തുള്ളലിന്റെ
നാട്ടില്‍ കൂത്ത് അരങ്ങേറി
ചെറുവത്തൂര്‍:
കുട്ടമത്ത്
ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ ചാക്യാര്‍
കൂത്ത് അരങ്ങേറി.
പാഠപുസ്തകത്തിലെ
കലാരൂപങ്ങള്‍ കുട്ടികള്‍ക്ക്
നേരിട്ട് അനുഭവിക്കാന്‍
അവസരമൊരുക്കുകയായിരുന്നു
വിദ്യാരംഗം കലാവേദി.
പത്താം
തരം മലയാളപാഠാവലിയിലെ
പാഠവുമായി ബന്ധപ്പെട്ട്
നടത്തിയ കൂത്ത് ശ്രദ്ധേയമായി.
നമ്മുടെ
നാട്ടിന് അന്യമായ ഈ കലാരൂപം
അവതരിപ്പിച്ചത് ദൂരദര്‍ശന്‍
ആര്‍ട്ടിസ്ററും പത്മശ്രീ
മാധവചാക്യാരുടെ ശിഷ്യനുമായ
കലാമണ്ഡലം മാണി വാസുദേവചാക്യാരാണ്.
ചാക്യാര്‍
കുട്ടികളുമായി നടത്തിയ സംവാദം
ഇതര കലാരൂപങ്ങളുമായി കൂത്തിനുള്ള
സാമ്യവ്യത്യാസങ്ങള്‍
തിരിച്ചറിയാന്‍ ഏറെ സഹായകമായി.
കുറിക്കുകൊള്ളുന്ന
ഫലിതവും അദ്ധ്യാപകരേയും
കുട്ടികളേയും കളിയാക്കികൊണ്ടുള്ള
ഹാസ്യപ്രയോഗങ്ങളും ഏവരേയും
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും
ചെയ്തു.
എം.
കെ
വിജയകുമാര്‍,
പി
വി രാജന്‍,
എന്‍
കെ ദാമോദരന്‍ തുടങ്ങിയവര്‍
നേതൃത്വം നല്കി.
No comments:
Post a Comment