Saturday, 2 January 2021

LP SRG-01/01/2021


 ജിഎച്ച്എസ്എസ് കുട്ടമത്ത്
ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം
സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പത്താം തരത്തിലെ കുട്ടികളുടെ പഠനപരമായ സംശയങ്ങള്‍ ദുരീകരിച്ച് പൊതു
പരീക്ഷയ്ക്ക് തയ്യാറാക്കണം.വിവിധ വിഷയങ്ങളില്‍ പിന്നാക്കമാണ് എന്ന മാനസീക ചിന്തയുള്ള കുട്ടികള്‍ക്ക് പഠന
പിന്തുണ ഉറപ്പാക്കണം.പൊതുപരീക്ഷയക്ക് ഏത് തരത്തില്‍ ഇവരെ തയ്യാറാക്കി മികവുകള്‍ ഉയര്‍ത്താം എന്നുള്ള
ആസൂത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനധ്യാപകന്‍ ശ്രീ.കെ ജയചന്ദ്രന്‍ മാഷുടെ അധ്യക്ഷതയില്‍
01/01/2021 ഉച്ചയ്ക്ക് 12.30 ന് സ്ക്കൂളില്‍ വച്ച് ഹൈസ്ക്കൂള്‍ എസ്ആര്‍ജിയുടെ പ്രത്യേക യോഗം ചേര്‍ന്നു.എസ്ആര്‍ജി കണ്‍
വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു.
അജണ്ട
1.കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പാക്കല്‍.
2.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കല്‍.(ഇരിപ്പിടം ഒരുക്കല്‍,സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പതിക്കല്‍)
3.പഠന ക്രമീകരണം.(ടൈം ടേബിള്‍,അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കല്‍)
4.മറ്റ് കാര്യങ്ങള്‍.
യോഗത്തില്‍ ചര്‍ച്ച ചെയ്തകാര്യങ്ങളും നിര്‍ദ്ദേശങ്ങളും.
-അധ്യാപകരുടെ പരിമിതി ഏതെങ്കിലും വിഷയത്തില്‍ ഉണ്ടെങ്കില്‍ സബ്ജക്ട് കൗണ്‍സില്‍ കൂടി ആ വിഷയം
കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കണം.അതുപോലെ ,മറ്റ് വിദ്യാലയത്തില്‍ നിന്നും ആവശ്യമായ
സഹായം നേടുന്നതിനുള്ള കാര്യങ്ങള്‍ താമസം വിനാനടപ്പാക്കുന്നതില്‍ ശ്രദ്ധിക്കണം.
-ഏതെങ്കിലും തരത്തില്‍ കുട്ടികള്‍ക്ക് സ്ക്കൂളില്‍ വരാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം കുട്ടി കള്‍ക്കായി
ഓണ്‍ലൈനായി (ഗൂഗിള്‍ മീറ്റ്,സൂം )വീഡിയോ വഴിയായി സംശയദുരീകരണം തീര്‍ത്തുകൊടുക്കുന്നതില്‍ പ്രത്യേകം
ശ്രദ്ധ യുണ്ടാകണം.
-കുട്ടികളുടെ ഹാജര്‍ പ്രത്യേകമായി രേഖപ്പെടുത്തി വയ്ക്കന്നകാര്യത്തില്‍ ക്ലാസധ്യാപകന്‍ പ്രത്യേകം ശ്രദ്ധിക്കേ
ണ്ടതാണ് . യൂണിഫോമില്‍ സ്ക്കൂളിലെത്താന്‍ നിര്‍ദ്ദേശം നല്കണം.ആവശ്യമായ സമയം യൂണിഫോംതയ്യാറാക്കുന്നതിന്
നല്കാവുന്നതാണ് .
-എല്ലാ വിഷയങ്ങളുടേയും റിവിഷനായിരിക്കണം പ്രത്യേകം പ്രാധാന്യം നല്കേണ്ടത് . വിദ്യാഭ്യാസ വകുപ്പ് പുറ
ത്തിറക്കിയ വിഷയങ്ങളുടെ ക്രമീകരണം എല്ലാ അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് .
-ഹൈസ്ക്കൂള്‍ അധ്യാപകര്‍ എല്ലാവരും വിദ്യാലയത്തില്‍ എത്തേണ്ടതാണ്.
-കോവിഡ് ബാധിതരോ,കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ ആയ കുട്ടികളോ
അധ്യാപകരോ,മറ്റ് സ്റ്റാഫോ വിദ്യാലയത്തില്‍ വരേണ്ടതില്ല.
-സാമൂഹിക ശാരീരിക അകലം പാലിക്കേണ്ടതിന്റെയും മറ്റ് സുരക്ഷ നിര്‍ദ്ദേശങ്ങളുടെയും സൂചനകള്‍ ക്ലാസ്
മുറികളിലും മറ്റ് സ്ഥലങ്ങളിലും പതിക്കേണ്ടതാണ്.( തയ്യാറാക്കുന്നതിനുള്ള ചുമതല രമേശന്‍ പുന്നത്തിരിയന്‍ ,സുവര്‍
ണ്ണന്‍ മാഷ് എന്നിവര്‍ക്ക് നല്കി.)
-കോവിഡ് സെല്‍ രൂപീകരിച്ച് സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കണം.
-വിദ്യാര്‍ഥികള്‍ക്ക് സ്ക്കൂളിലെത്തിയാല്‍ കൈകഴുകുന്നതിനു് ആവശ്യമായ ഹാന്റ് വാഷ് ,സോപ്പ് എന്നി വ ഒരു
ക്കണം.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.ക്ലാസ് ആരംഭിക്കുന്ന സമയത്തു
ള്ള അധ്യാപകര്‍ കുട്ടികള്‍ വരുമ്പോഴും ക്ലാസ് അവസാനിക്കുന്ന സമയത്തുള്ള അധ്യാപകര്‍ സ്ക്കൂള്‍വിടുമ്പോഴും കുട്ടികളുടെ
സുരക്ഷ ഉറപ്പാക്കണം.
-ക്ലാസ്സ് മുറികളുടെ ജനാലകള്‍ അടച്ചിടാതെ എപ്പോഴും വായുസഞ്ചാരത്തിനായി തുറന്നിടണം.കുട്ടികള്‍ഭക്ഷ
ണപാനീയങ്ങളോ,മറ്റ് വസ്തുക്കളോ കൈമാറ്റം ചെയ്തുപയോഗിക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്കണം.-ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥത പ്രകടമാക്കുന്ന കുട്ടികള്‍,അധ്യാപകര്‍,മറ്റ് ജീവനക്കാര്‍
എന്നിവരെ നിരീക്ഷിക്കുന്നതിനായി സിക്ക് റൂം തയ്യാറാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണ് .
-ക്ലാസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു പരീക്ഷയാകുന്നതുവരെയുള്ള പഠനക്രമീകരണാസൂത്രണം
തയ്യാറാക്കണം.
-കുട്ടികള്‍ പരസ്പരം തിരക്കു കൂട്ടി പോകുന്ന രീതി ഒഴിവാക്കണം.ആവശ്യമെങ്കില്‍ ഷിഫ്റ്റ് രീതി നടപ്പിലാക്കു
ന്നതില്‍ ശ്രദ്ധിക്കണം.കുട്ടികള്‍ സ്ക്കൂളില്‍ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങേണ്ടതാണ് .
-അക്കാദമികമായ ആസൂത്രണങ്ങള്‍ വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്ന് തയ്യാറാക്കേണ്ട
താണ് .
-കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ഗൃഹസന്ദര്‍ശനം നടത്തി ,കുട്ടികളില്‍ ആത്മവിശ്വാ
സം ഉണ്ടാക്കുന്നതിന് ശ്രമിക്കാവുന്നതാണ് .
-സ്റ്റാഫ് കൗണ്‍സില്‍,സബ്ജക്ട് കൗണ്‍സില്‍ ,എസ്ആര്‍ജിഎന്നിവ ചേര്‍ന്ന് സ്ക്കൂള്‍ നടത്തിപ്പിനുള്ള സമയ
ക്രമീകരണവും പഠനക്രമീകരണവും തയ്യാറാക്കേണ്ടതാണ് .(സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന്‍ മാസ്റ്റര്‍,എസ്ആര്‍ജി
കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍,ജയപ്രകാശ് മാസ്റ്റര്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി)
-സബ്ജക്ട് കൗണ്‍സില്‍ കൂടി വിഷയം ഏത് തരത്തിലാണ് കുട്ടികള്‍ക്ക മികവ് വളര്‍ത്തുന്നതിന് അവതരി
പ്പിക്കുന്നത് , പരീക്ഷയ്ക്കുള്ള ഒരുക്കം ഏത് തരത്തിലാണ് സജ്ജമാക്കുന്നത് എന്നത് ആലോചിച്ച് റിപ്പോര്‍ട്ട് പ്രധാന
ധ്യാപകന് നല്കണം.
-ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പഠനപിന്തുണഒരുക്കുന്നതിന് പാഠഭാഗങ്ങളുടെ ആസൂ
ത്രണം യൂണിറ്റ് പ്ലാന്‍ ,ദൈനംദിനാസൂത്രണം എന്നിവ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം.പാഠാ
സൂത്രണം പ്രധാനധ്യാപകന് സമര്‍പ്പിക്കേണ്ടതാണ് .
-കുട്ടികളുടെ മികവ് തുടര്‍മൂല്യനിര്‍ണ്ണയത്തിലൂടെ വിലയിരുത്തി ,നിഷ്കര്‍ഷിച്ച പഠനനേട്ടത്തിന്ആവശ്യമായ
പരിഹാരപഠനരീതി തയ്യാറാക്കേണ്ടതാണ് .

No comments:

Post a Comment