പ്രിയപ്പെട്ട കുട്ടികളെ... മറ്റൊരു അധ്യയന വർഷം കൂടി കടന്നു പോവുകയാണ്.
നാളെയാണ് നിങ്ങൾ ഒരുക്കുന്ന യാത്രയയപ്പ്. ഒരു പാട് കാലം ഓർമ്മചെപ്പിൽ സൂക്ഷിക്കേണ്ട സ്കൂൾ അനുഭവങ്ങളുടെ സുപ്രധാന ദിനം. ഈ ദിനത്തിൽ സ്കൂളിനെക്കുറിച്ചും അധ്യാപകരെക്കുറിച്ചും സഹപാഠികളെക്കുറിച്ചും ഒരു പാട് പറയാനുണ്ടാവും. ചിലർ കലാവിരുന്നൊരുക്കും.
കോവിഡ് പശ്ചാത്തലത്തിൽ പരിപാടികൾ നിജ പ്പെടുത്തേണ്ടതുണ്ട്. അനുഭവക്കുറിപ്പ് ,കവിത ,സിനിമ ഗാനം ,നാടൻ പാട്ട് തുടങ്ങിയ ഇനങ്ങൾ അവതരിപ്പിക്കാം .
നാളെ കൃത്യം 10 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുക. മാസ്ക്,സാനിടൈസർ, എന്നിവക്ക് പുറമെ ഒരു കുപ്പി കുടിവെള്ളം കൂടി കരുത്തുന്നത് നന്നായിരിക്കും..
യൂണിഫോമിൽ മാത്രമേ സ്കൂളിൽ വരാൻ പാടുള്ളു. മൊബൈൽ ഫോൺ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല....
എസ്.എസ്.എൽ.സി 2021 ( യാത്രാമൊഴി) യാത്രയയപ്പ് യോഗം - പ്രധാന ശ്രദ്ധ പതിയേണ്ട കാര്യങ്ങൾ :-
.......................................................
നാളെ 19/03 ന് നടക്കുന്ന നമ്മുടെ യാത്രയയപ്പ് യോഗത്തിൽ താഴെപ്പറയുന്ന നിബന്ധനകൾ കുട്ടികൾ പാലിക്കേണ്ടതാണ് .
*പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യോഗം നടക്കുക. .മാസ്ക് , സാമൂഹിക അകലം, സാനിറ്റൈസർ എന്നിവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കുക.
* എല്ലാ കുട്ടികളും സ്കൂൾ യൂണിഫോമിലാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്.
*മൊബൈൽ ഫോൺ സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവരരുത് .കുട്ടികൾക്ക് അത്യാവശ്യം ഫോട്ടോസ് അധ്യാപകർ എടുത്തു തരുന്നതാണ് .
*കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഓരോരുത്തരും നിർബന്ധമായും കുടിവെള്ളം കൊണ്ടുവരേണ്ടതാണ് .
എന്ന് പ്രധാനധ്യാപകൻ
കുട്ടമത്ത് വിദ്യാലയം
No comments:
Post a Comment