Monday, 1 June 2015

പ്രവേശനോത്സവം 2015-16


കുട്ടമത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം അക്ഷരദീപം തെളിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. പൊന്മാലം ജങ്ഷനില്‍ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ വി.ചന്ദ്രന്‍ നിര്‍വഹിച്ചു. ഹെ‍‍ഡ് മാസ്റ്റര്‍ ശ്രീ.ദേവരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പി.ടി..പ്രസിഡന്റ് ടി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സൂര്യനാരായണന്‍ മാസ്റ്റര്‍ പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലേയും കുട്ടികള്‍ക്ക് പി.ടി.എ യുടെ വകയായുള്ള പഠനക്കിറ്റ് വിതരണം ചെയ്തു. അ‍ഞ്ച് നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ്.തൃക്കരിപ്പൂര്‍ യൂണിറ്റിന്റെ വകയായി പഠനക്കിറ്റും ധനസഹായവും യൂണിഫോമിനുള്ള പണവും വിതരണം ചെയ്തു. ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ശ്രീ.ഗോവര്‍ദ്ധനന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ശ്രീ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു





 

1 comment:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................പരിസ്ഥിതി ദിനം,മികച്ച ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പോസ്റ്റിങ്ങുകൂടി പ്രതീക്ഷിക്കുന്നു.....അഭിനന്ദനങ്ങള്‍

    ReplyDelete