വാർഷികാഘോഷം പോലെ മനോഹരമായ അനുമോദന യോഗം ..
കുട്ടമത്ത് സ്ക്കൂളിൽ ഞാൻ വന്നതിനു ശേഷമുള്ള രണ്ടാമത്തെ പ്രധാന പരിപാടിയായിരുന്നു ഇന്ന് നടന്ന അനുമോദന യോഗം. ശരിക്കും ഒരു വാർഷിക പരിപാടിയോടടുത്തു നിൽക്കുന്ന രീതിയിൽ മികവുറ്റതാക്കിയ പ്രിയ സഹപ്രവർത്തകർക്ക് സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. മൊമൻ്റോ ചാർജ് വഹിച്ച ഗോപാലകൃഷണൻ മാഷും ,സ്റ്റേജ് ചാർജ് ഉണ്ടായിരുന്ന രമേശൻ മാഷും ,അനൗൺസ്മെൻ്റ് നിർവഹിച്ച ചന്ദ്രാം ഗദൻ മാഷും ,റിഫ്രഷ് മെൻറ് ചാർജ് ഉളളവരും സഹായിച്ച മറ്റ് അധ്യാപകരും ജീവനക്കാരും ഒത്തൊരുമിച്ച് ഇന്നത്തെ പരിപാടി വിജയിപ്പിച്ചു.ഓരോ കുട്ടിയെയും വിളിച്ച് പരിപാടിയിൽ എത്താൻ പറഞ്ഞവർ തങ്ങളുടെ റോൾ ഭംഗിയാക്കി. എല്ലാവരോടും സ്ക്കൂളിൻ്റെ പേരിൽ നന്ദി അറിയിക്കുന്നു.
No comments:
Post a Comment