Thursday, 10 December 2020

തളിര് സ്കോളർഷിപ്പ്

 


പ്രിയ വിദ്യാർഥികളെ...

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ വായനാശീലത്തെയും ഭാഷാ സ്നേഹത്തെയും പ്രോത്സാഹിപ്പിക്കുക, സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തളിര് സ്കോളർഷിപ്പ് സംഘടിപ്പിക്കുന്നത്. 
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
▫️ പൊതുവിജ്ഞാനം, ആനുകാലികം, ചരിത്രം, സാഹിത്യം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ്  പരീക്ഷ.

▫️ സീനിയർ-ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം.
 (5, 6, 7 ക്ലാസ്സുകളിലെ കുട്ടികൾ ജൂനിയർ വിഭാഗത്തിലും  8, 9, 10 ക്ലാസിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.)

▫️ 200/- രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

▫️ വിദ്യാർത്ഥികൾക്ക്  https://scholarship.ksicl.kerala.gov.in  എന്ന ലിങ്കിലൂടെ സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്

▫️ 2500ഓളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
 (ജില്ലാതല പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന 60 കുട്ടികൾക്ക് (ഓരോ വിഭാഗത്തിലെയും 30 കുട്ടികൾ വീതം) 1000/- രൂപയും സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന 100 കുട്ടികൾക്ക് ( ഓരോ വിഭാഗത്തിലേയും 50 കുട്ടികൾ വീതം) 500/- രൂപയും സർട്ടിഫിക്കറ്റും. ജില്ലാതല സ്കോളർഷിപ്പ് 14 ജില്ലായിലുള്ളവർക്കും നൽകും.
 
 സംസ്ഥാനതല പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 10,000/- രൂപയും സർട്ടിപ്പിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 5,000/- രൂപയും സർട്ടിഫിക്കറ്റും. മൂന്നാം സ്ഥാനക്കാർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 3,000/- രൂപയും സർട്ടിഫിക്കറ്റും.

 സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യം.)

▫️ സ്കൂളുകൾക്കും സമ്മാനം
 (100 മുതൽ 199 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 1000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം.

 200 മുതൽ 299 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 2000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം

 300മുതൽ 399 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 3000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം

 400 മുതൽ 499 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 4000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം

 500മുതൽ 599 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 5000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം.

 1000 മുതൽ കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 10,000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം.)

▫️ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2020 ഡിസംബർ 31

▫️ കൂടുതൽ വിവരങ്ങൾക്ക് 8547971483 എന്ന നമ്പറുമായി ബന്ധപ്പെടുക.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
 ഏവർക്കും വിജയാശംസകൾ നേരുന്നു...
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പള്ളിയറ ശ്രീധരൻ
ഡയറക്ടർ
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

No comments:

Post a Comment