Monday, 22 March 2021

എസ് ആര്‍ ജി യോഗം .-22-03-2021

 ജിഎച്ച്എസ്എസ് കുട്ടമത്ത്
പ്രത്യേക എസ് ആര്‍ ജി യോഗം .-22-03-2021
പ്രത്യേക എസ് ആര്‍ ജി തലയോഗം -റിപ്പോര്‍ട്ടിംഗ്.
ജിഎച്ച്എസ്എസ് കുട്ടമത്തിലെ എസ് എസ്എല്‍ സി കുട്ടികളുടേയും സെക്കന്ററി തല
ത്തിലെ മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ പഠനവും മറ്റും വിലയിരുത്തുന്നതിന്നായി ഇന്ന് ഉച്ചയ്ക്ക്
12.30 ന് സ്റ്റാഫ് റൂമില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ രമേശന്‍ പുന്ന
ത്തിരിയന്‍ സ്വാഗതം പറഞ്ഞു.പ്രധാനധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍ മാഷ് അധ്യക്ഷത വഹിക്കുകയും
അജണ്ട വിശദമാക്കുകയും ചെയ്തു.
അജണ്ട:-
1.എസ്എസ്എല്‍ സി കുട്ടികളുടെ ഗ്രേഡ് വിലയിരുത്തല്‍
2.ഗൃഹസന്ദര്‍ശനം
3.8,9 ക്ലാസ്സിലെ കുട്ടികളുടെ പഠനപുരോഗതിക്കായി വര്‍ക്ക് ഷീറ്റ് നല്കല്‍.
1.എസ്എസ് എല്‍സി കുട്ടികളുടെ മോഡല്‍ പരീക്ഷയുടെ ഗ്രേഡ് വിലയിരുത്തിയതില്‍നിന്നും
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ കുട്ടികളുടെ എണ്ണം 50 ആണ്.അതുപോലെ 8 വിഷയങ്ങള്‍ക്ക്
A+നേടിയ കുട്ടികളുടെ എണ്ണം 36 ആണ്.വിവിധ വിഷയങ്ങളില്‍ D, E എന്നീ ഗ്രേഡ് നേടിയ
കുട്ടികള്‍ 26 പേരുണ്ട്.കുട്ടികളുടെ പഠനപരമായ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കേണ്ടതുണ്ട്.കുട്ടിക
ളുടെ വായന ഉറപ്പാക്കി വിഷയങ്ങളില്‍ നേടുന്ന ഗ്രേഡ് ഉയര്‍ത്തുന്നതിന്നായി രാവിലെയുള്ള വായ
ന നടക്കുന്നത് ഉറപ്പാക്കണം.കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദത്ത് നല്കിയ കുട്ടിക
ളെ വിളിക്കുന്ന കാര്യത്തിലുള്ള അധ്യാപകരുടെ ശ്രദ്ധ കൂടുതലായി ഉണ്ടാകണം.
പഠനത്തില്‍ പിന്നാക്കക്കാരായ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്നായി അവരുടെ
പേരുവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ക്ലാസ്സധ്യാപകര്‍ ശ്രദ്ധിക്കണം.
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച ഗ്രേഡ് നേടിയെടുക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായി
ഒരുക്കിയ അയല്‍പക്കപഠനകേന്ദ്രത്തില്‍ അതത് വിഷയങ്ങളുടെ അധ്യപകരുടെ മേല്‍നോട്ടം കൂടി
ഉണ്ടാകണം.
അയല്‍പക്ക പഠനകേന്ദ്രം കൊവ്വല്‍ - വിഷയവിവരം
തീയതി
വിഷയം
22-3-21
ഇംഗ്ലീഷ്
23-3-21
മലയാളം
24-3-21
ഹിന്ദി
25-3-21
സോഷ്യല്‍
26-3-21
ഫിസിക്സ്
27-3-21
കെമിസ്ട്രി
28-3-21
ബയോളജി
29-3-21
i ഗണിതം
30-3-21
ഇംഗ്ലീഷ്
31-3-21
മലയാളം
01-4-21
ഹിന്ദി
02-4-21
സോഷ്യല്‍
03-4-21
ഫിസിക്സ്
04-4-21
ഗണിതം.
2.അടുത്ത അക്കാദമിക വര്‍ഷത്തിലെ സ്ക്കൂളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാലയ
ങ്ങളിലെ കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന്നായി സമീപവിദ്യാലയങ്ങളിലേക്ക് സ്ക്വാഡ്
വര്‍ക്കിനായി പോകുന്നതിന്നായി അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഉത്തരവാദിത്തം
നല്കി.സീനിയര്‍ അസിസ്റ്റന്റിനും സ്റ്റാഫ് സിക്രട്ടറിക്കും ഇതിനുള്ള ചുമതല നല്കി.3.-8,9 ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ് കയറ്റവും മറ്റും നല്കുന്നതിന്റെ ഭാഗമായി അവരുടെ പഠനം
വിലയിരുത്തേണ്ടതുണ്ട്.ആയതിന് കുട്ടികളുെട നോട്ട് പരിശോധന നടത്തണം.കുട്ടികളെ നോട്ട്
പരിശോധിക്കുന്നതിന്നായി രക്ഷിതാക്കളോടൊപ്പം സ്ക്കൂളിലേക്ക് വരുത്തി അവരുടെ പഠനപരമായ
പരിമിതികള്‍ മാറ്റിയെടുക്കുന്നതിന്നാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കണം.
കുട്ടികളഉടെ പഠനം വിലയിരുത്തുന്നതിനും അവരുമായള്ള ബന്ധം ദൃഡമാക്കുന്നതിന്നുമായി 26-3-
21 ന് വെള്ളിയാഴ്ചയുള്ള എസ്എസ്എല്‍സി കുട്ടികളുടെ ക്ലാസ് ഒഴിവാക്കി മറ്റ് ക്ലാസ്സുകളിലെ കുട്ടിക
ളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിന് തീരുമാനിച്ചു.
ഈ വിവരം കുട്ടികളുടെ ക്ലാസ്സ് ഗ്രൂപ്പുകളിലും വിവിധ വിഷയങ്ങളുടെ ഗ്രൂപ്പിലും നല്കി കുട്ടികളെ വിവ
രം അറിയിക്കുന്നതിന്നായി അധ്യാപകര്‍ ശ്രദ്ധിക്കണം.
29-3-21 ന് 8 ആം ക്ലാസ്സിലെ കുട്ടികളേയും 30-3-21 ന് 9 ആം ക്ലാസ്സിലെ കുട്ടികളേയും വിദ്യാലയ
ത്തിലേക്ക് നോട്ട് പരിശോധനയ്ക്കായ് വിദ്യാലയത്തിലേക്ക് വരുത്താം.
8,9 ക്ലാസ്സുകളിലെ കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിന് വര്‍ക്ക് ഷീറ്റ് നല്കുന്നതിന്നായു
ള്ള തയ്യാറെടുപ്പുകള്‍ക്കായി വിവിധവിഷയങ്ങളുടെ സബ്ജക്ട് കൗണ്‍സില്‍ കൂടി വര്‍ക്ക് ഷീറ്റ് തയ്യാ
റാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കേണ്ടതാണ്.
07-4-21 ന് വര്‍ക്ക് ഷീറ്റ് പൂര്‍ത്തിയാക്കി കുട്ടികള്‍ തിരികെ വിദ്യാലയത്തില്‍ അവഎത്തിക്കേണ്ട
താണെന്ന വിവരം കുട്ടികളെ അറിയിക്കുന്നതിലും അധ്യാപകരുടെ ശ്രദ്ധയുണ്ടാകണം.
-----

No comments:

Post a Comment