Saturday, 20 March 2021

പത്രക്കടലാസ് ഉപയോഗിച്ച് മനോഹരമായ ഉപഹാരം തയ്യാറാക്കി ജഹ്നു മോഹന്‍.



 സാധാരണയായി എല്ലാവരും വലിച്ചെറിയുന്ന പത്രക്കടലാസ് ഉപയോഗിച്ച് മനോഹരമായ ഉപഹാരം തയ്യാറാക്കി വിസ്മയിപ്പിക്കുകയാണ് പത്താം ക്ലാസുകാരന്‍ ജഹ്നു മോഹന്‍. തന്റെ വിദ്യാലയത്തിന് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന മോഹമാണ് ജഹ്നുവിനെ വര്‍ണ്ണോപഹാര നിര്‍മ്മാണത്തിലെത്തിച്ചത്. ആഗ്രഹം രക്ഷിതാക്കളായ നെരുവമ്പ്രം യു.പി സ്‌ക്കൂളിലെ അധ്യാപകനായ ടി.വി ബിജു മോഹന്‍, എം.ബി സിജി എന്നിവരുമായി പങ്കുവെച്ചപ്പോള്‍ ഉപഹാരം നിര്‍മ്മിക്കാന്‍ അവരും കൂടെ കൂടി. തുടര്‍ന്ന് വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് അനുമോദനം നല്‍കുന്ന ചടങ്ങില്‍ വെച്ച് പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന് ഉപഹാരം കൈമാറി. പ്രിന്‍സിപ്പല്‍ ടി. സുമതി ,പി ടി എ പ്രസിഡന്റ് എം രാജന്‍ ,എസ്എംസി ചെയര്‍മാന്‍ വയലില്‍ രാഘവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

No comments:

Post a Comment