പ്രതീക്ഷ ക്യാമ്പിന് കുട്ടമത്ത് സ്ക്കൂളിൽ തുടക്കമായി
➖➖➖➖➖➖➖
01.10.2022
ചെറുവത്തൂർ: കുട്ടികളിൽ വ്യക്തിത്വം വികസിപ്പിക്കുന്നതിനും നല്ല പൗരന്മാരായി വാർത്തെടുക്കുന്നതിനും വിദ്യാലയത്തിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾക്കായി
രണ്ട് ദിവസങ്ങളിലായി നടത്തുന്ന പ്രതീക്ഷ ക്യാമ്പിന് തുടക്കമായി.സ്കൗട്ട്സ് ആൻറ് ഗൈഡ് ജില്ലാ കമ്മീഷണർ ജി.കെ. ഗിരീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ടി. സുമതി സ്വാഗതവും യുണിറ്റ് ലീഡർ എം ആർ മഞ്ജുഷ നന്ദിയും പറഞ്ഞു.ചെറുവത്തൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി രമേഷ് ചന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ് പ്രമോദ് കുമാർ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് എന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി വിവി മനോജ് കുമാർ ,ജില്ലാ ട്രയിനിംഗ് കമ്മീഷണർ പിടി തമ്പാൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.
▫▫▫▫▫▫▫▫
കുട്ടികളിൽ വ്യക്തിത്വം വികസിപ്പിക്കുന്നതിനും നല്ല പൗരന്മാരായി വാർത്തെടുക്കുന്നതിനും വിദ്യാലയത്തിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾക്ക് രണ്ട് ദിവസങ്ങളിലായി നടത്തുന്ന 'പ്രതീക്ഷ' ക്യാമ്പിന് കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി.സ്കൗട്ട്സ് ആൻറ് ഗൈഡ് ജില്ലാ കമ്മീഷണർ ജി.കെ. ഗിരീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
No comments:
Post a Comment