Friday, 14 October 2022

കുട്ടമത്ത് സ്കൂളിൽ കലോത്സവത്തിന് തിരി തെളിഞ്ഞു.. ചെറുവത്തൂർ ..രണ്ടു വർഷക്കാലം കൊറോണ ആയതിനാൽ മാറ്റിവെച്ച കലോത്സവവും മറ്റു പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ സജീവമായി തിരിച്ചുവരികയാണ്. കുട്ടികളുടെ കലാപരമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നതിന് കുട്ടമത്ത് ഗവൺമെൻറ് ഹയർ .സെക്കൻഡറി സ്കൂളിൽ കലോത്സവം ഉദ്ഘാടനം ചെയ്യപ്പെട്ടു ന്നാ താൻ കേസ് കൊട് സിനിമയിൽ ജഡ്ജിയുടെ വേഷത്തിലൂടെ പ്രശസ്തനായ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ടി സുമതി അധ്യക്ഷത വഹിച്ചു ചടങ്ങിൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യടക്കത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ടി വി രഘുനാഥ് ,വി പ്രമോദ് കുമാർ, സി ബാലകൃഷ്ണൻ ,എം ദേവദാസ് സ്കൂൾ ലീഡർ വർഷാ ലക്ഷ്മി എന്ന സംസാരിച്ചു.കൺവീനർ എം ഇ ചന്ദ്രാംഗദൻ നന്ദി അറിയിച്ചു.

No comments:

Post a Comment