Sunday 26 September 2021

HOUSE VISIT ON 21/9/21

7 ടീമുകളായി 15 അധ്യാപകർ ഇന്ന് ഗൃഹ സന്ദർശനത്തിന് പുറപ്പെട്ടു .ഹൈസ്കൂൾ വിഭാഗത്തിലെ മിക്കവാറും അധ്യാപകരും ഇന്നത്തെ ഗൃഹ സന്ദർശനത്തിൽ ഉണ്ടായിരുന്നു .പിന്നീട് മോഹനൻ മാസ്റ്ററും ദേവദാസ് മാസ്റ്ററും കൂടി ആകുമ്പോൾ 17 പിന്നെ ഞാനും കൂടെ ആകുമ്പോൾ 18 പേര് അണിചേർന്നു. രവീന്ദ്രൻ മാസ്റ്ററോ ടൊപ്പം പട്ടോട് ,പി ലാ വളപ്പ് വലിയ പൊയിൽ എന്നിവിടങ്ങളിലാണ് ഞങ്ങൾ പോയത് . ചെറുവത്തൂരിൻ്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങൾ ഇന്നലെ അവസാനിപ്പിച്ച സ്ഥലത്തു നിന്നും സന്ദർശനം ആരംഭിച്ചു. പത്തിലെയും ഒമ്പതിലെയും കുട്ടികൾ വഴികാട്ടികളായി. അത്യാവശ്യം സൗകര്യം പൊതുവെ വീട്ടിലുണ്ടായിരുന്നു. വിക്ടേർസ് ചാനൽ ക്ലാസ്സ് കാണുന്നില്ലഎന്ന പരാതിയുണ്ടായിരുന്നു ചില രക്ഷിതാക്കൾക്ക് . ഒമ്പതിൽ പഠിക്കുന്ന അബ്ദുള്ള റമീസ് നാസർ ഒരു കരകൗശല വിദഗ്ധൻ ആണെന്ന് അവൻ്റെ വീട്ടിലെ സാമഗ്രികൾ ഞങ്ങളോട് പറഞ്ഞു. ഹസീബ എന്ന കുട്ടി പഠിക്കുന്നതിൽ വളരെ മിടുക്കിയാണ്. വലിയപൊയിലിലെ ഗൃഹ സന്ദർശനത്തി നുശേഷം മുഴക്കോം കിഴക്കേക്കരയിലേക്ക് യാത്രയായി. കല്ല് പാകിയ റോഡിന് ശേഷം ടാറിട്ട റോഡിലൂടെ അല്പം മുന്നോട്ട് പോയി. അവിടുന്നങ്ങോട്ട് സിമൻറ് പാതയായിരുന്നു. സ്ഥിരം സഞ്ചാരികൾക്ക് അല്ലാതെ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു റോഡ് ആയിരുന്നു അത് . ധൈര്യത്തോടെ കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഇനി അങ്ങോട്ടേക്ക് പോകുന്നത് അത്ര പന്തിയല്ല എന്ന് മനസ്സിലായി. അതുകൊണ്ട് വണ്ടി അവിടെ ബ്രേക്ക് ഇട്ട് നിർത്തി .തിരിക്കാൻ യാതൊരു വഴിയുമില്ല. ചെങ്കുത്തായ ഇറക്കം. പ്രായത്തിൻ്റെ ഭീതി മുന്നോട്ടുള്ള യാത്രയെ ക്ഷീണിപ്പിച്ചു. ഒപ്പം ഉ ണ്ടായിരുന്ന രവീന്ദ്രൻ മാഷും മോഹനൻ മാഷും ബൈക്കിൻ്റെ ബാക്കിൽ പിടിമുറുക്കി. അതിസാഹസികമായി പിറകിലേക്ക് വലിച്ചു, വണ്ടി തിരിച്ചു. ഏകദേശം രണ്ട് കിലോമീറ്ററോളം ചുറ്റി അടുത്ത വീട്ടിലേക്ക് എത്തി. ചിലപ്പോൾ ഈ വഴിയിൽ ഞങ്ങൾക്ക് ഇറങ്ങാൻ സാധിച്ചേക്കാം. ചിലപ്പോൾ വണ്ടി മറിയാൻ സാധ്യതയുണ്ട്. അതിനാൽ തിരിച്ചു മടങ്ങുക എന്നുള്ള തീരുമാനത്തിലാണ് ഞങ്ങൾ മൂന്നുപേരും എത്തിച്ചേർന്നത്.ചില കാര്യങ്ങൾ അങ്ങനെയാണ്. തിരിച്ച് വരുന്നതായിരിക്കും കൂടുതൽ നന്നാവുക. സമയം അൽപ്പം കൂടുതൽ എടുത്താലും അല്പം കൂടുതൽ ദൂരം യാത്ര ചെയ്താലും ലക്ഷ്യസ്ഥാനത്തെത്താൻ ഇത്തരം തീരുമാനങ്ങൾ നമ്മളെ സഹായിക്കും .രാവിലെ തുടങ്ങിയ യാത്രയിൽ പത്തോളം വീടുകൾ സന്ദർശിക്കാൻ കഴിഞ്ഞു കുട്ടികളെ നേരിട്ട് അറിയുന്നതിന്, അവരുടെ പഠന കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഇന്നത്തെ ദിവസം പ്രയോജനപ്പെട്ടു.10 എഫിലെ വൈഷണ വിൻ്റെ വീട്ടിൽ ഉണ്ടായ നല്ല മധുരമുള്ള പാളയംകോടൻ ക്ഷീണിച്ചു തുടങ്ങിയ നമ്മുടെ ശരീരത്തിന് അല്പം ആശ്വാസമേകി. വിദ്യാലയത്തിലെ ഉഷാകുമാരി ടീച്ചറുടെ വീട്ടിലെത്തി അവരുടെ സ്നേഹ നിധിയായ ഭർത്താവ് കൃഷ്ണേട്ടനെ കാണാൻ ഈ ദിവസം ഞങ്ങൾക്ക് അവസരമായി. വലിയപൊയിൽ നിന്ന് മൊഴക്കോത്തേക്കുള്ള യാത്ര പാടവരമ്പിലൂടെ ഇളം കാറ്റും കൊണ്ട് മനോഹരമായി. ഇടയ്ക്ക് മൊബൈൽ ഫോണിൽ മറ്റ് ഗ്രൂപ്പുകളുടെ ഗൃഹ സന്ദർശനത്തിൻ്റെ ഫോട്ടോകൾ വരുന്നുണ്ടായിരുന്നു. ഉഷാകുമാരി ടീച്ചർ എൽപി വിഭാഗത്തിൻ്റെ അവരുടെ ക്ലാസ്സിലെ കുട്ടികളുടെ ഗൃഹസന്ദർശനത്തിൽ ആയതിനാൽ അവിടെ ഉണ്ടായിരുന്നില്ല . ഇന്നത്തെ ഗൃഹസന്ദർശന ത്തിലൂടെ ഏകദേശം 140 കുട്ടികളുടെ വീടുകളിൽ പോകാൻ സാധിച്ചു.രാവിലെ തുടങ്ങിയ യാത്ര പലരും വൈകുന്നേരം വരെ തുടർന്നു.ഇതിനൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ഇനിയും കൂടുതൽ കുട്ടികൾ അധ്യാപകരെയും കാത്ത് വീട്ടു പടിക്കൽ നിൽക്കുകയാണ്. ... അവരെയും കാണാൻ കഴിയും എന്ന പ്രതീക്ഷിയോടെ .... HEADMASTER SRI K JAYACHANDRAN

No comments:

Post a Comment