Monday, 24 October 2022
ചെറുവത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കുട്ടമത്ത് സ്‌കൂളില്‍ തുടക്കമായി.
ചെറുവത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കുട്ടമത്ത് സ്‌കൂളില്‍ തുടക്കമായി.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞിരാമന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.വി ഗിരീശന്‍ ,പി.പത്മിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രന്‍ പയ്യാടക്കത്ത്, പി.വസന്ത, ഉപജില്ല ഓഫീസര്‍ കെ.വി രാമകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് എം.രാജന്‍, പ്രഥമാധ്യാപകന്‍ കെ.ജയചന്ദ്രന്‍, ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കെ.അര്‍ജുനന്‍, പ്രവര്‍ത്തിപരിചയ ക്ലബ്ബ് സെക്രട്ടറി പ്രമോദ് അടുത്തില ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി എം ദേവദാസ്, ഗണിതശാസ്ത്ര ക്ലബ് സെക്രട്ടറി പ്രശാന്ത് കുമാര്‍ കൊയിലേരി, മാസ്റ്റര്‍ ട്രെയിനര്‍ പി എം അനില്‍കുമാര്‍ സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ യോഗേഷ് എം എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം എസ് സിന്ധു നന്ദി പറഞ്ഞു .ശാസ്ത്ര ഗണിത ശാസ്ത്ര മത്സരത്തില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ വിവിധ പരിപാടികളിലായി മത്സരത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള ,ഐ ടി മേള എന്നിവ 21ന് നടക്കും
===============================
Subscribe to:
Post Comments (Atom)
No comments:
Post a Comment