Thursday 30 September 2021

നാളെ, ഗാന്ധി ജയന്തി ദിനത്തിൽ സ്കൂളിന് സമർപ്പിക്കുന്ന ഗാന്ധി ശിൽപ്പത്തിന് മുന്നിൽ ശിൽപ്പി ദിലീപൻ മാഷ് അവസാന മിനുക്കു പണിയിൽ...... 🙏

വയോജനദിനം

ഗാന്ധിജയന്തി ദിനാഘോഷം

GHSS KUTTAMATH OCTOBER 2,2021 ഗാന്ധിജയന്തി ദിനാഘോഷം പരിപാടികൾ 1.ഗാന്ധി പ്രതിമ അനാച്ഛാദനം 2.ഗാന്ധി ചിത്രപ്രദർശനം 3.സർഗ്ഗ വാണി കുട്ടികൾക്കുള്ള പരിപാടികൾ ഗാന്ധിജി ......... വരയിലൂടെ....... കവിതയിലൂടെ ..... വേഷങ്ങളിലൂടെ....... പ്രസംഗങ്ങളിലൂടെ....... ഒക്ടോബർ 1ന് രാവിലെ 10.30 ന് മുമ്പ് കുട്ടികൾ വരച്ച (A3 orചാർട്ട് പേപ്പർ ) ചിത്രങ്ങൾ ഓഫീസിൽ ഏല്പിക്കുക. പ്രസംഗം വീഡിയോ ..3 മിനിറ്റിൽ കുറവായിരിക്കണം.. ക്ലാസ് ടീച്ചേർസിന് അയച്ചുകൊടുക്കേണ്ട അവസാന തീയതി 30/09/20. വിഷയം എൻ്റെ ഗാന്ധി (LP) ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും (UP ) ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി... വർത്തമാന കാലത്ത് (HS ) ശുചീകരണം ഒക്ടോബർ 1ന് കുട്ടികൾ കുടുംബത്തോടൊപ്പം വീടും പരിസരവും ശുചീകരിക്കുന്നതിന്റെ ഫോട്ടോ .... ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക ക്വിസ് ഒക്ടോ.2 ന് രാത്രി യിൽ ഗാന്ധി ക്വിസ് (LP, UP ,HS വിഭാഗത്തിന് പ്രത്യേകം നടത്തും.) ഗാന്ധി വെബിനാർ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗാന്ധിയും പരിസ്ഥിതിയും.. ഒക്ടോബർ 3 ഞായറാഴ്ച

CRAFT WORK BY ANANYA

Tuesday 28 September 2021

MUHAMMED KUNHI MASTER

SHEEBA TEACHER

26/9/21 സ്റ്റാഫ് മീറ്റിംഗ്

26/9/21 സ്റ്റാഫ് മീറ്റിംഗ് അജണ്ട. ഗാന്ധിജയന്തി ദിനാഘോഷം തീരുമാനങ്ങൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ 3 മണിക്ക് ഗൂഗിൾ മീറ്റിൽ യോഗം ആരംഭിച്ചു. താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. 1.ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ദിലീപ് മാഷ് തയ്യാറാക്കിയ ഗാന്ധി പ്രതിമ അനാച്ഛാദനം പ്രമുഖ ഗാന്ധിയൻ റിട്ട. എ ഇ ഒ രാഘവൻ മാഷ്. മുഖ്യാഥിതി ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത്. ഗാന്ധി ചിത്രപ്രദർശനം സർഗ്ഗ വാണി തയ്യാറാക്കും. ചുമതല സുവർണ്ണൻ മാഷ് സന്ദേശം: കെ വി സുജാത ടീച്ചർ (കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ) കുട്ടികൾക്കുള്ള പരിപാടികൾ ഗാന്ധിജി ......... വരയിലൂടെ....... കവിതയിലൂടെ ..... വേഷങ്ങളിലൂടെ....... പ്രസംഗങ്ങളിലൂടെ....... പ്രസംഗത്തിന്റെ വീഡിയോ ..3 മിനിറ്റിൽ കുറവായിരിക്കണം.. ക്ലാസ് ടീച്ചേർസിന് അയച്ചുകൊടുക്കേണ്ട അവസാന തീയതി 30/09/20. വിഷയം എൻ്റെ ഗാന്ധി (LP) ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും (UP ) ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി... വർത്തമാന കാലത്ത് (HS ) കുട്ടികൾ കുടുംബത്തോടൊപ്പം വീടും പരിസരവും ശുചീകരിക്കുന്നതിന്റെ ഫോട്ടോ .... ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യും ഒക്ടോ.2 ന് രാത്രി ഗാന്ധി ക്വിസ് (LP, UP ,HS വിഭാഗത്തിന് പ്രത്യേകം നടത്തും.) 2. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗാന്ധിയും പരിസ്ഥിതിയും വെബ്ബിനാർ സംഘടിപ്പിക്കും

WORLD TOURISM DAY

HOUSE VISIT-26/9/21

Sunday 26 September 2021

പ്രതീക്ഷ

പ്രതീക്ഷ _____ അവസാനത്തെ ഇലയും കൊഴിയും... അവസാനത്തെ ചില്ലയും മണ്ണടിയും... അവസാനത്തെ പക്ഷിയും പറന്നകലും... എങ്കിലും, വേരുകൾ മാത്രം വസന്തം എന്നെത്തുമെന്ന് പിന്നെയും വെറുതെ തിരഞ്ഞുകൊണ്ടിരിക്കും... valsarajan kattachery

നോട്ടീസ് 26/09/21 ന് ഞായറാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.

നോട്ടീസ് 26/09/21 ന് ഞായറാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. ഗൂഗിൾ മീറ്റിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു. അജണ്ട: 1. ഗാന്ധിജയന്തി ദിനാഘോഷം

യു.പി.വിഭാഗം ഗൃഹസന്ദർശനം പൂർത്തിയാക്കിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം

HOUSE VISIT 24//2021

െപക് താക്രോ ബോൾ ബാഡ്മിൻറൺ

അസോസിയേഷൻറെ നേതൃത്വത്തിൽ നടക്കുന്ന സെപക് താക്രോ ബോൾ ബാഡ്മിൻറൺ എന്നീ ഗെയിമുകളുടെ സംസ്ഥാനതല മത്സരം അടുത്തമാസം നടക്കുകയാണ് അതിൻറെ ഭാഗമായി സ്കൂൾ തല ക്യാമ്പ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു താല്പര്യമുള്ള കുട്ടികൾ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു

HOUSE VISIT ON 23/9/21

HOUSE VISIT ON 21/9/21

7 ടീമുകളായി 15 അധ്യാപകർ ഇന്ന് ഗൃഹ സന്ദർശനത്തിന് പുറപ്പെട്ടു .ഹൈസ്കൂൾ വിഭാഗത്തിലെ മിക്കവാറും അധ്യാപകരും ഇന്നത്തെ ഗൃഹ സന്ദർശനത്തിൽ ഉണ്ടായിരുന്നു .പിന്നീട് മോഹനൻ മാസ്റ്ററും ദേവദാസ് മാസ്റ്ററും കൂടി ആകുമ്പോൾ 17 പിന്നെ ഞാനും കൂടെ ആകുമ്പോൾ 18 പേര് അണിചേർന്നു. രവീന്ദ്രൻ മാസ്റ്ററോ ടൊപ്പം പട്ടോട് ,പി ലാ വളപ്പ് വലിയ പൊയിൽ എന്നിവിടങ്ങളിലാണ് ഞങ്ങൾ പോയത് . ചെറുവത്തൂരിൻ്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങൾ ഇന്നലെ അവസാനിപ്പിച്ച സ്ഥലത്തു നിന്നും സന്ദർശനം ആരംഭിച്ചു. പത്തിലെയും ഒമ്പതിലെയും കുട്ടികൾ വഴികാട്ടികളായി. അത്യാവശ്യം സൗകര്യം പൊതുവെ വീട്ടിലുണ്ടായിരുന്നു. വിക്ടേർസ് ചാനൽ ക്ലാസ്സ് കാണുന്നില്ലഎന്ന പരാതിയുണ്ടായിരുന്നു ചില രക്ഷിതാക്കൾക്ക് . ഒമ്പതിൽ പഠിക്കുന്ന അബ്ദുള്ള റമീസ് നാസർ ഒരു കരകൗശല വിദഗ്ധൻ ആണെന്ന് അവൻ്റെ വീട്ടിലെ സാമഗ്രികൾ ഞങ്ങളോട് പറഞ്ഞു. ഹസീബ എന്ന കുട്ടി പഠിക്കുന്നതിൽ വളരെ മിടുക്കിയാണ്. വലിയപൊയിലിലെ ഗൃഹ സന്ദർശനത്തി നുശേഷം മുഴക്കോം കിഴക്കേക്കരയിലേക്ക് യാത്രയായി. കല്ല് പാകിയ റോഡിന് ശേഷം ടാറിട്ട റോഡിലൂടെ അല്പം മുന്നോട്ട് പോയി. അവിടുന്നങ്ങോട്ട് സിമൻറ് പാതയായിരുന്നു. സ്ഥിരം സഞ്ചാരികൾക്ക് അല്ലാതെ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു റോഡ് ആയിരുന്നു അത് . ധൈര്യത്തോടെ കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഇനി അങ്ങോട്ടേക്ക് പോകുന്നത് അത്ര പന്തിയല്ല എന്ന് മനസ്സിലായി. അതുകൊണ്ട് വണ്ടി അവിടെ ബ്രേക്ക് ഇട്ട് നിർത്തി .തിരിക്കാൻ യാതൊരു വഴിയുമില്ല. ചെങ്കുത്തായ ഇറക്കം. പ്രായത്തിൻ്റെ ഭീതി മുന്നോട്ടുള്ള യാത്രയെ ക്ഷീണിപ്പിച്ചു. ഒപ്പം ഉ ണ്ടായിരുന്ന രവീന്ദ്രൻ മാഷും മോഹനൻ മാഷും ബൈക്കിൻ്റെ ബാക്കിൽ പിടിമുറുക്കി. അതിസാഹസികമായി പിറകിലേക്ക് വലിച്ചു, വണ്ടി തിരിച്ചു. ഏകദേശം രണ്ട് കിലോമീറ്ററോളം ചുറ്റി അടുത്ത വീട്ടിലേക്ക് എത്തി. ചിലപ്പോൾ ഈ വഴിയിൽ ഞങ്ങൾക്ക് ഇറങ്ങാൻ സാധിച്ചേക്കാം. ചിലപ്പോൾ വണ്ടി മറിയാൻ സാധ്യതയുണ്ട്. അതിനാൽ തിരിച്ചു മടങ്ങുക എന്നുള്ള തീരുമാനത്തിലാണ് ഞങ്ങൾ മൂന്നുപേരും എത്തിച്ചേർന്നത്.ചില കാര്യങ്ങൾ അങ്ങനെയാണ്. തിരിച്ച് വരുന്നതായിരിക്കും കൂടുതൽ നന്നാവുക. സമയം അൽപ്പം കൂടുതൽ എടുത്താലും അല്പം കൂടുതൽ ദൂരം യാത്ര ചെയ്താലും ലക്ഷ്യസ്ഥാനത്തെത്താൻ ഇത്തരം തീരുമാനങ്ങൾ നമ്മളെ സഹായിക്കും .രാവിലെ തുടങ്ങിയ യാത്രയിൽ പത്തോളം വീടുകൾ സന്ദർശിക്കാൻ കഴിഞ്ഞു കുട്ടികളെ നേരിട്ട് അറിയുന്നതിന്, അവരുടെ പഠന കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഇന്നത്തെ ദിവസം പ്രയോജനപ്പെട്ടു.10 എഫിലെ വൈഷണ വിൻ്റെ വീട്ടിൽ ഉണ്ടായ നല്ല മധുരമുള്ള പാളയംകോടൻ ക്ഷീണിച്ചു തുടങ്ങിയ നമ്മുടെ ശരീരത്തിന് അല്പം ആശ്വാസമേകി. വിദ്യാലയത്തിലെ ഉഷാകുമാരി ടീച്ചറുടെ വീട്ടിലെത്തി അവരുടെ സ്നേഹ നിധിയായ ഭർത്താവ് കൃഷ്ണേട്ടനെ കാണാൻ ഈ ദിവസം ഞങ്ങൾക്ക് അവസരമായി. വലിയപൊയിൽ നിന്ന് മൊഴക്കോത്തേക്കുള്ള യാത്ര പാടവരമ്പിലൂടെ ഇളം കാറ്റും കൊണ്ട് മനോഹരമായി. ഇടയ്ക്ക് മൊബൈൽ ഫോണിൽ മറ്റ് ഗ്രൂപ്പുകളുടെ ഗൃഹ സന്ദർശനത്തിൻ്റെ ഫോട്ടോകൾ വരുന്നുണ്ടായിരുന്നു. ഉഷാകുമാരി ടീച്ചർ എൽപി വിഭാഗത്തിൻ്റെ അവരുടെ ക്ലാസ്സിലെ കുട്ടികളുടെ ഗൃഹസന്ദർശനത്തിൽ ആയതിനാൽ അവിടെ ഉണ്ടായിരുന്നില്ല . ഇന്നത്തെ ഗൃഹസന്ദർശന ത്തിലൂടെ ഏകദേശം 140 കുട്ടികളുടെ വീടുകളിൽ പോകാൻ സാധിച്ചു.രാവിലെ തുടങ്ങിയ യാത്ര പലരും വൈകുന്നേരം വരെ തുടർന്നു.ഇതിനൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ഇനിയും കൂടുതൽ കുട്ടികൾ അധ്യാപകരെയും കാത്ത് വീട്ടു പടിക്കൽ നിൽക്കുകയാണ്. ... അവരെയും കാണാൻ കഴിയും എന്ന പ്രതീക്ഷിയോടെ .... HEADMASTER SRI K JAYACHANDRAN