Sunday, 6 December 2020

WORLD SOIL DAY


 

ഇന്ന് ലോക മണ്ണ് ദിനമാണല്ലോ...
മണ്ണിലാണ് പൊന്ന് വിളയുന്നത് ...
മണ്ണില്ലാതെ നാമില്ല..
രാവിലെയാദൃശ്ചികമായാണ് തമിഴ്നാട് സ്വദേശിയായ മുരുഗപ്പൻ തലയിൽ വലിയ ഭാരവുമായി വീടിനു മുന്നിലൂടെ കലം കലം എന്ന് വിളിച്ചു വരുന്നത് കണ്ടത്... ആരും തന്നെ വാങ്ങുന്നത് കണ്ടില്ല ..
കുറച്ചു ദിവസം മുമ്പായിരുന്നു കറി വെക്കുന്ന ഒരു പാത്രം ഗ്യാസ് അടുപ്പിൽ പാകം ചെയ്യുമ്പോൾ പൊട്ടിപ്പോയത്...
എത്ര വെല എന്ന് ചോദിച്ചപ്പോൾ സാർ എടുത്തോളൂ എന്ന് മറുപടി ...
ഒന്നിനു പകരം 5 എണ്ണം എടുത്തു. കരിങ്ങാലി വെള്ളം ചൂടാക്കുന്നത് ഉൾപ്പെടെ ... ഒപ്പം സ്ക്കൂളിലേക്ക് പക്ഷികർക്ക് വെള്ളം കൊടുക്കാനൊരെണ്ണവും.. മൺചട്ടിയിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി അധികമായിരിക്കും എന്നാണ് പറയാറ്... എന്തായാലും ഇന്ന് അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞതും മൺപാത്രം വാങ്ങാൻ കഴിഞ്ഞതും ഒരു സൗഭാഗ്യമായി കരുതുന്നു.🙏🙏










No comments:

Post a Comment