Saturday, 2 January 2021

സീഡ് ഓൺലൈൻ ക്വിസ്-2021: ഹൈസ്കൂൾ വിദ്യാർഥികൾക്ക്

 സീഡ് ഓൺലൈൻ ക്വിസ്-2021: ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരം ഒമ്പതിന്

തൃശ്ശൂർ: മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷനും ചേർന്ന് ജനുവരി ഒമ്പതിന് ഹൈസ്കൂൾ വിദ്യാർഥികൾക്ക് സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം നടത്തും. വ്യക്തിഗത മത്സരമാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ ചോദ്യവും ഉത്തരവും തിരഞ്ഞെടുക്കാം.

എട്ട്, ഒമ്പത്, പത്ത് ക്ലാസ് വിദ്യാർഥികൾക്കാണ് മത്സരം. പൊതുവിജ്ഞാനമാണ് വിഷയം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 10 പേർക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും ലഭിക്കും. കെ. ജി. പ്രാൺസിങ്, രമേഷ് മാള എന്നിവർ ക്വിസ് മാസ്റ്റർമാരാവുമെന്ന് മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷൻ മുഖ്യരക്ഷധികാരി സി. ചന്ദ്രിക അറിയിച്ചു.

പങ്കെടുക്കാൻ താത്‌പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി ജനുവരി ആറിനു മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്- 7592985231, 9446390272.

https://contest.mathrubhumi.com/seedquiz/
പുതുവർഷത്തിൽ വിദ്യാലയത്തിന് സമ്മാനവുമായി അധ്യാപക കൂട്ടായ്മ.
കുട്ടമത്ത്:
വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് പുതുവത്സര സമ്മാനമായി സ്റ്റാഫ് കൗൺസിൽ 50000 രൂപയുടെ കസേരകൾ നല്കി.3 കോടി രൂപ ചെലവിൽ വിദ്യാലയ കെട്ടിടം തയ്യാറായതിൻ്റെ തുടർച്ചയായി വിദ്യാലയത്തിൽ ഫർണിച്ചറിൻ്റെ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റാഫ് കൗൺസിൽ ഈ ഒരു തീരുമാനമെടുത്തത്.സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രന് കസേരകൾ കൈമാറി.

No comments:

Post a Comment