Sunday, 16 January 2022
കുട്ടമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ലാബ് ഒരുങ്ങി. ഗണിത പഠനം വിദ്യാർത്ഥികൾക്ക് ആയാസ രഹിതവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ലാബ് ഒരുക്കിയത്. കുട്ടമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഏവരുടെയും പ്രിയപ്പെട്ട അധ്യാപകനായിരുന്ന എൻ. കെ ദാമോദരൻ മാസ്റ്ററുടെ പേരിൽ നിർമ്മിച്ച ഗണിത ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ കെ. വി പുഷ്പ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. രാജൻ അധ്യക്ഷനായി. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ ടി. സുമതി ഫോട്ടോ അനാച്ഛാദനം ചെയ്തു. സബ്ജക്ട് കൗൺസിൽ കൺവീനർ എം. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ ടി. വി രാഘവൻ ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ഡി.ഇ. ഒ ഉഷ, വയലിൽ രാഘവൻ, ടി.ആർ. പത്മാവതി, ടി.വി. രഘുനാഥ് കെ. കൃഷ്ണൻ, എം.ഇ. ചന്ദ്രാംഗദൻ, പി. ഗോപാലകൃഷ്ണൻ, എം. ദേവദാസ് , എം. യോഗേഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ സ്വാഗതവും എം.എസ്. സിന്ധു നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment