അതിനു ശേഷം  യോഗം ചേരാൻ കഴിഞ്ഞില്ല. കഴിഞ്ഞ യോഗത്തിനു ശേഷം നടന്ന പ്രധാന പ്രവർത്തനങ്ങൾ
LP വിഭാഗം ലാബ് @ ഹോം:
18/3/21 ന് LP വിഭാഗം കുട്ടികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് വളരെ മികച്ച രീതിയിൽ പരിപാടി സംഘടിപ്പിച്ചു
അനുമോദന യോഗം:

18/3/21 ന് കഴിഞ്ഞ ഒരു വർഷ കാലയളവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് വിപുലമായ ഒരു അനുമോദന യോഗം സംഘടിപ്പിച്ചു.
SSLC യാത്രയയപ്പ്:
19/3/21 ന് SSLC വിദ്യാർത്ഥികളുടെ യാത്രയയപ്പും ഫോട്ടോയെടുപ്പും നടത്തി. കുട്ടികൾ പുതിയ ക്ലാസ് മുറികളിലേക്ക് സൗണ്ട് സിസ്റ്റം സംഭാവന നൽകി.
ഗൃഹസന്ദർശന പരിപാടി: '
നമ്മൾ മുമ്പ് ആരംഭിച്ച ഗൃഹസന്ദർശന പരിപാടിയും നോട്ട് പരിശോധനയും ഏതാണ്ട് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു.
UP ലാബ് @ ഹോം:
26/3/21 ന് U Pവിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലാബ് @ ഹോം പരിപാടി സംഘടിപ്പിച്ചു.റിസോർസ് അധ്യാപകനായ ബിജു മോഹൻ ലാബ് @ ഹോം പരിപാടി നയിച്ചു.
കോവിഡ് -ആരോഗ്യ ബോധവൽകരണ ക്ലാസ്:
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഒരു കോവിഡ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ.രമേഷ് പങ്കെടുത്തു.
ചികിൽസാ സഹായം:
9 Fൽപഠിക്കുന്ന അവിനാഷ് എന്ന കുട്ടിയുടെ അച്ഛനു വേണ്ടി ഒരു ചികിൽസഹായമായി 23000 രൂപ സ്റ്റാഫംഗളിൽ നിന്ന് സംഭാവനയായി കിട്ടിയിട്ടുണ്ട്. ചികിൽസയ്ക്കു വേണ്ടി അവർ എറണാകുളത്തു നിന്നും അടുത്ത ആഴ്ച മാത്രമേ തിരിച്ചെത്തുകയൂള്ളൂ. അതിനു ശേഷം ഏൽപ്പിക്കാം.
അരി വിതരണം:
പ്രീപ്രൈമ റി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് 15 കി.ഗ്രാം 25 കി.ഗ്രാം ( 5, 6, 7 8 ) അരി പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ നല്ല രീതിയിൽ വിതരണം ചെയ്യാൻ സാധിച്ചു.
JRC, സീഡ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലെ കുട്ടികൾക്ക് അനുമോദന യോഗം സംഘടിപ്പിച്ചു.
SSLC പരീക്ഷ:
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തുന്ന SSLC പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകുന്നതിനും പനി പരിശോധിക്കുന്നതിനും സ്റ്റാഫംഗങ്ങളുടെ നല്ല സഹകരണം ലഭിക്കുന്നുണ്ട്.
ടെക്സ്റ്റ് ബുക്ക് വിതരണം: മോഹനനൻ മാസ്റ്ററുടെ നേതൃത്വത്തിൽ അടുത്ത വർഷത്തേക്കുള്ള ടെക്സ്റ്റ് ബുക്കുകളുടെ വിതരണം ആരംഭിച്ചു.
വിഷുദിന പരിപാടി:
വിഷു ദിനത്തിൽ 'കണിയോ..,, കണി... കണി ' സ്റ്റാഫംഗങ്ങളുടെ സംഗീത വിരുന്ന് ഹൃദ്യമായി .
പ0ന വീട് സമാപിച്ചു:
എസ് എസ് എസ് എൽ സി കുട്ടികൾക്ക് വേണ്ടി കൊവ്വൽAUPS ൽ നടത്തിയ പഠന വീട് പരിപാടി സമാപിച്ചു.
മികവുകൾ
1.16 ഗൈഡ്സ് 4 സ്കൗട്ട്സ് കുട്ടികൾ രാജ്യ പുരസ്കാർ നേടി
2. പത്താം തരത്തിൽ പഠിക്കുന്ന മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും Agrade നേടി
3. 12 കുട്ടികൾ NMMS നേടി

 

UP SRG യോഗ തീരുമാനങ്ങൾ
1.കുട്ടികൾ ഓൺലൈൻ ക്ലാസ് കാണുന്നു എന്ന് ഉറപ്പു വരുത്താനുളള ശ്രമം ഉണ്ടാവണം
2.വർക്ക്ഷീറ്റ് എത്തിയാലുടനെ കുട്ടികൾക്ക് കൊടുക്കാം
3 .28/4 ,29/4 എന്നീ തീയതികളിൽ CPTA വിളിക്കണം
4.വർക്ക് ഷീറ്റ് തിരിച്ചു തരുന്ന ദിവസം ടെസ്റ്റ് ബുക്ക് കൊടുക്കാം
5. ഓൺലൈൻ ക്ലാസ് അവസാനിച്ചാൽ കുട്ടികൾ ക്ക് ക്രിയേറ്റീവ് ആയ പ്രവർത്തനങ്ങൾ കൊടുക്കേണ്ടതുണ്ട്
[2:48 pm, 23/04/2021] Vasalatrkut: USS പരിശീലനം ഓൺലൈനായി തുടരണം

 സ്റ്റാഫ് കൗൺസിൽ യോഗ തീരുമാനങ്ങൾ 23/4/21

1.വർക്ക്ഷീറ്റ് BRC യിൽ നിന്ന് കിട്ടുന്ന മുറക്ക്  കുട്ടികൾക്ക് വിതരണം ചെയ്യാനും മെയ് 10നകം അവതരിച്ചു വാങ്ങും. തിരിച്ചു വാങ്ങുമ്പോൾ വിഷയാടിസ്ഥാനത്തിൽ പ്രത്യേകം പിൻചെയ്ത് ഏൽപ്പിക്കണം.
2 .ക്ലാസ് പി ടി എ യോഗം താഴെ പറയുന്ന തീയതികളിൽ ഓൺലൈനായി  നടത്തും
LP 24/4/21 & 25/4/21
UP 28/4/21 & 29/4/21
 HS 26/4/21 & 27/4/21

3.വർക്ക് ഷീറ്റ് തിരിച്ചു തരുന്ന ദിവസം ടെസ്റ്റ് ബുക്കുകൾ വിതരണം ചെയ്യും
4.സ്കൂൾ പ്രവേശനം ഗൂഗിൾ ഫോം വഴി നടത്തും. ഗൂഗിൾ ഫോം ലിങ്ക് പരമാവധി ഷെയർ ചെയ്ത് കുട്ടികളെെരജിസ്റ്റർ ചെയ്യും.
5.നിലവിലെ LP കുട്ടികളുടെ എണ്ണവും ഡിവിഷൻ ഫാളിൻ്റെ സാധ്യതയും പിടിഎ യെ ബോധ്യപ്പെടുത്താം. അതു കൊണ്ട് ഈ അധ്യയന വർഷം തന്നെ ഒന്നാം തരത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങണം എന്നാണ് സ്റ്റാഫ് കൗൺസിൽ നിർദ്ദേശം എന്ന് പിടിഎയിൽ അവതരിപ്പിക്കും

Sunday, 11 April 2021

രാത്രി കാല പഠന ക്ലാസ്സ് ‘പഠന വീട്’ പരിസമാപിച്ചു

 

കൊവ്വൽ എ യു പി സ്ക്കൂളിൽ വച്ച് നടന്ന രാത്രി കാല പഠന ക്ലാസ്സ് ‘പഠന വീട്’ പരിസമാപിച്ചു

 



 


കുട്ടമത്ത് ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി കൊവ്വൽ എ യു പി സ്ക്കൂളിൽ വച്ച് നടന്ന രാത്രി കാല പഠന ക്ലാസ്സ് പരീക്ഷ തുടങ്ങുന്ന അവസരത്തിൽ വിജയകരമായി പരിസമാപിച്ചു.

പ്രമുഖ വാഗ്മിയും സാംസ്കാരിക പ്രഭാഷകനുമായ വത്സൻ പിലിക്കോട് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് നടത്തി. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച ക്ലാസ്സിൽ വിദ്യാലയത്തിലെ അധ്യാപകരുടെയും പുറത്തു നിന്നുള്ള അധ്യാപകരുടെയും മേൽനോട്ടം ഉണ്ടായിരുന്നു. കുട്ടികൾക്കേറെ സഹായകമായിരുന്നു രാത്രികാല പഠനം. കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ നിർദ്ദേശാനുസരണമാണ് ക്ലാസ്സ് ആരംഭിച്ചത് .

സമാപന പരിപാടിയിൽ എം മോഹനൻ സ്വാഗതം പറഞ്ഞു. കൺവീനർ കെ.വി.സത്യപാലൻ നന്ദി അറിയിച്ചു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വത്സല, രക്ഷിതാക്കൾ കുട്ടികൾ എന്നിവർ സംസാരിച്ചു.

Fourth Estate News

Thursday, 1 April 2021

 

 




 

പഠന വീട്ടിലെ രക്ഷിതാക്കൾ ഇന്ന് യോഗം ചേർന്നു അധ്യാപകരുടെ ഇടപെടൽ കുട്ടികൾക്ക് നല്ല ഗുണം ചെയ്യുന്നുണ്ടന്നു വിലയിരുത്തി... കുട്ടികളെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ അവർ കൂടുതൽ കാര്യമായി പഠന ത്തിൽ ശ്രദിക്കുന്നുണ്ടെന്നും അഭിപ്രായപെട്ടു.. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാകണമെന്ന് request ചെയ്തു.... പഠന വീട്  4/4/21 നു സമാപിക്കാൻ ധാരണയായി തുടർന്നും കുട്ടികൾക്ക് നല്ല സപ്പോർട്ട് അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അവർ request ചെയ്തു....

മികച്ച സീഡ് പ്രവർത്തനം നടത്തിയ കുട്ടികളെഅനുമോദിക്കുന്നു

 ഈ വർഷത്തെ മികച്ച സീഡ് പ്രവർത്തനം നടത്തിയ കുട്ടികളെ മാർച്ച്‌ 31നു സ്കൂളിൽ വെച്ച് അനുമോദിക്കുന്നു... പരിപാടിയിലേക്ക് മുഴുവൻ അധ്യാപക -അന അധ്യാപക രെയും രക്ഷിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്യുന്നു....





കുട്ടികളുടെ മുഖത്തെ സന്തോഷം .. അതു മാത്രം മതി ഇന്ന് നടന്ന പരിപാടി സംഘടിപ്പിക്കാനുള്ള വിഷമം മറക്കാൻ ... കുറച്ചു കുട്ടികൾ മാത്രമേ വന്നുള്ളുവെങ്കിലും മികച്ച പ്രവർത്തനം കൊണ്ട് ഓരോരാളും വേറിട്ട് നിന്നു. വന്ന കുട്ടികൾക്കെല്ലാം സർട്ടിഫിക്കറ്റ് നൽകി.കോ ഓർഡിനേറ്റർ മോഹനൻ മാഷ് കൃത്യമായ ഇടപെടലിലൂടെ ഓരോ കാര്യവും ശ്രദ്ധിച്ചു. മാഷക്ക് പ്രത്യേക നന്ദി.🙏🙏 ഉദ്ഘാടനം നിർവ്വഹിച്ച കൃഷ്ണകുമാർ സാർ കുട്ടികൾക്ക് കാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു.കൂടാതെ പരിപാടിയിൽ പങ്കെടുത്തവരൊക്കെ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചു.
എല്ലാവർക്കും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി🙏

            HEADMASTER


 സീഡ് കോർഡിനേറ്റർ എന്ന നിലയിൽ വളരെ നല്ല പ്രവർത്തനമാണ് മോഹനൻ മാഷ് നടത്തിയത്. മാഷിന് പ്രത്യേക നന്ദി അറിയിക്കുന്നു . ആരുടേയും നിർബന്ധമില്ലാതെ അവരവരുടെ മനോധർമ്മം അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നവരുടെ എണ്ണം 10 ആണെങ്കിലും അത് വലിയ കാര്യം തന്നെയാണ്. നൻമയുടെ വിത്തുകൾ മുളയ്ക്കാതിരിക്കില്ല എണ്ണത്തിൽ കുറവാണെങ്കിലും . ഭംഗിയാക്കിയതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ .💐💐💐💐

              KRISHNAN MASTER


 

കോവിഡ് -ആരോഗ്യ ബോധവത്ക്കരണം

 കോവിഡ് -ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സെടുക്കാൻ എത്തിയ ഡോ.രമേഷ് സാറിനോട് സംശയം ചോദിക്കുന്ന കുട്ടികൾ



SCOUT&GUIDES

 




സർട്ടിഫിക്കറ്റ് വിതരണം. GHSS Kuttamath

 

JRC C Level സർട്ടിഫിക്കറ്റ് വിതരണം. GHSS Kuttamath


 

OUR SCHOOL.......


 

Sukumaran sir

 

sukumaran  പ്രിയപ്പെട്ട സുകുവേട്ടൻ ഇന്ന് സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്നു..... ജീവതത്തിൽ ഒരു പാട് വേഷങ്ങൾ ആടി... ചായക്കടക്കാരൻ.... ട്യൂഷൻ സെൻ്റർ നടത്തിപ്പുകാരൻ.... വാർപ്പ് പണിക്കാരൻ........ കല്ല് കൊത്തുകാരൻ..... ആശാരി പണിക്കാരൻ...... മണ്ണിൽ പൊന്നുവിളയിച്ച കർഷകൻ...... ഒടുവിൽ തികഞ്ഞ ഒരു അധ്യാപകനും........ എന്നും തൻ്റെ ശരിയിലൂടെ മാത്രം സഞ്ചരിച്ച....... നീതിക്കുവേണ്ടി എന്നും കലഹിച്ച പ്രിയപ്പെട്ട സുകുമാരൻ മാഷിന് കുട്ടമത്ത് കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ🌹🌹🌹🌹🌹🌹


 

ലിറ്റിൽ കൈറ്റ്സ്

 ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണത്തിനു ശേഷഠ  എടുത്ത ഗ്രൂപ്പ് ഫോട്ടോ .



 

അരിവിതരണം









 പിടിഎ അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടായതു കൊണ്ടു മാത്രമാണ്  5,6,7,8 ക്ലാസുകളിലെ കുട്ടികൾക്കുള്ള അരി വിതരണം ഇന്നലെ നല്ല രീതിയിൽ നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏതാണ്ട് 160 ചാക്ക് അരിയാണ് വിതരണം ചെയ്തത്. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

                  HEADMASTER

മികവുകൾ

 


ANVITHA ANIL

പ്രിയരേ,ഇന്ന് രാത്രി ഫ്ലവെർസ് ചാനലിൽ എന്റെ മോളുടെ പ്രോഗ്രാം ഉണ്ട് എല്ലാവരും കാണണം... ♥️😊👍
എന്ന്. അനിൽമാസ്റ്റർ, ഗ്രാൻഡ്മാസ്റ്റർ അക്കാദമി തുഷാര ബിൽഡിംഗ്‌, ചെറുവത്തൂർ.