Monday 17 October 2022

ശാസ്ത്രോത്സവത്തിന് ഹരിത ചട്ടം ചെറുവത്തൂർ.. കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂഖിൽ വെച്ച് നടക്കുന്ന ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കും പ്ലാസ്റ്റിക്, തെർമോക്കോൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി ജൈവ വസ്തുക്കൾ ഉപയോഗിക്കുന്നതിനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെയും വെൽഫെയർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തെങ്ങിൻ്റെ ഓല കൊണ്ടുള്ളകൊട്ട മടയൽ ഇന്ന് വിദ്യാലയത്തിൽ വച്ച് നടന്നു .പിടിഎ പ്രസിഡണ്ട് എം രാജൻ വാർഡ് മെമ്പർ പി വസന്ത പ്രധാന അധ്യാപകൻ കെ ജയചന്ദ്രൻ കൺവീനർ എം പ്രീതി അധ്യാപകരായ എം മോഹനൻ എ രവീന്ദ്രൻ കെ ഉഷ ടി വി ബീന ,പി വി ശ്രീന ,പി വി മാധവൻ, പി രാധാകൃഷ്ണൻ ,പി വി രാധാകൃഷ്ണൻ ,പി വി രാമചന്ദ്രൻ ,എം പ്രഭാകരൻ രാജീവൻ മയ്യിച്ച ,എം അശാകൻ തുടങ്ങിയവർ നേതൃത്വം നൽകി. നിലേശ്വരം ബ്ലോക്ക് മെമ്പർ എം കുഞ്ഞിരാമൻ സന്ദർശിച്ചു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്സ് എന്നിവ സംഘടിപ്പിക്കും

No comments:

Post a Comment