Monday 24 October 2022

SPC യുടെ നേതൃത്വത്തിൽ NO TO DRUGS ദീപം തെളിയിച്ചു

USS2022

LSS 2022

ചെറുവത്തൂർ സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാന ലഭിച്ച കുട്ടമത്ത് ഹയർസെക്കൻഡറി സ്കൂളിലെ ആകാശ് and Abhinav

ചെറുവത്തൂർ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി.

രണ്ട് ദിവസങ്ങളിലായി കുട്ടമത്ത് ഗവർമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി. സമാപനസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു കുട്ടമത്ത് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് 776 പോയൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് പിലിക്കോട് 539 പോയൻ്റ്. ജി വി എച്ച് എസ് എസ് കയ്യൂർ 432 പോയൻ്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി
8ZVHi_JvFwsgGbZveH6gnvedaRDgN8BL73SScaYsabuRwvTGW3cY-QaY_DHdI6UIjlVvsjMrY/s320/WhatsApp%20Image%202022-10-21%20at%2020.30.36%20%281%29.jpeg"/>
.

കോഴിക്കോട് വെച്ച് നടക്കുന്ന ജൂനിയർ അതിലേറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായ Ghss കുട്ടമത്തിലെ കായിക താരങ്ങൾ

കോഴിക്കോട് വെച്ച് നടക്കുന്ന ജൂനിയർ അതിലേറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായ Ghss കുട്ടമത്തിലെ കായിക താരങ്ങൾ

ചെറുവത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കുട്ടമത്ത് സ്‌കൂളില്‍ തുടക്കമായി.

ചെറുവത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കുട്ടമത്ത് സ്‌കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞിരാമന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.വി ഗിരീശന്‍ ,പി.പത്മിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രന്‍ പയ്യാടക്കത്ത്, പി.വസന്ത, ഉപജില്ല ഓഫീസര്‍ കെ.വി രാമകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് എം.രാജന്‍, പ്രഥമാധ്യാപകന്‍ കെ.ജയചന്ദ്രന്‍, ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കെ.അര്‍ജുനന്‍, പ്രവര്‍ത്തിപരിചയ ക്ലബ്ബ് സെക്രട്ടറി പ്രമോദ് അടുത്തില ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി എം ദേവദാസ്, ഗണിതശാസ്ത്ര ക്ലബ് സെക്രട്ടറി പ്രശാന്ത് കുമാര്‍ കൊയിലേരി, മാസ്റ്റര്‍ ട്രെയിനര്‍ പി എം അനില്‍കുമാര്‍ സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ യോഗേഷ് എം എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം എസ് സിന്ധു നന്ദി പറഞ്ഞു .ശാസ്ത്ര ഗണിത ശാസ്ത്ര മത്സരത്തില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ വിവിധ പരിപാടികളിലായി മത്സരത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള ,ഐ ടി മേള എന്നിവ 21ന് നടക്കും ===============================

Monday 17 October 2022

നമ്മുടെ പ്രിയ കായിക താരം സർവെൻ GHSS kuttamath കുവൈറ്റിൽ വെച്ച് നടന്ന യൂത്ത് അത്‌ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോയിൽ നമ്മുടെ രാജ്യത്തിന് വേണ്ടി സ്വർണം നേടി
ശാസ്ത്രോത്സവത്തിന് ഹരിത ചട്ടം ചെറുവത്തൂർ.. കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂഖിൽ വെച്ച് നടക്കുന്ന ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കും പ്ലാസ്റ്റിക്, തെർമോക്കോൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി ജൈവ വസ്തുക്കൾ ഉപയോഗിക്കുന്നതിനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെയും വെൽഫെയർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തെങ്ങിൻ്റെ ഓല കൊണ്ടുള്ളകൊട്ട മടയൽ ഇന്ന് വിദ്യാലയത്തിൽ വച്ച് നടന്നു .പിടിഎ പ്രസിഡണ്ട് എം രാജൻ വാർഡ് മെമ്പർ പി വസന്ത പ്രധാന അധ്യാപകൻ കെ ജയചന്ദ്രൻ കൺവീനർ എം പ്രീതി അധ്യാപകരായ എം മോഹനൻ എ രവീന്ദ്രൻ കെ ഉഷ ടി വി ബീന ,പി വി ശ്രീന ,പി വി മാധവൻ, പി രാധാകൃഷ്ണൻ ,പി വി രാധാകൃഷ്ണൻ ,പി വി രാമചന്ദ്രൻ ,എം പ്രഭാകരൻ രാജീവൻ മയ്യിച്ച ,എം അശാകൻ തുടങ്ങിയവർ നേതൃത്വം നൽകി. നിലേശ്വരം ബ്ലോക്ക് മെമ്പർ എം കുഞ്ഞിരാമൻ സന്ദർശിച്ചു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്സ് എന്നിവ സംഘടിപ്പിക്കും

Friday 14 October 2022

കുട്ടമത്ത് സ്കൂളിൽ കലോത്സവത്തിന് തിരി തെളിഞ്ഞു.. ചെറുവത്തൂർ ..രണ്ടു വർഷക്കാലം കൊറോണ ആയതിനാൽ മാറ്റിവെച്ച കലോത്സവവും മറ്റു പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ സജീവമായി തിരിച്ചുവരികയാണ്. കുട്ടികളുടെ കലാപരമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നതിന് കുട്ടമത്ത് ഗവൺമെൻറ് ഹയർ .സെക്കൻഡറി സ്കൂളിൽ കലോത്സവം ഉദ്ഘാടനം ചെയ്യപ്പെട്ടു ന്നാ താൻ കേസ് കൊട് സിനിമയിൽ ജഡ്ജിയുടെ വേഷത്തിലൂടെ പ്രശസ്തനായ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ടി സുമതി അധ്യക്ഷത വഹിച്ചു ചടങ്ങിൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യടക്കത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ടി വി രഘുനാഥ് ,വി പ്രമോദ് കുമാർ, സി ബാലകൃഷ്ണൻ ,എം ദേവദാസ് സ്കൂൾ ലീഡർ വർഷാ ലക്ഷ്മി എന്ന സംസാരിച്ചു.കൺവീനർ എം ഇ ചന്ദ്രാംഗദൻ നന്ദി അറിയിച്ചു.

Tuesday 11 October 2022


 ജി എച്ച് എസ് എസ് കുട്ടമത്ത്

സ്ക്കൂൾ കലോത്സവം -2022

ഒക്ടോബ‍ർ 11,12 തീയതികളിൽ

11.10.2022

രാവിലെ  9.30 മുതൽ ഉദ്ഘാടന സമ്മേളനം

സ്വാഗതം : ശ്രീമതി  ടി സുമതി ( പ്രിൻസിപ്പാൾ )

അധ്യക്ഷത : ശ്രീ .എം രാജൻ (പി ടി എ പ്രസിഡണ്ട്)

ഉദ്ഘാടനം : ശ്രീ .പി പി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ

( സിനി ഫെയിം)

ആശംസ : ശ്രീ.രാജേന്ദ്രൻ പയ്യാടക്കത്ത് ( ഗ്രാമപഞ്ചായത്ത് അംഗം)

        ശ്രീമതി.പി വസന്ത ( ഗ്രാമപഞ്ചായത്ത് അംഗം)

ശ്രീ .ഗംഗാധരൻ കുട്ടമത്ത് (സിനി ഫെയിം)

ശ്രീ. കെ. ജയചന്ദ്രൻ ( പ്രധാനധ്യാപകൻ)

ശ്രീ.വയലിൽ രാഘവൻ ( എസ് എം സി ചെയർമാൻ)

ശ്രീമതി. എം സാവിത്രി ( എം പി ടി എ പ്രസിഡണ്ട്)

ശ്രീ.ടി.വി.രഘുനാഥ്. (സീനിയർ അസിസ്റ്റൻറ് ഹയർസെക്കന്ററി)

ശ്രീ .വി. പ്രമോദ് കുമാർ (സീനിയർ അസിസ്റ്റൻറ് ഹൈസ്ക്കൂൾ)









ചങ്ങമ്പുഴ ദിനം



 ചങ്ങമ്പുഴ ദിനം അവിസ്മരണീയമാക്കി കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ.പ്രകൃത്യുപാസകനായ

 സൗന്ദര്യ ഗായകൻ, മലയാള കാല്‌പനിക വസന്തത്തിന്റെ നേരവകാശി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയെ സ്കൂൾ 

വിദ്യാരംഗം കലാ സാഹിത്യ വേദി അനുസ്മരിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണം..