Thursday 31 December 2020


 ഒരു വർഷം കൂടി കൊഴിഞ്ഞു വീഴുകയാണ്. കോ വിഡ് മഹാമാരി നല്കിയ പ്രയാസങ്ങളും പാഠങ്ങളും പുതിയ ചില ചിന്താഗതികൾക്ക് ഇടമേകി. പുതിയ പ്രതീക്ഷകളുമായി പുതിയൊരു പുലരി ഉദിക്കുകയായി. എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു...
സ്നേഹപൂർവ്വം
ജയചന്ദ്രൻ.കെ.
ഹെഡ്മാസ്റ്റർ

1A യുടെ സർഗ്ഗ വാണി


 

 1A യുടെ സർഗ്ഗ വാണി വളരെ നന്നായി.💐💐 മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ🌹🌹

സ്കൂൾതുറക്കുന്നതിനുവേണ്ടി നടത്തിയ അണുനശീകരണം 




ശാസ്ത്രപഥം -

 


 

ശാസ്ത്രപഥം - ജില്ലാ തലത്തിലേക്ക് ചെറുവത്തൂർ സബ്ജില്ലയിൽ നിന്ന്സെക്ട് ചെയ്ത 9 പേരിൽ 5 പേരും നമ്മുടെ വിദ്യാർത്ഥികളാണ്.👏👏👏👏👍

ഔഷധ ചെടിയുമായി ശ്രീലക്ഷ്മി.കെ


 

2A ക്ലാസ്സിലെ കൊച്ചു മിടുക്കരുടെ സർഗവാണി


 


 

 

 

 

2A ക്ലാസ്സിലെ കൊച്ചു മിടുക്കരുടെ സർഗവാണി കേട്ടാലും🙏🙏. മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ💐💐

23/12/20ന് ബുധനാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം

നോട്ടീസ്
23/12/20ന് ബുധനാഴ്ച  3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1.ക്ലാസ് പി.ടി.എ യോഗം
2. സാമ്പത്തിക സമാഹരണം -ഗൃഹസന്ദർശനം
 3. ക്ലാസ് റൂംസജ്ജീകരണം
4..അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

"ഗ്രോ ഗ്രീൻ" പച്ചക്കറി കൃഷിയൊരുക്കി കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളും അദ്ധ്യാപകരും👇

"ഗ്രോ ഗ്രീൻ"

പച്ചക്കറി കൃഷിയൊരുക്കി കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളും അദ്ധ്യാപകരും👇
 



ഓഫീസ് സ്റ്റാഫ് ടി.വി.കുഞ്ഞികൃഷ്ണൻ്റെ വക ചെടിച്ചട്ടി സംഭാവന ..

 


MATHS DAY-22/12/2020

MATHS MAGAZINE

 



 ശ്രീനിവാസ രാമാനുജൻ്റജന്മദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ വളരെ മികച്ചതായിട്ടുണ്ട്. മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു.💐💐💐💐💐💐

MATHS DAY-22/12/2020

Devak Raj സ്ക്കൂളിലേക്ക് ഔഷധച്ചെടികളും ചെടിച്ചട്ടിവാങ്ങാനുള്ള തുകയും നൽകുന്നു.-21/12/2020


 

Saturday 19 December 2020

വിദ്യാലയ ഔഷധത്തോട്ടത്തിലേക്ക് റിയയുടെ കൈത്താങ്ങ്:

വിദ്യാലയ ഔഷധത്തോട്ടത്തിലേക്ക് റിയയുടെ കൈത്താങ്ങ്:
ചെറുവത്തൂർ..
ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിൽ തയ്യാറാക്കുന്ന ഔഷധ തോട്ടത്തിലേക്ക് ചെടിച്ചട്ടി നൽകി മാതൃകയാവുകയാണ് റിയ ഗംഗാധരൻ എന്ന ആറാം ക്ലാസ്സുകാരി. വിദ്യാലയത്തിലെ ഗ്രോ ഗ്രീൻ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളായ സീസൺ വാച്ച്, ശലഭ നിരീക്ഷണം ,പക്ഷി നിരീക്ഷണം ,പച്ചക്കറി കൃഷി തുടങ്ങിയവയിലെല്ലാം മിടുക്കിയാണ് ഈ കുട്ടി. റിയയെ കൂടാതെ അധ്യാപികമാരായ യു. സരള, കെ.സുധ ,ഓഫീ സ് ജീവനക്കാരനായ ടി.വി.കുഞ്ഞികൃഷ്ണൻ എന്നിവരും ചെടിച്ചട്ടി വിദ്യാലയത്തിന് സമർപ്പിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,പി ടി എ പ്രസിഡൻ്റ് എം രാജൻ എന്നിവർ ഏറ്റു വാങ്ങി. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,എം മോഹനൻ ,എം ഇ.ചന്ദ്രാംഗദൻ ,വി.വി.ഗംഗാധരൻ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ വീടുകളിൽ തയ്യാറാക്കിയ ഒ3ഷധച്ചെടികൾ വരും ദിവസങ്ങളിൽ നട്ടുവളർത്തും.
 



Friday 18 December 2020

വിജ്ഞാനോത്സവം

🔰 വിജ്ഞാനോത്സവത്തിന് തുടക്കമായി..എല്ലാ കുട്ടികളും പങ്കെടുക്കട്ടെ… 🔰

കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോത്സവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോത്സവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്

ലോകത്തെവിടെയുമുള്ള കുട്ടികൾക്ക് പങ്കെടുക്കാം 👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/vijnanothsavam-2020/


1️⃣ വിജ്ഞാനോത്സവം - വെബ്സൈറ്റ്
https://edu.kssp.in/

2️⃣ വായനാ സാമഗ്രികൾ ഡൗൺലോഡ് ചെയ്യാം
https://edu.kssp.in/reading-material/

3️⃣ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ
https://edu.kssp.in/activities/


#വിജ്ഞാനോത്സവം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Thursday 10 December 2020

തളിര് സ്കോളർഷിപ്പ്

 


പ്രിയ വിദ്യാർഥികളെ...

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ വായനാശീലത്തെയും ഭാഷാ സ്നേഹത്തെയും പ്രോത്സാഹിപ്പിക്കുക, സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തളിര് സ്കോളർഷിപ്പ് സംഘടിപ്പിക്കുന്നത്. 
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
▫️ പൊതുവിജ്ഞാനം, ആനുകാലികം, ചരിത്രം, സാഹിത്യം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ്  പരീക്ഷ.

▫️ സീനിയർ-ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം.
 (5, 6, 7 ക്ലാസ്സുകളിലെ കുട്ടികൾ ജൂനിയർ വിഭാഗത്തിലും  8, 9, 10 ക്ലാസിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.)

▫️ 200/- രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

▫️ വിദ്യാർത്ഥികൾക്ക്  https://scholarship.ksicl.kerala.gov.in  എന്ന ലിങ്കിലൂടെ സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്

▫️ 2500ഓളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
 (ജില്ലാതല പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന 60 കുട്ടികൾക്ക് (ഓരോ വിഭാഗത്തിലെയും 30 കുട്ടികൾ വീതം) 1000/- രൂപയും സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന 100 കുട്ടികൾക്ക് ( ഓരോ വിഭാഗത്തിലേയും 50 കുട്ടികൾ വീതം) 500/- രൂപയും സർട്ടിഫിക്കറ്റും. ജില്ലാതല സ്കോളർഷിപ്പ് 14 ജില്ലായിലുള്ളവർക്കും നൽകും.
 
 സംസ്ഥാനതല പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 10,000/- രൂപയും സർട്ടിപ്പിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 5,000/- രൂപയും സർട്ടിഫിക്കറ്റും. മൂന്നാം സ്ഥാനക്കാർക്ക് (ജൂനിയർ സീനിയർ വിഭാഗത്തിലെ ഒരു കുട്ടിക്ക്) 3,000/- രൂപയും സർട്ടിഫിക്കറ്റും.

 സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യം.)

▫️ സ്കൂളുകൾക്കും സമ്മാനം
 (100 മുതൽ 199 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 1000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം.

 200 മുതൽ 299 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 2000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം

 300മുതൽ 399 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 3000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം

 400 മുതൽ 499 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 4000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം

 500മുതൽ 599 കുട്ടികൾ വരെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 5000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം.

 1000 മുതൽ കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ സ്കൂളുകളുടെ ലൈബ്രറിയിലേക്ക് 10,000/- രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനം.)

▫️ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2020 ഡിസംബർ 31

▫️ കൂടുതൽ വിവരങ്ങൾക്ക് 8547971483 എന്ന നമ്പറുമായി ബന്ധപ്പെടുക.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
 ഏവർക്കും വിജയാശംസകൾ നേരുന്നു...
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പള്ളിയറ ശ്രീധരൻ
ഡയറക്ടർ
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

ഡിസമ്പർ 10 ലോക മനുഷ്യാവകാശ ദിനം

കുട്ടികളുടെ അവകാശത്തെ കുറിച്ച് ഡോ. ദീപ്തി.
 


ഡിസമ്പർ 10
ലോക മനുഷ്യാവകാശ ദിനം
നമ്മുടെ സ്ക്കൂളിലെ തമ്പായി ടീച്ചർ തയ്യാറാക്കിയ മനോഹരമായ ഒരു പ്രസംഗം💐💐

തയ്യാറാക്കിയ സോഷ്യൽ സയൻസ് ക്ലബ്ബിന് അനുമോദനങ്ങൾ💐💐

SARGAVANI




 

Sunday 6 December 2020

AMBEDKAR DAY




 

WORLD SOIL DAY


 

ഇന്ന് ലോക മണ്ണ് ദിനമാണല്ലോ...
മണ്ണിലാണ് പൊന്ന് വിളയുന്നത് ...
മണ്ണില്ലാതെ നാമില്ല..
രാവിലെയാദൃശ്ചികമായാണ് തമിഴ്നാട് സ്വദേശിയായ മുരുഗപ്പൻ തലയിൽ വലിയ ഭാരവുമായി വീടിനു മുന്നിലൂടെ കലം കലം എന്ന് വിളിച്ചു വരുന്നത് കണ്ടത്... ആരും തന്നെ വാങ്ങുന്നത് കണ്ടില്ല ..
കുറച്ചു ദിവസം മുമ്പായിരുന്നു കറി വെക്കുന്ന ഒരു പാത്രം ഗ്യാസ് അടുപ്പിൽ പാകം ചെയ്യുമ്പോൾ പൊട്ടിപ്പോയത്...
എത്ര വെല എന്ന് ചോദിച്ചപ്പോൾ സാർ എടുത്തോളൂ എന്ന് മറുപടി ...
ഒന്നിനു പകരം 5 എണ്ണം എടുത്തു. കരിങ്ങാലി വെള്ളം ചൂടാക്കുന്നത് ഉൾപ്പെടെ ... ഒപ്പം സ്ക്കൂളിലേക്ക് പക്ഷികർക്ക് വെള്ളം കൊടുക്കാനൊരെണ്ണവും.. മൺചട്ടിയിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി അധികമായിരിക്കും എന്നാണ് പറയാറ്... എന്തായാലും ഇന്ന് അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞതും മൺപാത്രം വാങ്ങാൻ കഴിഞ്ഞതും ഒരു സൗഭാഗ്യമായി കരുതുന്നു.🙏🙏










''പുഴകൾ പറയുന്നത്''


 

 നേഹയുടെ പുസ്തകം പുഴകൾ പറയുന്നത് ..പ്രശസ്ത സാഹിത്യകാരൻ ശ്രീ.സി.എം.വിനയചന്ദ്രൻ പ്രകാശനം ചെയ്യുന്നു.

Wednesday 2 December 2020

ലോക ഭിന്നശേഷി ദിനം


ലോക ഭിന്നശേഷി ദിനം - പ്രഭാഷണം - ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്റർ


 

 സുരേശൻ പി
സ്റ്റേറ്റ് പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ
നാഷണൽ ട്രസ്റ്റ്‌ ആക്ട് സ്പെഷ്യൽ സെൽ
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റ്
തിരുവനന്തപുരം


STAFF MEETING

റിപ്പോർട്ട് 2 /12/20
പ്രിയ സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം നടന്നത് 19 /11/20 നായിരുന്നു. ആ  യോഗത്തിലെ അജണ്ട
1.സ്വാഗതം
2.അധ്യക്ഷത
3. റിപ്പോർട്ടിംഗ്
4..കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
5.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
6. പാഠപുസ്തക വിതരണം
7. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
8.ദിനാചരണങ്ങൾ
9.ഭാവി പ്രവർത്തനങ്ങൾ
എന്നിവയായിരുന്നു. വിശദമായ ചർച്ചകൾക്കുശേഷമെടുത്ത  തീരുമാനങ്ങളെല്ലാം നടപ്പിലാക്കാൻ രണ്ടാഴ്ച കൊണ്ട് സാധിച്ചിട്ടുണ്ട്.
.8, 9 ക്ലാസുകളിലെ കുട്ടികളുടെ സപ്പോർട്ടിംഗ് ക്ലാസ് കൂടുതൽ സജീവമാക്കാനും ഓൺലൈൻ ക്ലാസ് നടക്കുന്ന വിഷയങ്ങളിൽ അതേ ദിവസം തന്നെ ആവശ്യമായ സപ്പോർട്ടിംഗ് മെറ്റീരിയൽസ്, ഓഡിയോ, വീഡിയോ ക്ലിപ്പ് സ് എന്നിവ അതേ ദിവസം തന്നെ അയക്കാനും എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്നുണ്ട്.
രണ്ടാം വാള്യം ടെക്സ്റ്റ് ബുക്ക് വിതരണം പൂർത്തിയാക്കി.
SSLC കുട്ടികളുടെ വിവരങ്ങൾ അഡ്മിഷൻ റജിസ്റ്ററിൽ തിരുത്തലുകൾ വരുത്തുന്ന നടപടികൾ ഊർജിതമായി നടക്കുന്നുണ്ട്.
ഓഫീസ് റൂമിൽ ഹെഡ്മാസ്റ്ററിന്  പ്രത്യേക ക്യാബിൻ നിർമ്മിക്കുന്ന പ്രവർത്തനം നടക്കുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ അത് പൂർത്തിയാകും.
  നമ്മുടെ ഓൺലൈൻ ക്ലാസുകൾ  മികച്ച രീതിയിൽ തന്നെയാണ്നടന്നുകൊണ്ടിരിക്കുന്നതെങ്കിലും കുട്ടികളിൽ പൊതുവെ ഒരു മടുപ്പ് അനുഭവപ്പെടുന്നതായാണ് അധ്യാപകരും രക്ഷിതാക്കളും പങ്ക് വെക്കുന്ന ആശങ്ക.നവംബറിലെ ക്ലാസ് പി.ടി എ യോഗങ്ങൾ ഏതാണ്ട് പൂർത്തിയാക്കി.ഒരു മാസത്തിൽ ഒരു ക്ലാസ് പിടിഎ യോഗം എന്ന രീതിയിൽ നമുക്ക് നടത്താൻ കഴിയുന്നു എന്നത് വളരെ മികച്ച പ്രവർത്തനമാണ്.
    നമ്മുടെ മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ വരുന്ന അക്കാദമികവർഷത്തിലും നമ്മുടെ വിദ്യാലയത്തിൻ്റെ യശസ് ഉയർത്തും .നവമ്പർ മാസത്തെ ദിനാചരണങ്ങളും അക്കാദമികപ്രവർത്തനങ്ങളും മറ്റ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തത് പോലെ ഏറ്റവും മികച്ച രീതിയിൽ തന്നെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.കോവിഡ് കാലത്തെ വിദ്യാർഥികളുടെ അനുഭവരചനയ്ക്കായി ജില്ലാ ശിശുക്ഷേമസമിതി നടത്തിയ രചനാമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ 7 എക്ലാസിലെ കിഷൻ മുരളിക്കും കുട്ടിയെ ഇതിനായി തയ്യാറക്കിയ അധ്യാപകർക്കും സ്റ്റാഫ് കൗൺസിലിൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു. സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ മായ സർ ഗ്ഗവാണിയുടെ അവതരണം വളരെ നന്നായി നടക്കുന്നു..നവമ്പർ 26 ന് ഭരണഘടന ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ വത്സരാജൻ  മാസ്റ്റർ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള അവബോധക്ലാസ് നല്കി. പഴശ്ശി രാജഅനുസ്മരണദിനവുമായി ബന്ധപ്പെട്ട് നവമ്പർ 30 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പഴശ്ശി അനുസ്മരണം നടത്തി. ഡിസംബർ 1 ലേകഎയ്ഡ്സ് വിരുദ്ധദിനത്തിൽ നാച്വറൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണപരിപാടിയിൽ ചെറുവത്തൂർ പ്രാഥമീകാരോ ഗ്യകേന്ദ്രത്തിലെ ഡോക്ടർ ശ്രീ രമേഷ് സാർ ബോധവൽക്കരണക്ലാസ് നല്കി.
തുടർന്നു വരുന്ന പരിപാടികളിലും സ്റ്റാഫ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഏറ്റവും വേഗത്തിൽ തന്നെ നമുക്ക് എല്ലാവർക്കും ഒന്നിച്ച് സ്കൂളിലേക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് ഈ റിപ്പോർട്ട് നിങ്ങൾക്കു മുന്നിൽ വെക്കുന്നു.

ജിഎച്ച്എസ്എസ് കുട്ടമത്ത്
എസ്ആര്‍ജി യോഗം 01/12/20 റിപ്പോര്‍ട്ടിംഗ് .

01/12/20 ന് 4 മണിക്ക് ചേര്‍ന്ന ഡിസംബര്‍ മാസത്തെ എസ് ആര്‍ജി യോഗത്തില്‍എച്ച് എസ് എസ്‍ആര്‍ജി
കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറയുകയും റിപ്പോര്‍ട്ടവതരിപ്പിച്ച് സംസാരിക്കുകയും ചെയ്തു.
വിദ്യാലയദിനാചരണങ്ങളിലൂടെയുംഅക്കാദമികപ്രവര്‍ത്തനങ്ങളിലൂടെയും നമ്മുടെ വിദ്യാലയം നടത്തുന്ന
ശ്രമങ്ങള്‍ ജില്ലയില്‍മാത്രമല്ല ,സംസ്ഥാനത്തിലെ തന്നെ മികവാര്‍ പ്രവര്‍ത്തനങ്ങളായിരി
ക്കും.ക്രിയാത്മകമായുള്ള ആസൂത്രണമികവിലൂടെ കൃത്യതയോടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍നല്കി പ്രധാനധ്യാപകന്റെ
നേതൃത്വത്തില്‍ പ്രവര്‍ത്തി
ക്കുന്ന അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വരുന്ന അക്കാദമികവര്‍ഷത്തിലും നമ്മുടെ വിദ്യാലയത്തെ ജില്ലയിലെ
മികച്ച വിദ്യാലയത്തിന്റെ സ്ഥാനത്ത് ഒന്നാമതായി നിലനിര്‍ത്തും.നവമ്പര്‍ മാസത്തെ ദിനാചരണങ്ങളും
അക്കാദമികപ്രവര്‍ത്തനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തത് പോലെ നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ട് . കോവി‍ഡ്കാലത്തെ വിദ്യാര്‍ഥികളുടെഅനുഭവരചനയ്ക്കായി ജില്ലാ ശിശുക്ഷേമസമിതി നടത്തിയ
രചനാമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ 7 എക്ലാസിലെ കിഷന്‍ മുരളിക്ക്
പ്രത്യേകഅഭിനന്ദനങ്ങള്‍ നേര്‍ന്നു.കുട്ടിയെ ഇതിനായി തയ്യാറാക്കിയ അധ്യാപകരും ആയതിന് ഇടപെട്ടുള്ള
പ്രധാനധ്യാപകനും വിദ്യാലയത്തിന്റെ അഭിനന്ദനം അറിയിച്ചു.സ്ക്കൂളിന്റെ റേഡിയോ പ്രക്ഷേപണ മായ സര്‍
ഗ്ഗവാണിയുടെ അവതരണം യുപി വിഭാഗത്തിലെ 6 ബി ക്ലാസി നായിരുന്നു.മികവാര്‍ന്നരീതിയില്‍
അവതരിപ്പിച്ച സര്‍ഗ്ഗവാണിയില്‍ അതിഥിയായെത്തിയത് അധ്യാപകനായശ്രീ.കെ കെ സുരേഷ്
മാസ്റ്ററായിരുന്നു.നവമ്പര്‍ 26 ന് ഭരണഘടന ദിനാചരണവുമായി ബന്ധപ്പെട്ട് സ്ക്കൂളിലെ
സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ വത്സരാജന്‍ കട്ടച്ചരി മാസ്റ്റര്‍ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള
അവബോധക്ലാസ് നല്കി.പഴശ്ശി രാജഅനുസ്മരണദിനവുമായി ബന്ധപ്പെട്ട് നവമ്പര്‍ 30 ന് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രാധ്യാപകനും സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ചെറുവത്തൂര്‍ ഉപജില്ല സിക്രട്ടറിയുമായ ശ്രീ ദേവദാസ്
മാസ്റ്റര്‍ പഴശ്ശി അനുസ്മരണം നടത്തി. ഡിസംബര്‍ 1 ലേകഎയ്ഡ്സ് വിരുദ്ധദിനത്തില്‍
ആരോഗ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഭാഷണപരിപാടിചെറുവത്തൂര്‍പ്രാഥമീ കാരോ
ഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശ്രീ രമേഷ് സാറാണ് അവബോധക്ലാസ് നല്കി ഉദ്ഘാടനം
ചെയ്തത് . പ്രധാനധ്യാപകന്‍ ശ്രീ.ജയചന്ദ്രന്‍മാസ്റ്റര്‍ അധ്യ
ക്ഷം വഹിച്ച് യോഗനടപടികള്‍ അജണ്ടയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ
കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍‍ , എസ്ആര്‍ജി കണ്‍വീനര്‍‍മാരായ ശ്രീമതി വത്സല
ടീച്ചര്‍ ,ശ്രീമതി കവിത ടീച്ചര്‍ എന്നിവരും സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാരും റിപ്പോര്‍ട്ട് അവതരിപ്പിച്ച്
സംസാരിച്ചു.
അജണ്ടഃ-
നവമ്പര്‍ മാസം പ്രവര്‍ത്തനം വിലയിരുത്തല്‍.
നടപ്പിലാക്കിയതും ,പൂര്‍ത്തീകരിക്കാത്തതുമായ പ്രവര്‍ത്തനം
അക്കാദമികം -ഓണ്‍ലൈന്‍ ക്ലാസ് -വിശകലനം
പാഠപുസ്തക വിതരണം
ക്ലാസ് പിടിഎ -നവമ്പര്‍
ദിനാചരണംഗൃഹസന്ദര്‍ശനം,സ്വയംവിലയിരുത്തല്‍,നോട്ടുപുസ്തകപരിശോധന
ഭാവിപ്രവര്‍ത്തനങ്ങള്‍
‍ നവമ്പര്‍ മാസപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗ് എസ് ആര് ‍ജി കണ്‍വീനര്‍മാരായ ശ്രീമതി കവിത
ടീച്ചര്‍ എല്‍പി വിഭാഗത്തിന്റെയും യുപി വിഭാഗത്തിന്റേത് ശ്രീമതി വത്സല ടീച്ചറും ഹൈസ്ക്കൂളിന്റേത് രമേശന്‍
പുന്നത്തിരിയനും അവതരിപ്പിച്ചു. യോഗത്തില്‍ അധ്യക്ഷതവഹിച്ച് പ്രധാനധ്യാപകന്‍ അജണ്ടയുടെ
അടിസ്ഥാനത്തില്‍ യോഗം ആരംഭിച്ചു.കുട്ടികളെ പരിചയപ്പെടുന്നതിന് ഗൂഗിള്‍ മീറ്റ് വഴി ക്ലാസധ്യാപകര്‍
ഇടപെടല്‍ നടത്തണമെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു.നൂണ്‍മീല്‍ കിറ്റ് വിതരണത്തിനായി
എത്തിയിട്ടുണ്ടെന്നും അറിയിച്ചു.
സീനിയര്‍ അസിസ്റ്റന്റ് ഃ-കുട്ടികള്‍നോട്ടെഴുതുന്നതില്‍ വിമുഖരാണെന്ന് രക്ഷിതാക്കള്‍തന്നെ
അറിയിക്കുന്നുണ്ട് . രക്ഷാകര്‍ത്താക്കളുടെ ഇടപെടലുകളെ കുട്ടികള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നുമില്ലെന്നുള്ള അവരുടെ
ഭാഗത്തുനിന്നുള്ള വേവലാതിയെ കുറിച്ച് അദ്ദേഹം യോഗത്തെ അറിയിച്ചു.കുട്ടികളില്‍ പരീക്ഷയെ കുറിച്ചും
അതുവഴി പഠനത്തിലുണ്ടാകേണ്ടുന്ന ശ്രദ്ധ തിരിച്ചു കൊണ്ടുവരുന്നതിനുമായി സമയബന്ധിതമായ പരീക്ഷകള്‍
നടത്തുന്നതിനെ കുറിച്ചും ആലോചിക്കണം.ഏതാനും കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് നോട്ട്
പരിശോധിച്ചതുവഴി അവരുടെ നോട്ടെഴുത്ത് അപൂര്‍ണ്ണമാണെന്ന് കാണാന്‍ കഴിഞ്ഞു.കുട്ടികളുടെ
പഠനമികവുകളെ കുറിച്ചും അവരുടെ നോട്ടെഴുത്ത് പരിശോധിക്കുന്നതിനും രക്ഷിതാക്കളെ സ്ക്കൂളിലേക്ക്
വിളിപ്പിക്കുമ്പോള്‍ കുട്ടികളും നിര്‍ബന്ധമായും കൂടെയുണ്ടാകണെമെന്ന കാര്യം രക്ഷിതാക്കളെ
അറിയിക്കണം.സ്ക്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക്
എത്തിച്ചെങ്കിലും പുസ്തകങ്ങള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടില്ല്.ആയതിനുള്ള
ശ്രമങ്ങളും ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട് .
എസ്ആര്‍ജി റിപ്പോര്‍ട്ട് എല്‍ പി വിഭാഗം
കണ്‍വീന്ര്‍ ശ്രീമതി കവിതടീച്ചര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.30/11/20 ന് 3 മണിക്ക്
പ്രൈമറിവിഭാഗംഎസ്ആര്‍ജി യോഗംചേര്‍ന്നു.ഓണ്‍ലൈന്‍ക്ലാസ് വര്‍ക്ക് ഷീറ്റ് , പഠനപിന്നാക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കുള്ള പ്രവര്‍ത്തനം,സിപിടിഎന്നിവചര്‍ച്ചചെയ്തു.ഫോണ്‍വഴിയാണ് സിപിടിഎല്ലാക്ലാസിലും
നടത്തിയത് . കുട്ടികളേയും രക്ഷാകര്‍ത്താക്കളേയും പഠനപ്രവര്‍ത്തനത്തില്‍ഇനിയും മുന്നോട്ട്
കൊണ്ടുവരേണ്ടതുണ്ട് . കുട്ടികളുടെ പഠനത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഫോണ്‍
ചെയ്താല്‍.ഫോണെടുക്കാത്തചിലരക്ഷിതാക്കളുണ്ട് . ഒന്നാം ക്ലാസില്‍ അക്ഷരങ്ങളും സംഖ്യകളും
ഉരപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍നല്ല രീതിയില്‍ നടക്കുന്നുണ്ട് . എല്‍പി വിഭാഗം സര്‍ഗ്ഗവാണി ഈ
ആഴ്ചമുതല്‍നടക്കും.ഡയറി,പത്രവാര്‍ത്ത എന്നിവ തയ്യാറാക്കി കുട്ടികള്‍ അയക്കുന്നുണ്ട് .
പൂവനിക ഈ മാസവും നടത്തും .പുതുവത്സരത്തില്‍രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍
ആലേചിക്കുന്നുണ്ട് .
യുപി വിഭാഗം:-സപ്പോര്‍ട്ടിംഗ് ക്ലാസ് മികച്ച രീതിയില്‍ നടക്കുന്നുണ്ട് . കഴിഞ്ഞ
യോഗതീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞു.ശിശുക്ഷേമസമിതി നടത്തിയ രചനാമത്സരത്തില്‍
7 എയിലെ കിഷന്‍ മുരളിയുടെഒന്നാംസ്ഥാനം അഭിമാനാര്‍ഹമാണ്.22/11 ന് നടന്ന ഗണിത ക്വിസ് മികച്ച
പരിപാടിയായിരുന്നു.കുറേകുട്ടികള്‍ക്ക് സാങ്കേതിക പ്രശന്ം മൂലംപരിപാടിയില്‍ പങ്കെടുക്കാന്‍
കഴിഞ്ഞിരുന്നില്ല.യുപി വിഭാഗത്തില്‍ ജെആര്‍സിയുടെഒരു ഗ്രൂപ്പ് ആറംഭിക്കുന്നു.അതിന്റെ ചുമതല ശ്രീചന്ദ്രാംഗദന്‍ മാഷിനാണ് .ഊര്‍ജ്ജദിനവുമായിബന്ധപ്പെട്ട് പരിപാടികള്‍ആസൂത്രണം ചെയ്ത്
നല്കിയിരുന്നെങ്കിലും കുട്ടികള്‍ പങ്കെടുത്തില്ല .എല്ലാക്ലാസിലും ഫോണ്‍വവി സിപിടിഎവിളിച്ചുചേര്‍ത്തു.5
എയില്‍ 3 ദിവസങ്ങളിലായി സൂം മീറ്റിംഗിലൂടെയാണ് നടത്തിയത് . അധ്യാപകര്‍ കുട്ടികള്‍ക്കായി നടത്തുന്ന
പ്രവര്‍ത്തനങ്ങളെ രക്ഷിതാക്കള്‍ യോഗത്തില്‍ അഭിനന്ദിച്ചു.വായനയ്ക്കായി നടത്തുന്ന ശ്രമങ്ങളെ എടുത്തു
പറഞ്ഞു.എങ്കിലും എട്ടോളം കുട്ടികള്‍ ഇനിയും ഓണ്‍ലൈന്‍ ക്ലാസില്‍ വിമുഖതകാണിക്കുന്നുണ്ട്.നന്നായി
പഠനനിലവാരമുള്ള ഒരു കുട്ടി ഓണ്‍ലൈന്‍ ക്ലാസ് കാണില്ല എന്ന് വാശിപിടിക്കുന്നതായിരക്ഷിതാവ്
അറിയിച്ചു.സ്ക്കൂളില്‍നിന്നു കിട്ടുന്നത് പോലെ ക്ലാസ് കിട്ടാത്തതാണത്രേ അതിനു കാരണം.പരീക്ഷനടക്കാത്തത്
വിഷമമുണ്ടാക്കുന്നതായിരക്ഷിതാക്കള്‍ അറിയിക്കുന്നു.അധ്യാപകര്‍കുട്ടികളെ വിളിക്കുന്നത് ഗുണം
ചെയ്യുന്നുണ്ട് . ഓണ്‍ലൈന്‍സപ്പോര്‍ട്ടിംഗ് ക്ലാസിനിടെ ചോദ്യങ്ങള്‍ചോദിക്കുന്നതും ഗുണകരമാണ്.
സബ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ട് . എസ് ആര്‍ജി കണ്‍വീനര്‍മാരുടെ റിപ്പോര്‍ട്ടിംഗിനു ശേഷം സബ്ജറ്റ് കൗണ്‍സില്‍
കണ്‍വീനര്‍മാര്‍റിപ്പോര്‍ട്ടിംഗ് നടത്തി.
മലയാളംഃ- 30/11/20 ന് സബജകട്കൗണ്‍സി ചേര്‍ന്നു.10 ലെ കുട്ടികള്‍ക്ക് സപ്പോര്‍ിംഗ് ക്ലാസും വര്‍ക്ക് ഷീറ്റും
നല്കുന്നു.കുട്ടികളുടെപ്രതികരണം കുറയുന്നുണ്ട്.അത്തരെ ക്കാരെ പരമാവധി വിളിക്കുന്നുണ്ട്.8,9 ക്ലാസിലെ
കുട്ടികള്‍ക്ക് ടൈംടേബിളില്ലാതെതന്നെ സപ്പോര്‍ട്ടിംഗ് ക്ലാസ് നല്കുന്നുണ്ട്.
സിപിടിഎ ഗൂഗില്‍ മീറ്റ് വഴിനടത്തിയത് കുട്ടികളെ കുറിച്ച് രക്ഷിതാക്കളോട് നേരിട്ട് പറയാന്‍കഴിഞ്ഞ
അനുഭവം നല്കി.കുട്ടികള്‍അയച്ചുതരുന്ന നോട്ടുകള്‍വിലയിരുത്തി പഠനം
പരിശേധിക്കുന്നുണ്ട് . രണ്ടോഴ്ചയിലൊരിക്കലെങ്കിലും പഠനപിന്നാക്കക്കാരെ വിളിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഇംഗ്ലീഷ് ഃ-വ്യത്യസ്തതരത്തലുള്ള ഭാഷാശേഷികള്‍നല്കുന്നതിനുളള ചര്‍ച്ചകള്‍കൗണ്‍സില്‍ചര്‍ച്ചചെയ്തു.വിഷന്‍24
ന്റെ കീഴില്‍ അടുത്ത പരിപാടി ആസൂത്രണം ചെയ്തു വരുന്നുണ്ട് . അടുത്ത ആഴ്ച അവതരണത്തിന്
തയ്യാറാകും.ഓണ്‍ലൈന്‍പഠനപുരേഗതി കൃത്യമായി വിലയിരുത്തുന്നു.സപ്പോര്‍ട്ടിംഗ് പഠനസാമഗ്രികളുംപാഠ
പുസ്തകവിഭവങ്ങളും8,9,10 ക്ലാസുകളില്‍ മുടക്കമില്ലാതെ നല്കാന്‍ശ്രദ്ധിക്കുന്നുണ്ട് . ഓരോ പാഠം കഴിയുമ്പോഴും
സ്വയം വിലയിരുത്തുന്നതിനുള്ള ചോദ്യാവലികള്‍നല്കുന്നുണ്ട്.മലയാളം മാധ്യമത്തിലെ
കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നതിന്നായി ഗ്രാമര്‍ക്ലാസ്സുകള്‍ പ്രത്യേകമായിനല്കുന്ന കാര്യം
ആലോചനയിലുണ്ട് . നിശ്ചിത എണ്ണം കുട്ടികളെ കോവിഡ് നിയമങ്ങള്‍പാലിച്ച് 17ാംതീയതിമുതല്‍
പഠനവിശകലനം നടത്തുന്നതിന് സ്ക്കൂളിലേക്ക് വിളിച്ചുവരുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കൗണ്‍സില്‍
നിര്‍ദ്ദേശമായി സമര്‍പ്പിക്കുന്നു.
ഹിന്ദിഃ-വിശദീകരണവും മറ്റ് പഠനസഹായങ്ങളും വര്‍ക്ക് ഷീറ്റും ഹിന്ദി പഠനമികവിനായി നല്കുന്നുണ്ട് .
കുട്ടികളുടെപ്രതികരണം മുമ്പത്തോേതിനാക്കാള്‍കുറവാണ് . വലിയമാര്‍ക്കുകളുടെചോദയങ്ഹള്‍ കുട്ടികള്‍
ക്ക് പരിചയപ്പെടുന്നതിന്നായി നല്കുന്നുണ്ട് . ഹിന്ദി വാര്‍ത്താ ചാനലിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു
വരുന്നു.തിങ്കളാഴ്ച അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കും.
സാമൂഹ്യശാസ്ത്രം ഃ-1/12/20 നാണ് കൗണ്‍സില്‍യോഗം ചേര്‍ന്നത് . നവമ്പര്‍20 മുതല്‍ 30 വരെ സിപിടിഎ
ഓണ്‍ലൈനായിനടത്തി.വായന കുറവാണെന്ന് മിക്ക കുട്ടികളും അറിയിക്കു്ന്നുണ്ട് . പഠനപരമായ പ്രശനങ്ങള്‍
അരിയുന്നതിനും കുട്ടികളെ പഠനത്തിലേക്ക് എത്തിക്കുന്നതിനും ഗൃഹസന്ദര്‍ശനം അനിവാര്യമാണ്.അധ്യാപകര്‍
നിരന്തരം കുട്ടികളെ വിളിക്കണമെന്ന അഭ്പ്രായമാണ് രക്ഷിതാക്കള്‍ക്ക് . ചോദ്യംചോദിക്കല്‍ നിരന്തരമൂല്യനിര്‍ണ്ണയം എന്നിവ അനിവാര്യമാണ്. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായസഹായങ്ങളും
നല്കുന്നുണ്ട് . ദിനാചരണങ്ങള്‍കുറച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യണം.
ഫിസിക്സ്ഃ - 30/11/20 ന് കൗണ്‍സില്‍ചേര്‍ന്നു..വാട്സാപ്പ് വഴി 8,9,10 ക്ലാസ്സുകള്‍ക്ക് ഓണ്‍ലൈന്‍സപ്പോര്‍
ട്ടിംഗ് ക്ലാസ് നല്കുന്നുണ്ട്.,പഠനപരമായി പിന്നാക്കം പോകുന്നവരെ വിളിച്ച് കാര്യങ്ങള്‍
അന്വേഷിക്കുന്നുണ്ട് . ക്ലാസ് കഴിയുമ്പോള്‍തന്നെ നോട്ട് നല്കുന്നുണ്ട് . ഊര്‍ജ്ജക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തു വരുന്നുണ്ട് .8 ലെ കെമിസ്ട്രി മൂന്നാമത്തെ അധ്യാത്തിന്റെ വര്‍ക്ക് ഷീറ്റ് സ്വയംവിലയിരുത്തല്‍
ചോദ്യംഎന്നിവ നല്കിയിട്ടുണ്ട് . ശാസ്ത്രപഥം ബിആര്‍സി സംഘടിപ്പിച്ച പരിപാടിയില്‍7 കുട്ടികള്‍ പങ്കെടുത്തു.
ബയോളജിഃ- 30/11/20 ന് കൗണ്‍സില്‍ചേര്‍ന്നു.കഴിഞ്ഞ യോഗതീരുമാനങ്ങള്‍ പൂര്‍ത്തീകരിച്ചു.10 ല്‍
അഞ്ചാംഅധ്യായംതുടങ്ങി.8 ന് മൂന്നും 9 ന് നാലാം അധ്യായവുമാണ് എടുക്കുന്നത് .8,9 ക്ലാസുകള്‍ക്ക് ഓണ്‍
ലൈന്‍ക്ലാസിന് തൊട്ടടുത്ത ദിവസമാണ് സപ്പോര്‍ട്ടിംഗ് ക്ലാസ് നല്കുന്നത്.എട്ടാം ക്ലാസിന് ഗൂഗില്‍ ഫോമില്‍
ചോദ്യാവലി നല്കിയിട്ടുണ്ട് . ലോകഎയ്ഡ്സ് വിരുദ്ധദിനം ജീവശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍
ആചരിക്കും.ചെറുവത്തൂര്‍പ്രാഥമിക ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ശ്രീ രമേഷ് സാര്‍ അവബോധ ക്ലാസ്
നല്കും.ക്ലാസ്സുകളില്‍ വീഡി യോനല്കും.
ഗണിതംഃ-30/11/20 ന് കൗണ്‍സില്‍സ്ക്കൂളില്‍ വച്ച് ചേര്‍ന്നു.ഓണ്‍ലൈന്‍ ക്ലാസിന്റെ വിശകലനം നടത്തി.10 ലെ
മുഴുവന്‍കുട്ടികളുടേയും നോട്ടു ബുക്ക് പരിശോധിച്ച് വേണ്ടപഠനനിര്‍ദ്ദേശം നല്കുന്നതാണ് . പഠനപിന്നാക്കക്കാരെ
വേണമെങ്കില്‍സ്ക്കൂളില്‍ വിളിച്ചുവരുത്തും .രക്ഷിതാക്ക്ളുടെകൂടെവരുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ വച്ച്
പഠനവിശദീകരണം നല്കും.ഡിസംബര്‍22 ന് രാമാനുജന്‍ദിനത്തില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം
നടത്തും.ഗണിത സെമിനാര്‍, പ്രബന്ധാവതരണം എന്നിവ അനുബന്ധപരിപാടികളായി നടത്തും.വര്‍ക്ക്
ഷീറ്റുകളും സ്വയംവിലയിരുത്തല്‍ചോദ്യങ്ങളും കൂടുതലായിനല്കാന്‍ ശ്രദ്ധിക്കുന്നതാണ് .
ഐടി:-സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ വിശദീകരണം നടത്തി.സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്നാല്‍ മാത്രമേ ഐടി
സബ്ജക്ട്കൗണ്‍സില്‍ ചേരാന്‍കഴിയുകയുള്ളൂ
എന്നറിയിച്ചു.10 ന്റെ ഐടി പ്രായേഗികപരിശീലനം നടക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഐടി
കൈകകാര്യംചെയ്യുന്ന അധ്യാപകര്‍കൂടുതല്‍ തിയറി ചോദ്യങ്ങള്‍പരിചയപ്പെടുത്തണമെന്ന് അറിയിച്ചു.
സ്റ്റാഫ് സിക്രട്ടറി ഃ- വിദ്യാലയപ്രവ്‍ത്തനങ്ങള്‍ സമീപവിദ്യാലയങ്ങളിലേതി നേക്കാള്‍ മികച്ചരീതിയില്‍
നടക്കുന്നത് സന്തോഷകരമാണ്.പഠനമികവ് ഉറപ്പിക്കുന്നതിന് കൂടുതല്‍ മാര്‍ക്കിനുള്ള പരീക്ഷ നടത്താന്‍
പറ്റുമോ എന്നത്
ശ്രദ്ധിക്കണം.
മറ്റ് അഭിപ്രായങ്ങള്‍.ഃ- .8 നും 9 നും ടൈം ടേബിള്‍ വച്ച് സപ്പോര്‍ട്ടിംഗ് ക്ലാസ് കൊടുക്കുന്നത് ഊര്‍
ജ്ജിതമാക്കണം.കുട്ടികളെ നിശ്ചിത എണ്ണം എന്നതരത്തില്‍സ്ക്കൂലില്‍ വിളിച്ച് നോട്ട് പരിശോധിക്കാന്‍
ശ്രമിക്കാം.കുട്ടികളെ സ്ക്കൂളില്‍ വിളിച്ചു വരുത്തി നോട്ടു ബുക്ക് പരിശേധിക്കുന്നത് ഓണ്‍ലൈന്‍ക്ലാസ് നഷ്ടപ്പെടുന്നു
എന്ന തരത്തിലുള്ള ആക്ഷേപം വരുന്നത് പരിശേധിക്കണെ മന്ന് ആശടീച്ചര്‍ അഭിപ്രായപ്പെട്ടു.സപ്പോര്‍ട്ടിംഗ്
ക്ലാസ്സുകള്‍കുട്ടികള്‍ക്ക് നഷ്ടപ്പെടാതിക്കാനായി റിപ്പീറ്റേഷനും യൂട്യൂബിലും അവ പ്രസിദ്ധീരിക്കുന്നത്
രക്ഷിതാക്കളെ അറിയിച്ച് അവ കാണുന്നതിന് കുട്ടികളെ പ്രേരിപ്പിക്കണമെന്ന്സബിതടീച്ചര്‍ ദേവദാസ് മാസ്റ്റര്‍,രമേശന്‍പുന്നത്തിരിയന്‍എന്നിവര്‍അഭിപ്രായപ്പെട്ടു.ഗൃഹസന്ദര്‍ശനം ഡിസംബര്‍
17 മുതല്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കണെമന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു.വിജ്ഞാനോത്സവത്തിന്റെ ചുമതല
എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്ക് നല്കി.പഠനപിന്നാക്കക്കാരെ ഫോണ്‍ വിളിച്ച് പഠനത്തിലേക്ക് അവരെ
എത്തിക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ ശ്രദ്ധിക്കണെമന്നും പ്രധാനധ്യാപകന്‍ഓര്‍മ്മിപ്പിച്ചു.എസ്എസ്ാഎല്‍
സി ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ടും ക്ലാസധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നറിയിച്ചു.
5.50 ന് യോഗം അവസാനിച്ചു

SARGAVANI



 

SRG PLANNING ON 30/11/2020

 SRG ..Planning
1.12 .2020
അജണ്ട..

1.കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
2. നടപ്പിലാക്കിയ തീരുമാനങ്ങൾ
3 .നടപ്പാക്കാൻ ബാക്കിയുള്ളവ... കാരണം .. പരിഹാരം

4.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
5. പാഠപുസ്തക വിതരണം
6. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
7. ദിനാചരണങ്ങൾ
8 .ഭാവി പ്രവർത്തനങ്ങൾ
9.house visit...Note book correction
10.sslc date entry

 LP SRG  report
30/11/2020 ന്‌ 3 മണിക്ക് lp srg യോഗം ചേർന്ന്. എല്ലാ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. ഓൺലൈൻ ക്ലാസ്സ് work sheet  പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തനം cpta എന്നിവ ചർച്ച ചെയ്തു. എല്ലാ ക്ലാസിലും cpta യോഗം സമയബന്ധിതമായി നടത്തി.എല്ലാ ക്ലാസിലും ഫോൺ വിളിച്ചാണ് യോഗം നടത്തിയത്. കുട്ടികളേയും രക്ഷിതാക്കളെയും  പഠന പ്രവർത്തനത്തിലും മറ്റു പ്രവർത്തനത്തിലും ഒന്നുകൂടി മുനോ ട്ട്‌ കൊണ്ടുവരാൻ ശ്രമിക്കേണ്ടത് ഉണ്ട്. ഫോൺ വിളിച്ചാൽ എടുക്കാത്ത ചില രക്ഷിതാക്കൾ ഉണ്ട്.ഒന്നാം ക്ലാസിൽ അക്ഷരങ്ങളും സംഖ്യകളും ഉറപ്പിക്കാനുള്ള നല്ല നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. Dairy പത്രവാർത്ത എന്നിവ എഴുതി കുട്ടികൾ അയച്ചു തരുന്നുണ്ട്. Lp സർഗവാണി ഈ ആഴച്ച മുതൽ നടത്തും .പൂവനിക എല്ലാ മാസംനടതുനത് പോലെ നടത്താം. ജനുവരി മാസം രക്ഷിതാക്കൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ ഒരു അവസരം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു.

 

 

 



 

മലയാളം

      30.11.20 തിങ്കളാഴ്ച മലയാളം സബ്ബ്ജക്ട് കൗൺസിൽ യോഗം ചേർന്നു.കുട്ടികളുടെ പഠന കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.

10 ലെ കുട്ടികൾക്ക് വർക്ക് ഷീറ്റും സപ്പോർട്ടിംഗ് ക്ലാസ്സും നല്കുന്നു. കുട്ടികളുടെ പ്രതികരണം കുറഞ്ഞു വരുന്നുണ്ട്. അത്തരം കുട്ടികളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു.

8, 9 ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകിച്ച് ടൈം ടേമ്പിളില്ലാതെ സപ്പോർട്ടിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.

cpta ഗൂഗിൾ മീറ്റ് വഴി നടത്തിയത് പൊതുവേ നല്ല പ്രവർത്തനമായി വിലയിരുത്തി.

കുട്ടികൾ അയച്ച് തരുന്ന നോട്ടുകൾ പരിശോധിച്ച് നല്കുന്നുണ്ട്.

രണ്ടാഴ്ചയിലൊരിക്കലെങ്കിലും പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്.

 Report...English Subject council on 1/12

 .Made discussion on various language acquisition programmes that could be done under the banner of VIടl0N 24. A weekend programme is scheduled tobe held by next week

*On line class monitoring is being done accurately as usual. supporting audios and text materials are given to class8 ,9and 10 without any failure.


*Self evaluation questions and worksheets are provided to every class soon after each lesson.

*It is pointed out that students of Malayalam medium classes are seriously in need of grammar lessons as it  affects their good result.The council has put forward a suggestion ..to bring limited number of children to schools from 17 th onwards (for discussion).


 Social Science subject Council 1/12/2020-ന് രാവിലെ ചേർന്നു. ഗോപാലകൃഷ്ണൻ മാസ്റ്റർ , തമ്പായി ടീച്ചർ, ദേവദാസ് മാസ്റ്റർ, വത്സരാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. CPTA നവംബർ 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ watsapp വീഡിയോ കോളായും Phone വിളി വഴിയും നടത്തി. വായന കുറവാണെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും അഭിപ്രായപ്പെട്ടത്. Supporting class നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. എന്നാലും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. ഇതിന് പോംവഴി ഗൃഹസന്ദർശനം മാത്രം. 10-ാം ക്ലാസിന്റെ കാര്യത്തിൽ പരീക്ഷ ഉണ്ടാകുമെന്ന ഉറപ്പിൽ കാര്യങ്ങൾ Serious ആകുന്നുണ്ട്. രക്ഷിതാക്കളുടെ അഭിപ്രായം അധ്യാപകർ നിരന്തരം കുട്ടികളെ വിളിച്ച് ഇടപെട്ടാൽ അതിന്റെ ഗുണം വേറെ തന്നെയാണെന്നാണ്. ചോദ്യം ചോദിക്കൽ , നിരന്തര മൂല്യനിർണ്ണയം എന്നിവ അനിവാര്യമാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ദിനാചരണങ്ങൾ എണ്ണം കുറച്ച് ഗുണമേന്മ വർധിപ്പിക്കാനുതകുന്ന തരത്തിൽ പ്ലാൻ ചെയ്യണം.

 


സബ്ജക്ട് കൗൺസിൽ - ബയോളജി.
30- 11 - 2020.
കഴിഞ്ഞ മീറ്റിംഗിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ
 നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.
10ാം ക്ലാസിന് അഞ്ചാം അധ്യായം തുടങ്ങി. 9ാം ക്ലാസിന് നാലാം അധ്യായം 8-ാം  ക്ലാസിന് മൂന്നാം അധ്യായം എന്നിങ്ങനെയാണ് ക്ലാസുകൾ നടക്കുന്നത്.
ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസ്സുകൾ  നടത്തുന്നുണ്ട്. 10 - ന് online class ന്റെ അതേ ദിവസവും  8, 9 ക്ലാസുകൾക്ക് അടുത്ത ദിവസംവും ആണ് നടത്തുന്നത്. എട്ടാം ക്ലാസ്സിന് Google form ൽ ചോദ്യാവലി നല്കിയിട്ടുണ്ട്.
നോട്ടയക്കാത്ത കുട്ടികളെ വിളിക്കാറുണ്ട്.
സ്വയം വിലയിരുത്തൽ ഒമ്പതാം ക്ലാസിന്റെ മൂന്നാം അധ്യായം നൽകിയിട്ടുണ്ട്.
ലോക എയ്ഡ്സ്ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ഓഫീസറുടെ സന്ദേശം ഒരു വീഡിയോ എല്ലാ ക്ലാസ്സുകളിൽ Share ചെയ്യാൻ തീരുമാനിച്ചു.

മാത്സ് സബ്ജക്ട് കൗൺസിൽ യോഗം 30-11-2020 ന് സ്കൂളിൽ വെച്ച് ചേർന്നു.എല്ലാ അധ്യാപകരും പങ്കെടുത്തു. ഓൺലൈൻ ക്ലാസ്സ്, Supporting ക്ലാസ്സ് എന്നിവ അവലോകനം ചെയ്തു.. 10-ാം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും നോട്ടുകൾ പരിശോധിച്ച്‌ വേണ്ട നിർദ്ദേശങ്ങ നൽകാൻ തീര്മാനിച്ചു. പിന്നോക്കാം നിൽ ക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ആവശ്യമെങ്കിൽ രക്ഷിതാക്കളുടെ ഒപ്പം Scholil വരുത്തി നോട്ടുകൾ പരിശോധിക്കാനും പാഠഭാഗങ്ങളിലെ സംശയ നിവാരണം നടത്താനും ' തീരുമാനിച്ചു  ' എല്ലാ ക്ലാസ്സിലും  CPTA സമയബന്ധിതമായി നടത്താൻ ധാരണയായി... ഡിസംബർ 22 രാമാനുജൻ ദിനാചരണത്തിൻ്റെ ഭാഗമായി ഗണിത ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തും. ഗണിത സെമിനാർ, പ്രബന്ധ അവതരണം തുടങ്ങിയ പരിപാടികൾ അനുബന്ധമായി നടത്താൻ തീരുമാനിച്ചു. സ്വയം വിലയിരുത്തൽ, വർക്ക് ഷീറ്റുകൾ എന്നിവ കുടുതൽ കാര്യക്ഷമമാക്കാൻ
 തീരുമാനിച്ചു.

AIDS DAY


 

PAZHASHI DAY