റിപ്പോർട്ട് 2 /12/20
പ്രിയ സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം നടന്നത് 19 /11/20 നായിരുന്നു. ആ യോഗത്തിലെ അജണ്ട
1.സ്വാഗതം
2.അധ്യക്ഷത
3. റിപ്പോർട്ടിംഗ്
4..കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
5.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
6. പാഠപുസ്തക വിതരണം
7. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
8.ദിനാചരണങ്ങൾ
9.ഭാവി പ്രവർത്തനങ്ങൾ
എന്നിവയായിരുന്നു. വിശദമായ ചർച്ചകൾക്കുശേഷമെടുത്ത തീരുമാനങ്ങളെല്ലാം നടപ്പിലാക്കാൻ രണ്ടാഴ്ച കൊണ്ട് സാധിച്ചിട്ടുണ്ട്.
.8, 9 ക്ലാസുകളിലെ കുട്ടികളുടെ സപ്പോർട്ടിംഗ് ക്ലാസ് കൂടുതൽ സജീവമാക്കാനും ഓൺലൈൻ ക്ലാസ് നടക്കുന്ന വിഷയങ്ങളിൽ അതേ ദിവസം തന്നെ ആവശ്യമായ സപ്പോർട്ടിംഗ് മെറ്റീരിയൽസ്, ഓഡിയോ, വീഡിയോ ക്ലിപ്പ് സ് എന്നിവ അതേ ദിവസം തന്നെ അയക്കാനും എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്നുണ്ട്.
രണ്ടാം വാള്യം ടെക്സ്റ്റ് ബുക്ക് വിതരണം പൂർത്തിയാക്കി.
SSLC കുട്ടികളുടെ വിവരങ്ങൾ അഡ്മിഷൻ റജിസ്റ്ററിൽ തിരുത്തലുകൾ വരുത്തുന്ന നടപടികൾ ഊർജിതമായി നടക്കുന്നുണ്ട്.
ഓഫീസ് റൂമിൽ ഹെഡ്മാസ്റ്ററിന് പ്രത്യേക ക്യാബിൻ നിർമ്മിക്കുന്ന പ്രവർത്തനം നടക്കുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ അത് പൂർത്തിയാകും.
നമ്മുടെ ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ തന്നെയാണ്നടന്നുകൊണ്ടിരിക്കുന്നതെങ്കിലും കുട്ടികളിൽ പൊതുവെ ഒരു മടുപ്പ് അനുഭവപ്പെടുന്നതായാണ് അധ്യാപകരും രക്ഷിതാക്കളും പങ്ക് വെക്കുന്ന ആശങ്ക.നവംബറിലെ ക്ലാസ് പി.ടി എ യോഗങ്ങൾ ഏതാണ്ട് പൂർത്തിയാക്കി.ഒരു മാസത്തിൽ ഒരു ക്ലാസ് പിടിഎ യോഗം എന്ന രീതിയിൽ നമുക്ക് നടത്താൻ കഴിയുന്നു എന്നത് വളരെ മികച്ച പ്രവർത്തനമാണ്.
നമ്മുടെ മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ വരുന്ന അക്കാദമികവർഷത്തിലും നമ്മുടെ വിദ്യാലയത്തിൻ്റെ യശസ് ഉയർത്തും .നവമ്പർ മാസത്തെ ദിനാചരണങ്ങളും അക്കാദമികപ്രവർത്തനങ്ങളും മറ്റ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തത് പോലെ ഏറ്റവും മികച്ച രീതിയിൽ തന്നെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.കോവിഡ് കാലത്തെ വിദ്യാർഥികളുടെ അനുഭവരചനയ്ക്കായി ജില്ലാ ശിശുക്ഷേമസമിതി നടത്തിയ രചനാമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ 7 എക്ലാസിലെ കിഷൻ മുരളിക്കും കുട്ടിയെ ഇതിനായി തയ്യാറക്കിയ അധ്യാപകർക്കും സ്റ്റാഫ് കൗൺസിലിൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു. സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ മായ സർ ഗ്ഗവാണിയുടെ അവതരണം വളരെ നന്നായി നടക്കുന്നു..നവമ്പർ 26 ന് ഭരണഘടന ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ വത്സരാജൻ മാസ്റ്റർ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള അവബോധക്ലാസ് നല്കി. പഴശ്ശി രാജഅനുസ്മരണദിനവുമായി ബന്ധപ്പെട്ട് നവമ്പർ 30 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പഴശ്ശി അനുസ്മരണം നടത്തി. ഡിസംബർ 1 ലേകഎയ്ഡ്സ് വിരുദ്ധദിനത്തിൽ നാച്വറൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണപരിപാടിയിൽ ചെറുവത്തൂർ പ്രാഥമീകാരോ ഗ്യകേന്ദ്രത്തിലെ ഡോക്ടർ ശ്രീ രമേഷ് സാർ ബോധവൽക്കരണക്ലാസ് നല്കി.
തുടർന്നു വരുന്ന പരിപാടികളിലും സ്റ്റാഫ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഏറ്റവും വേഗത്തിൽ തന്നെ നമുക്ക് എല്ലാവർക്കും ഒന്നിച്ച് സ്കൂളിലേക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് ഈ റിപ്പോർട്ട് നിങ്ങൾക്കു മുന്നിൽ വെക്കുന്നു.
ജിഎച്ച്എസ്എസ് കുട്ടമത്ത്
എസ്ആര്‍ജി യോഗം 01/12/20 റിപ്പോര്‍ട്ടിംഗ് .
01/12/20 ന് 4 മണിക്ക് ചേര്‍ന്ന ഡിസംബര്‍ മാസത്തെ എസ് ആര്‍ജി യോഗത്തില്‍എച്ച് എസ് എസ്‍ആര്‍ജി
കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറയുകയും റിപ്പോര്‍ട്ടവതരിപ്പിച്ച് സംസാരിക്കുകയും ചെയ്തു.
വിദ്യാലയദിനാചരണങ്ങളിലൂടെയുംഅക്കാദമികപ്രവര്‍ത്തനങ്ങളിലൂടെയും നമ്മുടെ വിദ്യാലയം നടത്തുന്ന
ശ്രമങ്ങള്‍ ജില്ലയില്‍മാത്രമല്ല ,സംസ്ഥാനത്തിലെ തന്നെ മികവാര്‍ പ്രവര്‍ത്തനങ്ങളായിരി
ക്കും.ക്രിയാത്മകമായുള്ള ആസൂത്രണമികവിലൂടെ കൃത്യതയോടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍നല്കി പ്രധാനധ്യാപകന്റെ
നേതൃത്വത്തില്‍ പ്രവര്‍ത്തി
ക്കുന്ന അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വരുന്ന അക്കാദമികവര്‍ഷത്തിലും നമ്മുടെ വിദ്യാലയത്തെ ജില്ലയിലെ
മികച്ച വിദ്യാലയത്തിന്റെ സ്ഥാനത്ത് ഒന്നാമതായി നിലനിര്‍ത്തും.നവമ്പര്‍ മാസത്തെ ദിനാചരണങ്ങളും
അക്കാദമികപ്രവര്‍ത്തനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തത് പോലെ നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ട് . കോവിഡ്കാലത്തെ വിദ്യാര്‍ഥികളുടെഅനുഭവരചനയ്ക്കായി ജില്ലാ ശിശുക്ഷേമസമിതി നടത്തിയ
രചനാമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ 7 എക്ലാസിലെ കിഷന്‍ മുരളിക്ക്
പ്രത്യേകഅഭിനന്ദനങ്ങള്‍ നേര്‍ന്നു.കുട്ടിയെ ഇതിനായി തയ്യാറാക്കിയ അധ്യാപകരും ആയതിന് ഇടപെട്ടുള്ള
പ്രധാനധ്യാപകനും വിദ്യാലയത്തിന്റെ അഭിനന്ദനം അറിയിച്ചു.സ്ക്കൂളിന്റെ റേഡിയോ പ്രക്ഷേപണ മായ സര്‍
ഗ്ഗവാണിയുടെ അവതരണം യുപി വിഭാഗത്തിലെ 6 ബി ക്ലാസി നായിരുന്നു.മികവാര്‍ന്നരീതിയില്‍
അവതരിപ്പിച്ച സര്‍ഗ്ഗവാണിയില്‍ അതിഥിയായെത്തിയത് അധ്യാപകനായശ്രീ.കെ കെ സുരേഷ്
മാസ്റ്ററായിരുന്നു.നവമ്പര്‍ 26 ന് ഭരണഘടന ദിനാചരണവുമായി ബന്ധപ്പെട്ട് സ്ക്കൂളിലെ
സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ വത്സരാജന്‍ കട്ടച്ചരി മാസ്റ്റര്‍ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള
അവബോധക്ലാസ് നല്കി.പഴശ്ശി രാജഅനുസ്മരണദിനവുമായി ബന്ധപ്പെട്ട് നവമ്പര്‍ 30 ന് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രാധ്യാപകനും സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ചെറുവത്തൂര്‍ ഉപജില്ല സിക്രട്ടറിയുമായ ശ്രീ ദേവദാസ്
മാസ്റ്റര്‍ പഴശ്ശി അനുസ്മരണം നടത്തി. ഡിസംബര്‍ 1 ലേകഎയ്ഡ്സ് വിരുദ്ധദിനത്തില്‍
ആരോഗ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഭാഷണപരിപാടിചെറുവത്തൂര്‍പ്രാഥമീ കാരോ
ഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശ്രീ രമേഷ് സാറാണ് അവബോധക്ലാസ് നല്കി ഉദ്ഘാടനം
ചെയ്തത് . പ്രധാനധ്യാപകന്‍ ശ്രീ.ജയചന്ദ്രന്‍മാസ്റ്റര്‍ അധ്യ
ക്ഷം വഹിച്ച് യോഗനടപടികള്‍ അജണ്ടയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ
കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍ , എസ്ആര്‍ജി കണ്‍വീനര്‍മാരായ ശ്രീമതി വത്സല
ടീച്ചര്‍ ,ശ്രീമതി കവിത ടീച്ചര്‍ എന്നിവരും സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാരും റിപ്പോര്‍ട്ട് അവതരിപ്പിച്ച്
സംസാരിച്ചു.
അജണ്ടഃ-
നവമ്പര്‍ മാസം പ്രവര്‍ത്തനം വിലയിരുത്തല്‍.
നടപ്പിലാക്കിയതും ,പൂര്‍ത്തീകരിക്കാത്തതുമായ പ്രവര്‍ത്തനം
അക്കാദമികം -ഓണ്‍ലൈന്‍ ക്ലാസ് -വിശകലനം
പാഠപുസ്തക വിതരണം
ക്ലാസ് പിടിഎ -നവമ്പര്‍
ദിനാചരണംഗൃഹസന്ദര്‍ശനം,സ്വയംവിലയിരുത്തല്‍,നോട്ടുപുസ്തകപരിശോധന
ഭാവിപ്രവര്‍ത്തനങ്ങള്‍
നവമ്പര്‍ മാസപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗ് എസ് ആര് ജി കണ്‍വീനര്‍മാരായ ശ്രീമതി കവിത
ടീച്ചര്‍ എല്‍പി വിഭാഗത്തിന്റെയും യുപി വിഭാഗത്തിന്റേത് ശ്രീമതി വത്സല ടീച്ചറും ഹൈസ്ക്കൂളിന്റേത് രമേശന്‍
പുന്നത്തിരിയനും അവതരിപ്പിച്ചു. യോഗത്തില്‍ അധ്യക്ഷതവഹിച്ച് പ്രധാനധ്യാപകന്‍ അജണ്ടയുടെ
അടിസ്ഥാനത്തില്‍ യോഗം ആരംഭിച്ചു.കുട്ടികളെ പരിചയപ്പെടുന്നതിന് ഗൂഗിള്‍ മീറ്റ് വഴി ക്ലാസധ്യാപകര്‍
ഇടപെടല്‍ നടത്തണമെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു.നൂണ്‍മീല്‍ കിറ്റ് വിതരണത്തിനായി
എത്തിയിട്ടുണ്ടെന്നും അറിയിച്ചു.
സീനിയര്‍ അസിസ്റ്റന്റ് ഃ-കുട്ടികള്‍നോട്ടെഴുതുന്നതില്‍ വിമുഖരാണെന്ന് രക്ഷിതാക്കള്‍തന്നെ
അറിയിക്കുന്നുണ്ട് . രക്ഷാകര്‍ത്താക്കളുടെ ഇടപെടലുകളെ കുട്ടികള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നുമില്ലെന്നുള്ള അവരുടെ
ഭാഗത്തുനിന്നുള്ള വേവലാതിയെ കുറിച്ച് അദ്ദേഹം യോഗത്തെ അറിയിച്ചു.കുട്ടികളില്‍ പരീക്ഷയെ കുറിച്ചും
അതുവഴി പഠനത്തിലുണ്ടാകേണ്ടുന്ന ശ്രദ്ധ തിരിച്ചു കൊണ്ടുവരുന്നതിനുമായി സമയബന്ധിതമായ പരീക്ഷകള്‍
നടത്തുന്നതിനെ കുറിച്ചും ആലോചിക്കണം.ഏതാനും കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് നോട്ട്
പരിശോധിച്ചതുവഴി അവരുടെ നോട്ടെഴുത്ത് അപൂര്‍ണ്ണമാണെന്ന് കാണാന്‍ കഴിഞ്ഞു.കുട്ടികളുടെ
പഠനമികവുകളെ കുറിച്ചും അവരുടെ നോട്ടെഴുത്ത് പരിശോധിക്കുന്നതിനും രക്ഷിതാക്കളെ സ്ക്കൂളിലേക്ക്
വിളിപ്പിക്കുമ്പോള്‍ കുട്ടികളും നിര്‍ബന്ധമായും കൂടെയുണ്ടാകണെമെന്ന കാര്യം രക്ഷിതാക്കളെ
അറിയിക്കണം.സ്ക്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക്
എത്തിച്ചെങ്കിലും പുസ്തകങ്ങള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടില്ല്.ആയതിനുള്ള
ശ്രമങ്ങളും ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട് .
എസ്ആര്‍ജി റിപ്പോര്‍ട്ട് എല്‍ പി വിഭാഗം
കണ്‍വീന്ര്‍ ശ്രീമതി കവിതടീച്ചര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.30/11/20 ന് 3 മണിക്ക്
പ്രൈമറിവിഭാഗംഎസ്ആര്‍ജി യോഗംചേര്‍ന്നു.ഓണ്‍ലൈന്‍ക്ലാസ് വര്‍ക്ക് ഷീറ്റ് , പഠനപിന്നാക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കുള്ള പ്രവര്‍ത്തനം,സിപിടിഎന്നിവചര്‍ച്ചചെയ്തു.ഫോണ്‍വഴിയാണ് സിപിടിഎല്ലാക്ലാസിലും
നടത്തിയത് . കുട്ടികളേയും രക്ഷാകര്‍ത്താക്കളേയും പഠനപ്രവര്‍ത്തനത്തില്‍ഇനിയും മുന്നോട്ട്
കൊണ്ടുവരേണ്ടതുണ്ട് . കുട്ടികളുടെ പഠനത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഫോണ്‍
ചെയ്താല്‍.ഫോണെടുക്കാത്തചിലരക്ഷിതാക്കളുണ്ട് . ഒന്നാം ക്ലാസില്‍ അക്ഷരങ്ങളും സംഖ്യകളും
ഉരപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍നല്ല രീതിയില്‍ നടക്കുന്നുണ്ട് . എല്‍പി വിഭാഗം സര്‍ഗ്ഗവാണി ഈ
ആഴ്ചമുതല്‍നടക്കും.ഡയറി,പത്രവാര്‍ത്ത എന്നിവ തയ്യാറാക്കി കുട്ടികള്‍ അയക്കുന്നുണ്ട് .
പൂവനിക ഈ മാസവും നടത്തും .പുതുവത്സരത്തില്‍രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍
ആലേചിക്കുന്നുണ്ട് .
യുപി വിഭാഗം:-സപ്പോര്‍ട്ടിംഗ് ക്ലാസ് മികച്ച രീതിയില്‍ നടക്കുന്നുണ്ട് . കഴിഞ്ഞ
യോഗതീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞു.ശിശുക്ഷേമസമിതി നടത്തിയ രചനാമത്സരത്തില്‍
7 എയിലെ കിഷന്‍ മുരളിയുടെഒന്നാംസ്ഥാനം അഭിമാനാര്‍ഹമാണ്.22/11 ന് നടന്ന ഗണിത ക്വിസ് മികച്ച
പരിപാടിയായിരുന്നു.കുറേകുട്ടികള്‍ക്ക് സാങ്കേതിക പ്രശന്ം മൂലംപരിപാടിയില്‍ പങ്കെടുക്കാന്‍
കഴിഞ്ഞിരുന്നില്ല.യുപി വിഭാഗത്തില്‍ ജെആര്‍സിയുടെഒരു ഗ്രൂപ്പ് ആറംഭിക്കുന്നു.അതിന്റെ ചുമതല ശ്രീചന്ദ്രാംഗദന്‍ മാഷിനാണ് .ഊര്‍ജ്ജദിനവുമായിബന്ധപ്പെട്ട് പരിപാടികള്‍ആസൂത്രണം ചെയ്ത്
നല്കിയിരുന്നെങ്കിലും കുട്ടികള്‍ പങ്കെടുത്തില്ല .എല്ലാക്ലാസിലും ഫോണ്‍വവി സിപിടിഎവിളിച്ചുചേര്‍ത്തു.5
എയില്‍ 3 ദിവസങ്ങളിലായി സൂം മീറ്റിംഗിലൂടെയാണ് നടത്തിയത് . അധ്യാപകര്‍ കുട്ടികള്‍ക്കായി നടത്തുന്ന
പ്രവര്‍ത്തനങ്ങളെ രക്ഷിതാക്കള്‍ യോഗത്തില്‍ അഭിനന്ദിച്ചു.വായനയ്ക്കായി നടത്തുന്ന ശ്രമങ്ങളെ എടുത്തു
പറഞ്ഞു.എങ്കിലും എട്ടോളം കുട്ടികള്‍ ഇനിയും ഓണ്‍ലൈന്‍ ക്ലാസില്‍ വിമുഖതകാണിക്കുന്നുണ്ട്.നന്നായി
പഠനനിലവാരമുള്ള ഒരു കുട്ടി ഓണ്‍ലൈന്‍ ക്ലാസ് കാണില്ല എന്ന് വാശിപിടിക്കുന്നതായിരക്ഷിതാവ്
അറിയിച്ചു.സ്ക്കൂളില്‍നിന്നു കിട്ടുന്നത് പോലെ ക്ലാസ് കിട്ടാത്തതാണത്രേ അതിനു കാരണം.പരീക്ഷനടക്കാത്തത്
വിഷമമുണ്ടാക്കുന്നതായിരക്ഷിതാക്കള്‍ അറിയിക്കുന്നു.അധ്യാപകര്‍കുട്ടികളെ വിളിക്കുന്നത് ഗുണം
ചെയ്യുന്നുണ്ട് . ഓണ്‍ലൈന്‍സപ്പോര്‍ട്ടിംഗ് ക്ലാസിനിടെ ചോദ്യങ്ങള്‍ചോദിക്കുന്നതും ഗുണകരമാണ്.
സബ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ട് . എസ് ആര്‍ജി കണ്‍വീനര്‍മാരുടെ റിപ്പോര്‍ട്ടിംഗിനു ശേഷം സബ്ജറ്റ് കൗണ്‍സില്‍
കണ്‍വീനര്‍മാര്‍റിപ്പോര്‍ട്ടിംഗ് നടത്തി.
മലയാളംഃ- 30/11/20 ന് സബജകട്കൗണ്‍സി ചേര്‍ന്നു.10 ലെ കുട്ടികള്‍ക്ക് സപ്പോര്‍ിംഗ് ക്ലാസും വര്‍ക്ക് ഷീറ്റും
നല്കുന്നു.കുട്ടികളുടെപ്രതികരണം കുറയുന്നുണ്ട്.അത്തരെ ക്കാരെ പരമാവധി വിളിക്കുന്നുണ്ട്.8,9 ക്ലാസിലെ
കുട്ടികള്‍ക്ക് ടൈംടേബിളില്ലാതെതന്നെ സപ്പോര്‍ട്ടിംഗ് ക്ലാസ് നല്കുന്നുണ്ട്.
സിപിടിഎ ഗൂഗില്‍ മീറ്റ് വഴിനടത്തിയത് കുട്ടികളെ കുറിച്ച് രക്ഷിതാക്കളോട് നേരിട്ട് പറയാന്‍കഴിഞ്ഞ
അനുഭവം നല്കി.കുട്ടികള്‍അയച്ചുതരുന്ന നോട്ടുകള്‍വിലയിരുത്തി പഠനം
പരിശേധിക്കുന്നുണ്ട് . രണ്ടോഴ്ചയിലൊരിക്കലെങ്കിലും പഠനപിന്നാക്കക്കാരെ വിളിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഇംഗ്ലീഷ് ഃ-വ്യത്യസ്തതരത്തലുള്ള ഭാഷാശേഷികള്‍നല്കുന്നതിനുളള ചര്‍ച്ചകള്‍കൗണ്‍സില്‍ചര്‍ച്ചചെയ്തു.വിഷന്‍24
ന്റെ കീഴില്‍ അടുത്ത പരിപാടി ആസൂത്രണം ചെയ്തു വരുന്നുണ്ട് . അടുത്ത ആഴ്ച അവതരണത്തിന്
തയ്യാറാകും.ഓണ്‍ലൈന്‍പഠനപുരേഗതി കൃത്യമായി വിലയിരുത്തുന്നു.സപ്പോര്‍ട്ടിംഗ് പഠനസാമഗ്രികളുംപാഠ
പുസ്തകവിഭവങ്ങളും8,9,10 ക്ലാസുകളില്‍ മുടക്കമില്ലാതെ നല്കാന്‍ശ്രദ്ധിക്കുന്നുണ്ട് . ഓരോ പാഠം കഴിയുമ്പോഴും
സ്വയം വിലയിരുത്തുന്നതിനുള്ള ചോദ്യാവലികള്‍നല്കുന്നുണ്ട്.മലയാളം മാധ്യമത്തിലെ
കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നതിന്നായി ഗ്രാമര്‍ക്ലാസ്സുകള്‍ പ്രത്യേകമായിനല്കുന്ന കാര്യം
ആലോചനയിലുണ്ട് . നിശ്ചിത എണ്ണം കുട്ടികളെ കോവിഡ് നിയമങ്ങള്‍പാലിച്ച് 17ാംതീയതിമുതല്‍
പഠനവിശകലനം നടത്തുന്നതിന് സ്ക്കൂളിലേക്ക് വിളിച്ചുവരുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കൗണ്‍സില്‍
നിര്‍ദ്ദേശമായി സമര്‍പ്പിക്കുന്നു.
ഹിന്ദിഃ-വിശദീകരണവും മറ്റ് പഠനസഹായങ്ങളും വര്‍ക്ക് ഷീറ്റും ഹിന്ദി പഠനമികവിനായി നല്കുന്നുണ്ട് .
കുട്ടികളുടെപ്രതികരണം മുമ്പത്തോേതിനാക്കാള്‍കുറവാണ് . വലിയമാര്‍ക്കുകളുടെചോദയങ്ഹള്‍ കുട്ടികള്‍
ക്ക് പരിചയപ്പെടുന്നതിന്നായി നല്കുന്നുണ്ട് . ഹിന്ദി വാര്‍ത്താ ചാനലിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു
വരുന്നു.തിങ്കളാഴ്ച അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കും.
സാമൂഹ്യശാസ്ത്രം ഃ-1/12/20 നാണ് കൗണ്‍സില്‍യോഗം ചേര്‍ന്നത് . നവമ്പര്‍20 മുതല്‍ 30 വരെ സിപിടിഎ
ഓണ്‍ലൈനായിനടത്തി.വായന കുറവാണെന്ന് മിക്ക കുട്ടികളും അറിയിക്കു്ന്നുണ്ട് . പഠനപരമായ പ്രശനങ്ങള്‍
അരിയുന്നതിനും കുട്ടികളെ പഠനത്തിലേക്ക് എത്തിക്കുന്നതിനും ഗൃഹസന്ദര്‍ശനം അനിവാര്യമാണ്.അധ്യാപകര്‍
നിരന്തരം കുട്ടികളെ വിളിക്കണമെന്ന അഭ്പ്രായമാണ് രക്ഷിതാക്കള്‍ക്ക് . ചോദ്യംചോദിക്കല്‍ നിരന്തരമൂല്യനിര്‍ണ്ണയം എന്നിവ അനിവാര്യമാണ്. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായസഹായങ്ങളും
നല്കുന്നുണ്ട് . ദിനാചരണങ്ങള്‍കുറച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യണം.
ഫിസിക്സ്ഃ - 30/11/20 ന് കൗണ്‍സില്‍ചേര്‍ന്നു..വാട്സാപ്പ് വഴി 8,9,10 ക്ലാസ്സുകള്‍ക്ക് ഓണ്‍ലൈന്‍സപ്പോര്‍
ട്ടിംഗ് ക്ലാസ് നല്കുന്നുണ്ട്.,പഠനപരമായി പിന്നാക്കം പോകുന്നവരെ വിളിച്ച് കാര്യങ്ങള്‍
അന്വേഷിക്കുന്നുണ്ട് . ക്ലാസ് കഴിയുമ്പോള്‍തന്നെ നോട്ട് നല്കുന്നുണ്ട് . ഊര്‍ജ്ജക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തു വരുന്നുണ്ട് .8 ലെ കെമിസ്ട്രി മൂന്നാമത്തെ അധ്യാത്തിന്റെ വര്‍ക്ക് ഷീറ്റ് സ്വയംവിലയിരുത്തല്‍
ചോദ്യംഎന്നിവ നല്കിയിട്ടുണ്ട് . ശാസ്ത്രപഥം ബിആര്‍സി സംഘടിപ്പിച്ച പരിപാടിയില്‍7 കുട്ടികള്‍ പങ്കെടുത്തു.
ബയോളജിഃ- 30/11/20 ന് കൗണ്‍സില്‍ചേര്‍ന്നു.കഴിഞ്ഞ യോഗതീരുമാനങ്ങള്‍ പൂര്‍ത്തീകരിച്ചു.10 ല്‍
അഞ്ചാംഅധ്യായംതുടങ്ങി.8 ന് മൂന്നും 9 ന് നാലാം അധ്യായവുമാണ് എടുക്കുന്നത് .8,9 ക്ലാസുകള്‍ക്ക് ഓണ്‍
ലൈന്‍ക്ലാസിന് തൊട്ടടുത്ത ദിവസമാണ് സപ്പോര്‍ട്ടിംഗ് ക്ലാസ് നല്കുന്നത്.എട്ടാം ക്ലാസിന് ഗൂഗില്‍ ഫോമില്‍
ചോദ്യാവലി നല്കിയിട്ടുണ്ട് . ലോകഎയ്ഡ്സ് വിരുദ്ധദിനം ജീവശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍
ആചരിക്കും.ചെറുവത്തൂര്‍പ്രാഥമിക ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ശ്രീ രമേഷ് സാര്‍ അവബോധ ക്ലാസ്
നല്കും.ക്ലാസ്സുകളില്‍ വീഡി യോനല്കും.
ഗണിതംഃ-30/11/20 ന് കൗണ്‍സില്‍സ്ക്കൂളില്‍ വച്ച് ചേര്‍ന്നു.ഓണ്‍ലൈന്‍ ക്ലാസിന്റെ വിശകലനം നടത്തി.10 ലെ
മുഴുവന്‍കുട്ടികളുടേയും നോട്ടു ബുക്ക് പരിശോധിച്ച് വേണ്ടപഠനനിര്‍ദ്ദേശം നല്കുന്നതാണ് . പഠനപിന്നാക്കക്കാരെ
വേണമെങ്കില്‍സ്ക്കൂളില്‍ വിളിച്ചുവരുത്തും .രക്ഷിതാക്ക്ളുടെകൂടെവരുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ വച്ച്
പഠനവിശദീകരണം നല്കും.ഡിസംബര്‍22 ന് രാമാനുജന്‍ദിനത്തില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം
നടത്തും.ഗണിത സെമിനാര്‍, പ്രബന്ധാവതരണം എന്നിവ അനുബന്ധപരിപാടികളായി നടത്തും.വര്‍ക്ക്
ഷീറ്റുകളും സ്വയംവിലയിരുത്തല്‍ചോദ്യങ്ങളും കൂടുതലായിനല്കാന്‍ ശ്രദ്ധിക്കുന്നതാണ് .
ഐടി:-സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ വിശദീകരണം നടത്തി.സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്നാല്‍ മാത്രമേ ഐടി
സബ്ജക്ട്കൗണ്‍സില്‍ ചേരാന്‍കഴിയുകയുള്ളൂ
എന്നറിയിച്ചു.10 ന്റെ ഐടി പ്രായേഗികപരിശീലനം നടക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഐടി
കൈകകാര്യംചെയ്യുന്ന അധ്യാപകര്‍കൂടുതല്‍ തിയറി ചോദ്യങ്ങള്‍പരിചയപ്പെടുത്തണമെന്ന് അറിയിച്ചു.
സ്റ്റാഫ് സിക്രട്ടറി ഃ- വിദ്യാലയപ്രവ്‍ത്തനങ്ങള്‍ സമീപവിദ്യാലയങ്ങളിലേതി നേക്കാള്‍ മികച്ചരീതിയില്‍
നടക്കുന്നത് സന്തോഷകരമാണ്.പഠനമികവ് ഉറപ്പിക്കുന്നതിന് കൂടുതല്‍ മാര്‍ക്കിനുള്ള പരീക്ഷ നടത്താന്‍
പറ്റുമോ എന്നത്
ശ്രദ്ധിക്കണം.
മറ്റ് അഭിപ്രായങ്ങള്‍.ഃ- .8 നും 9 നും ടൈം ടേബിള്‍ വച്ച് സപ്പോര്‍ട്ടിംഗ് ക്ലാസ് കൊടുക്കുന്നത് ഊര്‍
ജ്ജിതമാക്കണം.കുട്ടികളെ നിശ്ചിത എണ്ണം എന്നതരത്തില്‍സ്ക്കൂലില്‍ വിളിച്ച് നോട്ട് പരിശോധിക്കാന്‍
ശ്രമിക്കാം.കുട്ടികളെ സ്ക്കൂളില്‍ വിളിച്ചു വരുത്തി നോട്ടു ബുക്ക് പരിശേധിക്കുന്നത് ഓണ്‍ലൈന്‍ക്ലാസ് നഷ്ടപ്പെടുന്നു
എന്ന തരത്തിലുള്ള ആക്ഷേപം വരുന്നത് പരിശേധിക്കണെ മന്ന് ആശടീച്ചര്‍ അഭിപ്രായപ്പെട്ടു.സപ്പോര്‍ട്ടിംഗ്
ക്ലാസ്സുകള്‍കുട്ടികള്‍ക്ക് നഷ്ടപ്പെടാതിക്കാനായി റിപ്പീറ്റേഷനും യൂട്യൂബിലും അവ പ്രസിദ്ധീരിക്കുന്നത്
രക്ഷിതാക്കളെ അറിയിച്ച് അവ കാണുന്നതിന് കുട്ടികളെ പ്രേരിപ്പിക്കണമെന്ന്സബിതടീച്ചര്‍ ദേവദാസ് മാസ്റ്റര്‍,രമേശന്‍പുന്നത്തിരിയന്‍എന്നിവര്‍അഭിപ്രായപ്പെട്ടു.ഗൃഹസന്ദര്‍ശനം ഡിസംബര്‍
17 മുതല്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കണെമന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു.വിജ്ഞാനോത്സവത്തിന്റെ ചുമതല
എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്ക് നല്കി.പഠനപിന്നാക്കക്കാരെ ഫോണ്‍ വിളിച്ച് പഠനത്തിലേക്ക് അവരെ
എത്തിക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ ശ്രദ്ധിക്കണെമന്നും പ്രധാനധ്യാപകന്‍ഓര്‍മ്മിപ്പിച്ചു.എസ്എസ്ാഎല്‍
സി ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ടും ക്ലാസധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നറിയിച്ചു.
5.50 ന് യോഗം അവസാനിച്ചു
No comments:
Post a Comment